IPL 2021 | 'എന്നെക്കാള്‍ ഒരു ടി20 സെഞ്ചുറി കൂടുതലുണ്ട് എന്ന് അലസ്റ്റയര്‍ കുക്ക് ഇനി പറയില്ല'; ഐപിഎല്ലില്‍ തന്റെ കന്നി സെഞ്ചുറി നേടിയതിന് ശേഷം ബട്‌ലര്‍

Last Updated:

മത്സരത്തിലെ മികച്ച പ്രകടനത്തിന് ശേഷം തന്റെ സെഞ്ചുറിയെക്കുറിച്ചും മുന്‍ ഇംഗ്ലണ്ട് നായകന്‍ അലസ്റ്റയര്‍ കുക്കുമായുള്ള രസകരമായ തര്‍ക്കത്തെക്കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് ജോസ് ബട്‌ലര്‍

ഐപിഎല്ലില്‍ തന്റെ കന്നി സെഞ്ചുറി നേടി മിന്നും പ്രകടനം നടത്തിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ ജോസ് ബട്ലര്‍. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ നടന്ന മത്സരത്തില്‍ 64 പന്തില്‍ 124 റണ്‍സാണ് ബട്ലര്‍ അടിച്ചെടുത്തത്. 11 ഫോറും എട്ട് സിക്സും ഉള്‍പ്പെടെ 193.75 സ്ട്രൈക്കറേറ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. ബട്‌ലറുടെ സെഞ്ചുറിയുടെ കരുത്തില്‍ 220 റണ്‍സാണ് രാജസ്ഥാന്‍ നേടിയത്. പിന്നീട് നന്നായി പന്തെറിഞ്ഞ രാജസ്ഥാന്‍ ഹൈദരാബാദിനെതിരെ 55 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്.
മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച ബട്ലര്‍ തന്നെയാണ് കളിയിലെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും സ്വന്തമാക്കിയത്. ഇപ്പോഴിതാ മത്സരത്തിലെ മികച്ച പ്രകടനത്തിന് ശേഷം തന്റെ സെഞ്ചുറിയെക്കുറിച്ചും മുന്‍ ഇംഗ്ലണ്ട് നായകന്‍ അലസ്റ്റയര്‍ കുക്കുമായുള്ള രസകരമായ തര്‍ക്കത്തെക്കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് ജോസ് ബട്‌ലര്‍.
'ഞാന്‍ എന്റെ കരിയറില്‍ കൂടുതലും മധ്യനിരയിലാണ് ബാറ്റ് ചെയ്തിട്ടുള്ളത്. അതിനാല്‍ സെഞ്ചുറി നേടുക എളുപ്പമായിരുന്നില്ല. ടോപ് ഓര്‍ഡറില്‍ എനിക്ക് അധികം അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. അതിനാല്‍ തന്നെ എന്നെക്കാള്‍ ഒരു ടി20 സെഞ്ചുറി കൂടുതലാണെന്ന് എപ്പോഴും കുക്ക് പറയുമായിരുന്നു. ഈ പ്രകടനത്തോട് കൂടി കുക്കിന്റെ പറച്ചില്‍ എനിക്ക് നിര്‍ത്താന്‍ കഴിയും.' ബട്‌ലര്‍ പറഞ്ഞു.
advertisement
ഇംഗ്ലണ്ടിനൊപ്പം 32 ടി20 മത്സരങ്ങള്‍ മാത്രം കളിച്ചിട്ടുള്ള കുക്കിന് ഒരിക്കല്‍ പോലും സെഞ്ചുറി നേടാനായിരുന്നില്ല. എന്നാല്‍ 2009ല്‍ ഇംഗ്ലണ്ടിലെ കൗണ്ടി ക്ലബായ എക്സസിനുവേണ്ടി കളിച്ച് 57 പന്തില്‍ 100 റണ്‍സ് നേടാന്‍ കുക്കിന് സാധിച്ചിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിനായി 79 ടി20കള്‍ ബട്ലര്‍ കളിച്ചിട്ടുണ്ടെങ്കിലും ഒരു തവണ പോലും സെഞ്ചുറി നേടാന്‍ ബട്ലര്‍ക്കും സാധിച്ചിരുന്നില്ല. 65ാമത്തെ ഐപിഎല്‍ മത്സരത്തിലാണ് ടി20 ഫോര്‍മാറ്റിലെ ആദ്യ സെഞ്ചുറി എന്ന നേട്ടത്തില്‍ ബട്ലര്‍ എത്തുന്നത്.
65 ഐപിഎല്ലില്‍ മത്സരങ്ങളില്‍ നിന്നായി 35.14 ശരാശരിയില്‍ 1968 റണ്‍സാണ് ബട്ലര്‍ നേടിയിട്ടുള്ളത്. ഇതില്‍ 11 അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടും. 194 ഫോറുകളും 90 സിക്സും ബട്ലര്‍ ഐപിഎല്ലില്‍ നേടിയിട്ടുണ്ട്.
advertisement
ഈ സീസണില്‍ ഇതുവരെ ഫോമിലേക്ക് ഉയരാന്‍ ബട്ലര്‍ക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ ഇതിന്റെയെല്ലാം പരിഹാരമെന്നോണം ഹൈദരാബാദിനെതിരെ ഗംഭീര പ്രകടനം തന്നെയാണ് ബട്ലര്‍ കാഴ്ചവെച്ചത്. ഈ വര്‍ഷം ഇന്ത്യയില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ എല്ലാ ടീമുകള്‍ക്കുമുള്ള മുന്നറിയിപ്പാണ് ബട്ലര്‍ നല്‍കിയിരിക്കുന്നത്.
ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ബട്ലറുടെ സെഞ്ചുറിക്കരുത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഹൈദരാബാദിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുക്കാനെ സാധിച്ചുള്ളു. സീസണിലെ മൂന്നാമത്തെ മാത്രം ജയമാണ് രാജസ്ഥാന്‍ ഇന്നലെ കുറിച്ചത്. ആറു പോയിന്റുമായി പോയിന്റ് ടേബിളില്‍ അവര്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ്.
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | 'എന്നെക്കാള്‍ ഒരു ടി20 സെഞ്ചുറി കൂടുതലുണ്ട് എന്ന് അലസ്റ്റയര്‍ കുക്ക് ഇനി പറയില്ല'; ഐപിഎല്ലില്‍ തന്റെ കന്നി സെഞ്ചുറി നേടിയതിന് ശേഷം ബട്‌ലര്‍
Next Article
advertisement
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കി‌
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊന്ന് കെട്ടിത്തൂക്കി‌
  • 34കാരിയായ നേത്രാവതിയെ പ്രായപൂർത്തിയാകാത്ത മകളും 4 സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി.

  • മകളുടെ പ്രണയബന്ധം എതിർത്തതിനെത്തുടർന്ന് നേത്രാവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.

  • 13കാരനായ ഏഴാം ക്ലാസുകാരനും കൊലപാതകത്തിൽ ഉൾപ്പെട്ടതായി പോലീസ് അറിയിച്ചു.

View All
advertisement