പ്രസിഡന്റ് 'പവർ' ഒക്കെ പോയപ്പാ; മാഡം തുസാദ് മെഴുകു മ്യൂസിയത്തിൽ ഗോൾഫ് കളിക്കാരനായി ഡോണാൾഡ് ട്രംപ്

Last Updated:

തെരഞ്ഞെടുപ്പിൽ ബൈഡന് വൻവിജയം പ്രഖ്യാപിച്ചതിന് പിന്നാലെ ബെർലിനിലെ മാഡം തുസാദ് മ്യൂസിയം പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മെഴുകുപ്രതിമ ചവറ്റുകുട്ടയിൽ നിക്ഷേപിച്ചിരുന്നു.

ലണ്ടൻ: യു എസ് തെരഞ്ഞെടുപ്പിൽ പരാജയം ഏറ്റുവാങ്ങിയ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ കോട്ടും സ്യൂട്ടും അഴിച്ചുമാറ്റി ലണ്ടനിലെ മാഡം തുസാദ് മ്യൂസിയം. ഇപ്പോൾ ഗോൾഫ് കളിക്കാരനായാണ് ലണ്ടനിലെ മെഴുകു മ്യൂസിയത്തിൽ ട്രംപിന്റെ മെഴുകുപ്രതിമയുള്ളത്.
നേരത്തെ, ട്രംപിന്റെ മെഴുകുപ്രതിമയിൽ സ്യൂട്ടും കോട്ടും ടൈയും ഒക്കെ ആയിരുന്നു ഉണ്ടായിരുന്നത്. എന്നാൽ, ഇപ്പോൾ പ്രസിഡന്റിന്റെ വസ്ത്രങ്ങൾ എല്ലാം അഴിച്ചുമാറ്റി ഗോൾഫ് കളിക്കായി ഉപയോഗിക്കുന്ന വസ്ത്രങ്ങളാണ് ധരിപ്പിച്ചിരിക്കുന്നത്.
You may also like:ചുരം കടന്ന് കഞ്ചാവ്: ആന്ധ്രയിൽ നിന്നും കടത്തിയ 296 കിലോ കഞ്ചാവ് പാലക്കാട് പിടികൂടി/a> [NEWS]ജീവൻ രക്ഷാശസ്ത്രക്രിയക്കായി വൃക്കയുമായി പൊലീസ് ലംബോർഗിനിയിൽ പാഞ്ഞത് 500 കിലോമീറ്റർ [NEWS] 'കരൾ മാത്രമല്ല, മറ്റ് അവയവങ്ങളും വിറ്റിട്ടുണ്ടോ എന്നറിയണം'; സഹോദരിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് സംവിധായകൻ [NEWS]
നവംബർ ഏഴിന് ട്രംപ് ഗോൾഫ് കളിച്ചത് മാധ്യമങ്ങളുടെ ശ്രദ്ധയിൽ വരികയും അത് റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് മെഴുകു മ്യൂസിയത്തിലെ ട്രംപിന്റെ പ്രതിമയ്ക്ക് കാര്യമായ മാറ്റങ്ങൾ വന്നത്. പെൻസിൽവാനിയയിലെ 20 ഇലക്ടറൽ കോളജ് വോട്ടുകൾ നേടി പ്രഡിസന്റ് തെരഞ്ഞെടുപ്പിൽ ബൈഡൻ വിജയം ഉറപ്പിച്ചതിനു പിന്നാലെയായിരുന്നു ഇത്.
advertisement
His campaign may not have been a hole in one, but @realDonaldTrump is now on course to dedicate more of his time to his favourite sport as #MadameTussaudsLondon re-dresses his figure in golfing attire to reflect his potential 2021 wardrobe 📷 @PA pic.twitter.com/pGUs8jKOnW
advertisement
നവംബർ എട്ടിനാണ് ട്രംപിന്റെ മെഴുകുപ്രതിമയിലെ വസ്ത്രങ്ങൾ മാറ്റിയ കാര്യം ചിത്രവും കുറിപ്പും സഹിതം മാഡം തുസാദ് മ്യൂസിയം അധികൃതർ അറിയിച്ചത്.
Berlin’s Madame Tussauds places their Trump wax statue in garbage bin, intended to reflect their expectation of the #2020Election pic.twitter.com/ow76wcWzc0
advertisement
ചുവന്ന നിറമുള്ള തൊപ്പിയും ഫുൾ സ്ലീവ് പർപ്പിൾ ഷർട്ടും ചെക്ക് ട്രൗസറുമാണ് ട്രംപിന്റെ മെഴുകുപ്രതിമയുടെ ഇപ്പോഴത്തെ വേഷം. തെരഞ്ഞെടുപ്പിൽ ബൈഡന് വൻവിജയം പ്രഖ്യാപിച്ചതിന് പിന്നാലെ ബെർലിനിലെ മാഡം തുസാദ് മ്യൂസിയം പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മെഴുകുപ്രതിമ ചവറ്റുകുട്ടയിൽ നിക്ഷേപിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങൾ പുറത്തു വന്നിരുന്നു.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
പ്രസിഡന്റ് 'പവർ' ഒക്കെ പോയപ്പാ; മാഡം തുസാദ് മെഴുകു മ്യൂസിയത്തിൽ ഗോൾഫ് കളിക്കാരനായി ഡോണാൾഡ് ട്രംപ്
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement