ഫൈനലിലേക്ക് ആര്? ഫൈനൽ തിരിച്ചുപിടിക്കാൻ പി എസ് ജി, ഉറപ്പിക്കാൻ മാഞ്ചസ്റ്റർ സിറ്റി

Last Updated:

താരത്തെ അതിവിദഗ്ധമായി മത്സരത്തിലുടനീളം കളിക്കാൻ അനുവദിക്കാതെ പൂട്ടിയത് സിറ്റി താരമായ റൂബൻ ഡിയസ് ആയിരുന്നു.

യൂറോപ്യന്‍ ഫുട്‌ബോളിലെ ഏറ്റവും ആവേശം നിറഞ്ഞ പോരാട്ടം ഇന്ന് ഇത്തിഹാദില്‍ അരങ്ങേറും. ഈ വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍ രണ്ടാംപാദ മത്സരമാണ് സിറ്റിയുടെ തട്ടകത്തില്‍ രാത്രി 12.30ന് നടക്കുന്നത്. ആദ്യപാദത്തില്‍ 2-1 എന്ന സ്കോറിന് ജയിച്ച്‌ എവേ ഗോളിന്റെ മുന്‍തൂക്കം നേടിയ ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റി സമനില നേടിയാലും ഫൈനലില്‍ കടക്കും. സിറ്റിയുടെ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ വലിയ മാര്‍ജിനില്‍ വിജയം നേടിയാല്‍ മാത്രമേ ഫ്രഞ്ച് ചാമ്പ്യന്‍മാരായ പി എസ്‌ ജിക്ക് ഫൈനല്‍ ഉറപ്പിക്കാനാവൂ. കഴിഞ്ഞ വര്‍ഷം ബയേണിനോട് തോറ്റ് കൈയെത്തും ദൂരത്ത് കിരീടം നഷ്ടപ്പെട്ട പി എസ് ജിക്ക് ഇക്കുറി എന്ത് വില കൊടുത്തും അത് നേടിയെടുക്കുക തന്നെയാകും ലക്ഷ്യം. പെപ്പ് ഗ്വാര്‍ഡിയോളയുടെ ടീമിനെതിരേ ആധികാരിക വിജയം നേടുമെന്നാണ് പി എസ് ജി കോച്ച്‌ പോച്ചിറ്റീനോയുടെ വെല്ലുവിളി.
ആദ്യ മത്സരത്തിലെ ആദ്യ പകുതിയിൽ മേധാവിത്വം പി എസ് ജിക്ക് ആയിരുന്നു. ആദ്യ പകുതി പിരിയുമ്പോൾ ഒരു ഗോളിന്റെ ലീഡും അവർ നേടിയിരുന്നു. എന്നാൽ, രണ്ടാം പകുതിയിൽ കളിയുടെ കടിഞ്ഞാൺ സിറ്റി ഏറ്റെടുക്കുകയായിരുന്നു. കളം നിറഞ്ഞു കളിച്ച സിറ്റി രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ നേടി മത്സരത്തിൽ ജയം സ്വന്തമാക്കുകയും ചെയ്തു. പി എസ് ജിയുടെ മൈതാനത്ത് രണ്ട് എവേ ഗോൾ നേടാനായത് അവർക്ക് രണ്ടാം പാദത്തിൽ വ്യക്തമായ മുൻതൂക്കം നൽകുന്നുണ്ട്. അതിനാൽ തന്നെ രണ്ടാം പാദത്തിൽ എംബാപ്പെ കളിച്ചില്ലെങ്കിൽ പി എസ് ജിക്ക് അത് വലിയൊരു തിരിച്ചടിയായി മാറുമെന്ന് ഉറപ്പാണ്. രണ്ടാം പാദത്തിൽ മൂന്ന് ഗോളെങ്കിലും നേടിയാൽ മാത്രമേ പി എസ് ജിക്ക് ഫൈനലിലേക്ക് മുന്നേറാൻ കഴിയുകയുള്ളൂ. ഗോൾ നേടുന്നതിനൊപ്പം സിറ്റിയെ ഗോൾ നേടാൻ അനുവദിക്കാതെ ഇരിക്കണം എന്ന അധിക ചുമതല കൂടി അവർക്കുണ്ട്. അതും സിറ്റിയുടെ സ്വന്തം തട്ടകത്തിൽ.
advertisement
ഇന്നത്തെ മത്സരത്തില്‍ സൂപ്പര്‍ താരം എംബാപ്പെ കളിക്കുമോയെന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. കഴിഞ്ഞദിവസം ഫ്രഞ്ച് ലീഗില്‍ നടന്ന മത്സരത്തിനിടെ താരത്തിന് പരിക്കേറ്റിരുന്നു. തുടര്‍ന്ന് താരം ടീമിനൊപ്പം പരിശീലനവും നടത്തിയിരുന്നില്ല. എന്നാല്‍, എംബാപ്പെ വ്യക്തിഗത പരിശീലനം ആരംഭിച്ചെന്നും അവസാന പരിശീലന സെഷന് ശേഷം മാത്രമാണ് താരം ആദ്യ ഇലവനില്‍ ഇറങ്ങുന്ന കാര്യത്തില്‍ തീരുമാനം എടുക്കുകയെന്നും പി എസ് ജി പരിശീലകൻ പോച്ചിറ്റീനോ അറിയിച്ചു.
advertisement
ചാമ്പ്യൻസ് ലീഗിൽ ഇക്കുറി കളിച്ച 10 മത്സരങ്ങളിൽ എട്ട് ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് എംബാപ്പെയുടെ സമ്പാദ്യം. എന്നാൽ, വലിയ പ്രതീക്ഷകളുമായി മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ആദ്യ പാദ സെമിയിൽ കളിക്കാനിറങ്ങിയെങ്കിലും മങ്ങിയ പ്രകടനമായിരുന്നു അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്‌. താരത്തെ അതിവിദഗ്ധമായി മത്സരത്തിലുടനീളം കളിക്കാൻ അനുവദിക്കാതെ പൂട്ടിയത് സിറ്റി താരമായ റൂബൻ ഡിയസ് ആയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഫൈനലിലേക്ക് ആര്? ഫൈനൽ തിരിച്ചുപിടിക്കാൻ പി എസ് ജി, ഉറപ്പിക്കാൻ മാഞ്ചസ്റ്റർ സിറ്റി
Next Article
advertisement
മലപ്പുറത്ത് ജീവനൊടുക്കിയ 16കാരിക്കെതിരെ ഫേക്ക് ഐഡിയിൽ നിന്ന് മോശം കമന്റിട്ട യുവാവ് അറസ്റ്റില്‍
മലപ്പുറത്ത് ജീവനൊടുക്കിയ 16കാരിക്കെതിരെ ഫേക്ക് ഐഡിയിൽ നിന്ന് മോശം കമന്റിട്ട യുവാവ് അറസ്റ്റില്‍
  • 16കാരിയെ കുറിച്ച് മോശം കമന്റിട്ട യുവാവ് അറസ്റ്റില്‍, വെട്ടിച്ചിറ സ്വദേശി അബ്ദുല്‍ റഷീദ് പിടിയില്‍

  • ഇന്‍സ്റ്റഗ്രാമില്‍ വ്യാജ ഐഡി ഉപയോഗിച്ച് കമന്റിട്ടതിനെ തുടര്‍ന്ന് ശാസ്ത്രീയ അന്വേഷണം നടത്തി അറസ്റ്റ്

  • പെണ്‍കുട്ടിയുടെ കുടുംബത്തിന് മനോവേദനയുണ്ടാക്കിയതിനാല്‍ പരമാവധി ശിക്ഷ ലഭിക്കുമെന്ന് പോലീസ്

View All
advertisement