ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗ് ഫൈനൽ മത്സരം കാണാൻ നടൻ മോഹൻലാൽ ദുബായിലെത്തി. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഐ പി എൽ ഫൈനൽ മത്സരം നടക്കുന്നത്. ഫൈനൽ മത്സരത്തിൽ നാലു തവണ കിരീടം നേടിയ മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും.
നാലുതവണ ഐ പി എല്‍ കിരീടം നേടിയ ഏറ്റവും ശക്തനായ ക്യാപ്റ്റൻ രോഹിത് ശർമ്മയും ഐ പി എല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റൻ ശ്രേയസ് അയ്യറും തമ്മിലാണ് ഇന്നത്തെ പോരാട്ടം. ടീമിനെ ഫൈനലിൽ എത്തിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനായി ശ്രേയസ് അയ്യർ ഇതോടെ മാറിയിരിക്കുകയാണ്. രോഹിത് ശർമ്മയുടെ റെക്കോഡ് ആണ് ശ്രേയസ് അയ്യർ സ്വന്തമാക്കിയത്.
Malayalam Superstar @Mohanlal is in #Dubai today watching #IPLfinal at Dubai International Cricket Stadium.
2013ൽ നടന്ന ഫൈനലിൽ മുംബൈയെ നയിച്ചത് അന്നത്തെ പ്രായം കുറഞ്ഞ ക്യാപ്റ്റനായ രോഹിത് ആയിരുന്നു.. ടേബിൾ ടോപ്പേഴ്സായ ടീമുകൾ മൂന്ന് തവണ മാത്രമേ കിരീടം നേടിയിട്ടുള്ളു. അതിൽ രണ്ട് തവണയും കിരീടം നേടിയത് മുംബൈ ആയിരുന്നു.
മുംബൈയിൽ ജനിച്ചുവളർന്ന ഒരാൾ ആദ്യമായാണ് മുംബൈ ടീമിനെതിരെയുള്ള ടീമിന് ഐപിഎൽ ഫൈനലിൽ നേതൃത്വം നൽകുന്നത്. അത് ശ്രേയസ് അയ്യർ എന്ന ഡല്‍ഹി ക്യാപ്റ്റനാണെന്നതും ഇത്തവണത്തെ ഐ പി എൽ ഫൈനലിന്റെ പ്രത്യേകതയാണ്.
ഈ സീസണിൽ മുംബൈക്ക് എതിരായി നടന്ന മത്സരങ്ങളിൽ മൂന്നുതവണയും ഡൽഹിക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഫൈനലിൽ എന്തായിരിക്കുമെന്ന് കാത്തിരുന്ന് കാണാം.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.