നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • ipl
  • »
  • IPL 2021 | ആകെ ഉണ്ടായിരുന്ന ആശ്വാസവും നഷ്ടമായി ഇനിയെന്ത് ചെയ്യും; ഐപിഎല്‍ സസ്‌പെന്‍ഡ് ചെയ്തതില്‍ നിരാശരായി ആരാധകര്‍

  IPL 2021 | ആകെ ഉണ്ടായിരുന്ന ആശ്വാസവും നഷ്ടമായി ഇനിയെന്ത് ചെയ്യും; ഐപിഎല്‍ സസ്‌പെന്‍ഡ് ചെയ്തതില്‍ നിരാശരായി ആരാധകര്‍

  ടൂര്‍ണമെന്റ് സസ്പെന്‍ഡ് ചെയ്തയായി ബിസിസിഐ പ്രഖ്യാപിച്ചതിനു പിന്നാലെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചത്

  IPL

  IPL

  • Share this:
   ഇന്ത്യയെ വരിഞ്ഞുമുറുക്കുന്ന കോവിഡ് മഹാമാരിക്ക് ഇതുവരെ പിടികൊടുക്കാതെ നിന്ന ഐപിഎല്ലും ഒടുവില്‍ മഹാമാരിക്ക് മുന്നില്‍ കീഴടങ്ങിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഇടം ഐപിഎല്ലിലെ ബയോ ബബിളാണെന്നു ചൂണ്ടിക്കാട്ടിയ പലരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ് കോവിഡ് ടീമുകള്‍ക്കുള്ളിലേക്കും പടര്‍ന്നുപിടിച്ചത്. കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് ടീമിലൂടെയായിരുന്നു തുടക്കം. പിന്നാലെ ചെന്നൈ സൂപ്പര്‍ കിങ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമുകളിലും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ടൂര്‍ണമെന്റ് നിര്‍ത്തിവയ്ക്കുകയല്ലാതെ ബിസിസിഐയ്ക്കു മുന്നില്‍ മറ്റു മാര്‍ഗമില്ലാതാവുകയും ചെയ്തു.

   തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന കെകെആര്‍- ആര്‍സിബി മല്‍സരം കെകെആര്‍ ടീമിലെ രണ്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് കൊണ്ട് മാറ്റിവച്ചിരുന്നു. ഇതോടെ മുഴുവന്‍ മല്‍സരങ്ങളും മുംബൈയിലേക്കു മാറ്റുന്നതിനെക്കുറിച്ചുള്ള ആലോചനയിലായിരുന്നു ബിസിസിഐ. ഇതിനിടെയാണ് എസ്ആര്‍എച്ച്, ഡിസി ടീമുകളിലും കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്നു ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതു വരെ ടൂര്‍ണമെന്റ് നിര്‍ത്തുന്നതായി ബിസിസിഐ പ്രഖ്യാപിക്കുകയായിരുന്നു. ടൂര്‍ണമെന്റ് സസ്പെന്‍ഡ് ചെയ്തയായി ബിസിസിഐ പ്രഖ്യാപിച്ചതിനു പിന്നാലെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചത്. പലരും നിരാശയും ഞെട്ടലുമാണ് രേഖപ്പെടുത്തിയത്.

   Also Read-IPL 2021| കൂടുതൽ താരങ്ങൾക്ക് കോവിഡ്; ഐപിഎല്‍ നിര്‍ത്തിവെച്ചു

   ഇന്നു രാത്രി മുതല്‍ എന്തു ചെയ്യുമെന്നായിരുന്നു ഐപിഎല്‍ സസ്‌പെന്‍ഡഡ് (#iplsuspended) എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് ഒരു ആരാധകന്‍ ട്വീറ്റ് ചെയ്തത്.

   അതേസമയം, സസ്പെന്‍ഷനില്‍ ഏറ്റവുമധികം ആഹ്ലാദിക്കുന്നുണ്ടാവുക സണ്‍റൈസേഴ്സ് ഹൈദരാബാദായിരിക്കുമെന്നായിരുന്നു മറ്റൊരു ആരാധകന്റെ ട്വീറ്റ്. ബാന്റ് മേളത്തോടെ കുട്ടികള്‍ ആഹ്ലാദപ്രകടനം നടത്തുന്ന ഒരു പഴയ വീഡിയോക്കൊപ്പമായിരുന്നു ട്വീറ്റ്.

   Also Read-ഫൈനലിലേക്ക് ആര്? ഫൈനൽ തിരിച്ചുപിടിക്കാൻ പി എസ് ജി, ഉറപ്പിക്കാൻ മാഞ്ചസ്റ്റർ സിറ്റി

   ഐപിഎല്‍ സസ്പെന്‍ഡ് ചെയ്തതില്‍ ഏറ്റവുമധികം നിരാശയുണ്ടായിരിക്കുക മൂന്നു ടീമുകള്‍ക്കായിരിക്കുമെന്നായിരുന്നു മറ്റൊരു ട്വീറ്റ്. റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്സ് ടീമുകളെക്കുറിച്ചായായിരുന്നു ആരാധകന്റെ പരാമര്‍ശം.

   നിലവില്‍ ഈ സീസണില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ടീമുകളാണ് ഇവ. ഋഷഭ് പന്ത് നയിക്കുന്ന ഡിസി പോയിന്റ് പട്ടികയില്‍ തലപ്പത്തുമാണ്. ഋഷഭിനു കീഴില്‍ ഡിസിയുടെ കന്നി സീസണ്‍ കൂടിയായിരുന്നു ഇത്.

   ഐപിഎല്‍ നിര്‍ത്തിവയ്ക്കാന്‍ പ്രധാന കാരണക്കാരനായ കൊല്‍ക്കത്ത നൈറ്റ്റൈഡഴ്സ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ കാണാന്‍ ആരാധകര്‍ പോവുന്നുവെന്ന തലക്കെട്ടോടെയായിരുന്നു തോക്കും മറ്റു ആയുധങ്ങളുമായി മനോജ് ബാജ്പേയിയും സംഘവും ബൈക്കില്‍ പോവുന്ന ഒരു ബോളിവുഡ് സിനിമിയലിലെ രംഗത്തോടൊപ്പം മറ്റൊരു ആരാധകന്‍ ട്വീറ്റ് ചെയ്തത്. സീസണിന്റെ തുടക്കത്തില്‍ ചില താരങ്ങള്‍ക്ക് കോവിഡ് ബാധ ഉണ്ടായിരുന്നുവെങ്കിലും സീസണിന്റെ പകുതിയില്‍ വച്ച് കോവിഡ് സ്ഥിരീകരിക്കുന്ന ആദ്യ താരം വരുണായിരുന്നു. മാത്രമല്ല ബയോ ബബ്ള്‍ ഭേദിച്ച് താരം ഒരു ആശുപത്രിയില്‍ സ്‌കാനിങിനു വിധേയനായിരുന്നതായും ഇതാണ് രോഗം പകരാന്‍ ഇടയാക്കിയതെന്നും ഒരു ദേശീയ മാധ്യമം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു.

   ഈ വര്‍ഷം നമുക്ക് ട്രോഫി ലഭിക്കില്ലെന്നു തിരിച്ചറിഞ്ഞ രോഹിത് ശര്‍മയും ഹാര്‍ദിക് പാണ്ഡ്യയും വിതുമ്പുന്നുവെന്ന തലക്കെട്ടോടെയായിരുന്നു രണ്ട കുട്ടികള്‍ കരയുന്ന ഫോട്ടോ സഹിതമുള്ള രസകരമായ മറ്റൊരു ട്വീറ്റ്.

   ഏതായാലും, ജനങ്ങള്‍ക്കു ഈ മോശം സമയത്തു അല്‍പ്പം ആശ്വാസം നല്‍കിയിരുന്ന ഒരേയൊരു കാര്യവും നിര്‍ത്തി വച്ചിരിക്കുകയാണെന്നായിരുന്നു ഐപിഎല്‍ സസ്പെന്‍ഷനെക്കുറിച്ച് മറ്റൊരു ആരാധകന്‍ പ്രതികരിച്ചത്.

   നേരത്തെ, ഇന്ത്യയില്‍ കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലും ഐപിഎല്‍ തുടര്‍ന്ന് കൊണ്ട് പോകുന്നതിനെതിരെ മുന്‍ ക്രിക്കറ്റ് താരങ്ങളടക്കം പലരും വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. പക്ഷേ ടൂര്‍ണമെന്റുമായി മുന്നോട്ട് പോകുവാന്‍ തന്നെയായിരുന്നു അന്ന് ബിസിസിഐ എടുത്ത നിലപാട്. ഇന്നലെ മത്സരം മാറ്റിവച്ചിരുന്നുവെങ്കിലും ഇന്ന് മുതല്‍ മത്സരങ്ങള്‍ തുടരും എന്ന് ബിസിസിഐ അറിയിച്ചിരുന്നു. പക്ഷേ അപ്പോഴേക്കും വേറെയും താരങ്ങള്‍ക്ക് ബാധ ഏറ്റതോടെ നിര്‍ത്തിവെക്കാന്‍ ബിസിസിഐ നിര്‍ബന്ധിതരായി.
   Published by:Jayesh Krishnan
   First published:
   )}