നാല് തവണ കിരീടം നേടിയ മുംബൈ ഇന്ത്യൻസ് ഇന്ന് ഡൽഹി ക്യാപ്റ്റല്‍സിനെ നേരിടും. ഇവർ തമ്മിൽ പോരാടുമ്പോൾ അറിഞ്ഞിരിക്കണ്ട ഏഴ് കാര്യങ്ങൾ ഇതാണ്
1) ഇന്നത്തെ പോരാട്ടം നാല് തവണ ഐപിഎല്‍ കിരീടം നേടിയ ഏറ്റവും ശക്തനായ ക്യാപ്റ്റൻ രോഹിത് ശർമ്മയും ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റൻ ശ്രേയസ് അയ്യറും തമ്മിലാണ്.
2) ടീമിനെ ഫൈനലിൽ എത്തിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്യാപനായി ശ്രേയസ് അയ്യർ മാറുകയാണ്. ഇതുവരെ ആ റെക്കോഡ് രോഹിത് ശർമ്മക്ക് സ്വന്തമായിരുന്നു. 2013ൽ നടന്ന ഫൈനലിൽ മുംബൈയെ നയിച്ചത് അന്നത്തെ പ്രായം കുറഞ്ഞ ക്യാപ്റ്റനായ രോഹിത് ആയിരുന്നു.
3) ടേബിൾ ടോപ്പേഴ്സായ ടീമുകൾ മൂന്ന് തവണ മാത്രമേ കിരീടം നേടിയിട്ടുള്ളു. അതിൽ രണ്ട് തവണയും കിരീടം നേടിയത് മുംബൈ ആയിരുന്നു.
4) മുംബൈയിൽ ജനിച്ചുവളർന്ന ഒരാൾ ആദ്യമായാണ് മുംബൈ ടീമിനെതിരെയുള്ള ടീമിന് ഐപിഎൽ ഫൈനലിൽ നേതൃത്വം നൽകുന്നത്. അത് ശ്രേയസ് അയ്യർ എന്ന ഡല്‍ഹി ക്യാപ്റ്റനാണ്.
5) ഇന്ത്യൻ ടീമിന് നേതൃത്വം നൽകാൻ അവസരം ലഭിക്കാതെ ഐപിഎൽ ഫൈനലിന് നേതൃത്വം നൽകുന്ന രണ്ട് ക്യാപ്റ്റൻമാരും ഇവർ തന്നെയാണ്. 2013ൽ രോഹിത് ശർമ്മയും 2020ൽ ശ്രേയസ് അയ്യരുമാണ് ഈ രണ്ട് ക്യാപ്റ്റൻമാർ
6) നിലവിലെ ഡൽഹി ടീമിൽ മൂന്ന് കളിക്കാർ മാത്രമാണ് മുമ്പ് ഐപിഎൽ കിരീടം നേടിയ ടീമുകളിൽ അഗമായിട്ടുള്ളത്. ശിഖർ ധവാൻ 2016ൽ ഹൈദരാബാദിന് വേണ്ടി, ആർ. അശ്വിൻ 2010ലും 2011ലും ചെന്നൈക്ക് വേണ്ടിയും അക്സർ പട്ടേൽ 2013ൽ മുംബൈ ഇന്ത്യൻസിനോടൊപ്പവും കളിച്ച് കിരീടം നേടിയിട്ടുണ്ട്.
7) ഈ സീസണിൽ മുംബൈക്കെതിരായി നടന്ന മത്സരങ്ങളിൽ മൂന്ന് തവണയും ഡൽഹിക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Delhi capitals, IPL 2020, Mumbai indians, Rohit Sharma Mumbai Indians, Sreyas Ayyar, ഐപിഎൽ 2020, ഡൽഹി കാപിറ്റൽസ്, മുംബൈ ഇന്ത്യൻസ്