IPL 2021| ഐപിഎല്ലിലെ ഏറ്റവും അപകടകാരികളായ ഓപ്പണിങ് ജോടികളെ തെരഞ്ഞെടുത്ത് ആകാശ് ചോപ്ര
- Published by:Rajesh V
- news18-malayalam
Last Updated:
ഏപ്രില്‍ ഒമ്പതിനാണ് ഐപിഎല്ലിന്റെ പുതിയ സീസണിനു തുടക്കമാവുന്നത്. നിലവിലെ ചാമ്പ്യന്‍മാരായ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സും വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മല്‍സരം.
ഐപിഎല്ലിന്റെ 14ാം സീസണില്‍ ഏറ്റവും അപകടകാരികളായ ഓപ്പണിങ് ജോടി ആരുടേതാണെന്നള്ളതിന് തൻ്റെ അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് എതിർ ടീമുകൾ ഭയക്കേണ്ട ഓപ്പണിങ് സഖ്യത്തെ കുറിച്ച് ചോപ്ര എടുത്തുപറഞ്ഞത്. ആരാധകരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ഏപ്രില്‍ ഒമ്പതിനാണ് ഐപിഎല്ലിന്റെ പുതിയ സീസണിനു തുടക്കമാവുന്നത്. നിലവിലെ ചാമ്പ്യന്‍മാരായ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സും വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മല്‍സരം.
നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന്റേത് തന്നെയാണ് ഏറ്റവും ശക്തമായ ഓപ്പണിങ് സഖ്യമെന്നു ചോപ്ര അഭിപ്രായപ്പെട്ടു.
" മുംബൈ നായകന്‍ രോഹിത് ശര്‍മയും ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡികോക്കുമുള്‍പ്പെടുന്ന മുംബൈയുടെ ഓപ്പണിങ് സഖ്യത്തെയാണ് ഞാന്‍ തെരഞ്ഞെടുക്കുക. ഡികോക്കിനു പകരം രോഹിത്തിനൊപ്പം ഇഷാന്‍ കിഷാന്‍ ഓപ്പണിങിലേക്കു വന്നാലും സൂക്ഷിക്കണം. ടി20യിൽ ഏതു ടീമും കണ്ണുമടച്ച് ഓപ്പണറായി സ്വീകരിക്കുന്ന ക്രിസ് ലിൻ അവരുടെ റിസർവ് നിരയിൽ ആണെന്ന് കൂടി നമ്മൾ ഓർക്കേണ്ടിയിരിക്കുന്നു. ലിന്നിനെ പോലൊരു താരത്തിന് അവസരം കിട്ടുന്നില്ല എങ്കിൽ അത് വ്യക്തമാക്കുന്നത് അവരുടെ ഓപ്പണർമാരുടെ റേഞ്ച് തന്നെയാണ്. അതുകൊണ്ടു തന്നെയാണ് താന്‍ മുംബൈയെ തെരഞ്ഞെടുത്തതെന്നും ചോപ്ര വ്യക്തമാക്കി.
advertisement
യുഎഇയില്‍ നടന്ന കഴിഞ്ഞ സീസണില്‍ ഡികോക്കും ഇഷാനും മുംബൈയ്ക്കു വേണ്ടി മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. 14 മല്‍സരങ്ങളില്‍ നിന്നും 516 റണ്‍സോടെ ഇഷാന്‍ ആ സീസണില്‍ മുംബൈയുടെ ടോപ്‌സ്‌കോററായിരുന്നു. 16 മല്‍സരങ്ങളില്‍ നിന്നും 506 റണ്‍സെടുത്ത ഡികോക്ക് തൊട്ടുതാഴെയുമുണ്ടായിരുന്നു. രണ്ടു പേരുടെയും സ്‌ട്രൈക്ക് റേറ്റ് 140നു മുകളിലായിരുന്നു.
കഴിഞ്ഞ സീസണിൽ ബാറ്റ്സ്മാൻ എന്ന നിലയിൽ കാര്യമായ പ്രകടനം നടത്താൻ രോഹിത്തിന് കഴിഞ്ഞിരുന്നില്ല. 12 മല്‍സരങ്ങളില്‍ നിന്നും 332 റണ്‍സാണ് ഹിറ്റ്മാന്‍ നേടിയത്. സീസണിനിടയിൽ താരം പരിക്കേറ്റ് ഒന്ന് രണ്ട് മത്സരങ്ങളിൽ നിന്നും പുറത്തായിരുന്നു. രോഹിത്തിന്റെ അഭാവത്തില്‍ ചില മല്‍സരങ്ങളില്‍ കിറൊൺ പൊള്ളാര്‍ഡായിരുന്നു മുംബൈയെ നയിച്ചത്.
advertisement
മുംബൈ കഴിഞ്ഞാല്‍ ഐപിഎല്ലിലെ മികച്ച ഓപ്പണിങ് സഖ്യമുള്ളത് ഡല്‍ഹി ക്യാപ്പിറ്റല്‍സിനാണെന്നു ചോപ്ര ചൂണ്ടിക്കാട്ടി. പഞ്ചാബ് കിങ്‌സിന്റേതും അപകടകാരികളായ ഓപ്പണിങ് ജോടികളാണെന്നു അദ്ദേഹം വിലയിരുത്തി.
കെഎല്‍ രാഹുലിനോടൊപ്പം ക്രിസ് ഗെയ്ല്‍ പഞ്ചാബിനായി ഓപ്പണ്‍ ചെയ്താല്‍ അത് ഒരു തകർപ്പൻ ഓപ്പണിങ് കോമ്പിനേഷനായി മാറും. ജോസ് ബട്‌ലര്‍ക്കൊപ്പം ഓപ്പണ്‍ ചെയ്യാന്‍ അത്ര മികച്ച ഒരു താരം രാജസ്ഥാനില്‍ ഇല്ല. ഇന്ത്യയുടെ യുവതാരം യശസ്വി ജെയ്സ്വാൾ കഴിഞ്ഞ സീസണിൽ ഓപ്പൺ ചെയ്തിരുന്നെങ്കിലും തിളങ്ങാൻ കഴിഞ്ഞില്ല. സ്റ്റീവ് സ്മിത്തും രാജസ്ഥാന് വേണ്ടി ഓപ്പണറായി ഇറങ്ങിയിരുന്നു. ഡേവിഡ് വാര്‍ണര്‍ക്കൊപ്പം ജോണി ബെയർസ്റ്റോ ഹൈദരാബാദിനായി ഓപ്പണ്‍ ചെയ്‌തേക്കും. ഡിസിയുടെ ശിഖര്‍ ധവാന്‍- പൃഥ്വി ഷാ ഓപ്പണിങ് ജോടിയെ മറക്കാന്‍ പാടില്ല. പക്ഷെ ധവാന്‍ അല്‍പ്പം ശ്രദ്ധേയോടെ കളിക്കാന്‍ സാധ്യതയുള്ളതിനാല്‍ നമുക്കൊന്നും പറയാന്‍ കഴിയില്ലെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.
Location :
First Published :
March 31, 2021 4:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021| ഐപിഎല്ലിലെ ഏറ്റവും അപകടകാരികളായ ഓപ്പണിങ് ജോടികളെ തെരഞ്ഞെടുത്ത് ആകാശ് ചോപ്ര