'മങ്കാദിങ്' നിർബന്ധമാക്കാനുള്ള ശ്രമങ്ങൾ വേണം; തുറന്നടിച്ച് ഹർഷ ഭോഗ്ലെ

Last Updated:

ബോളിങ് പൂർത്തിയാക്കും മുൻപ് നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ ക്രീസ് വിട്ടിറങ്ങുന്ന ബാറ്റ്സ്മാനെ റണ്ണൗട്ടാക്കുന്ന രീതിയെയാണ് മങ്കാദിങ് എന്ന് വിളിക്കുന്നത്.

ക്രീസ് വിട്ടിറങ്ങുന്നതിൽ നിന്നും അനാവശ്യ മുൻതൂക്കം സ്വന്തമാക്കുന്ന ബാറ്റ്സ്മാൻമാരുടെ ഈ പ്രവൃത്തി നിരുത്സാഹപ്പെടുത്തണമെന്നു ചൂണ്ടിക്കാട്ടിയ ഭോഗ്ലെ, എതിരാളികളെ ‘മങ്കാദിങ്ങി’ലൂടെ പൂർത്തിയാക്കുന്നതിനെ ടീം മീറ്റിങ്ങുകളിൽ പ്രോത്സാഹിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് എന്ന വാദമൊക്കെ അസംബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു. രാജസ്ഥാൻ റോയൽസ്-ചെന്നൈ സൂപ്പർ കിംഗ്സ് മത്സരത്തിനു പിന്നാലെയാണ് ഭോഗ്‌ലെയുടെ അഭിപ്രായ പ്രകടനം.
ബോളിങ് പൂർത്തിയാക്കും മുൻപ് നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ ക്രീസ് വിട്ടിറങ്ങുന്ന ബാറ്റ്സ്മാനെ റണ്ണൗട്ടാക്കുന്ന രീതിയെയാണ് മങ്കാദിങ് എന്ന് വിളിക്കുന്നത്. 1947ലെ ടെസ്റ്റ് പരമ്പരയിൽ ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ ബിൽ ബ്രൗണിനെ ഇന്ത്യൻ താരം വിനു മങ്കാദ് രണ്ടു വട്ടം ഇത്തരത്തിൽ റണ്ണൗട്ടാക്കിയതോടെയാണു മങ്കാദിങ് എന്ന വാക്കിന്റെ പിറവി.
advertisement
മത്സരത്തിൽ രാജസ്ഥാനുവേണ്ടി ബംഗ്ലാദേശ് താരം മുസ്താഫിസുർ റഹ്മാൻ ബോൾ ചെയ്യുമ്പോൾ, തേർഡ് അംപയർ ‘നോ ബോൾ’ സാധ്യത പരിശോധിച്ചിരുന്നു.
പരിശോധനക്ക് ഉള്ള വീഡിയോ കാണിക്കുമ്പോളാണ് നോൺ സ്ട്രൈക്കർ എൻഡിൽ നിൽക്കുകയായിരുന്ന ബ്രാവോ ക്രീസിൽ നിന്നും പുറത്ത് നിൽക്കുന്ന കാര്യം എല്ലാവരുടെയും ശ്രദ്ധയിൽപ്പെട്ടത്. ഇതോടെയാണ് ‘മങ്കാദിങ്’ നിർബന്ധമാക്കണമെന്ന ആവശ്യവുമായി ഭോഗ്‍ലെ രംഗത്തെത്തിയത്.
advertisement
'ബ്രാവോ എവിടെയാണ് നിൽക്കുന്നതെന്നു നോക്കൂ. അതുകൊണ്ടാണ് ‘മങ്കാദിങ്’ ബോളിങ് ടീമിന്റെ അവകാശമാണെന്ന് ഞാൻ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇത്തരം സന്ദർഭങ്ങളുണ്ടായാൽ ബാറ്റ്സ്മാനെ റണ്ണൗട്ടാക്കണമെന്ന് പറയണം. അത് ഗെയിം സ്പിരിറ്റിന് എതിരാണെന്ന വാദമൊക്കെ അസംബന്ധമാണ്’ – ഭോഗ്ലെ ചൂണ്ടിക്കാട്ടി.
മത്സരത്തിൽ സൂപ്പർ കിംഗ്സ് വിജയിച്ചിരുന്നു. 45 റൺസിനാണ് ചെന്നൈ വിജയിച്ചത്. ചെന്നൈ സൂപ്പർ കിംഗ്സ് മുന്നോട്ടുവച്ച 189 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 143 റൺസ് എടുക്കാനേ സാധിച്ചുള്ളൂ.
advertisement
2019ലെ ഐപിഎൽ സീസണിൽ പഞ്ചാബിൻ്റെ ക്യാപ്റ്റനായിരുന്ന രവിചന്ദ്രൻ അശ്വിൻ, രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിനിടെ ഇംഗ്ലിഷ് താരം ജോസ് ബട്‍ലറിനെ ‘മങ്കാദിങ്ങി’ലൂടെ പുറത്താക്കിയത് വൻ വിവാദമായിരുന്നു. ക്രിക്കറ്റിന്റെ മാന്യതയ്ക്കു നിരക്കുന്നതല്ല അശ്വിന്റെ പ്രവൃത്തിയെന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തൽ. എന്നാൽ, ബട്‍ലറിനെ പുറത്താക്കിയ തന്റെ നിലപാടിൽ ഉറച്ചുനിന്ന അശ്വിൻ, ബാറ്റ്സ്മാൻമാർ അനാവശ്യ മുൻതൂക്കം നേടുന്നത് പിന്നീടും ചർച്ചയാക്കി. പിന്നീട് അശ്വിൻ ഡൽഹിയിൽ എത്തിയപ്പോൾ ഡൽഹി ടീമിൻ്റെ കോച്ചായിരുന്ന പോണ്ടിംഗ് താരത്തെ മാങ്കാദിങ് ചെയ്യുന്നതിൽ നിന്ന് വിലക്കുമെന്നും പറഞ്ഞിരുന്നു.
advertisement
News Summary: Harsha Bhogle makes a statement to make Mankading mandatory
മലയാളം വാർത്തകൾ/ വാർത്ത/IPL/
'മങ്കാദിങ്' നിർബന്ധമാക്കാനുള്ള ശ്രമങ്ങൾ വേണം; തുറന്നടിച്ച് ഹർഷ ഭോഗ്ലെ
Next Article
advertisement
WWE ഇടിക്കൂട്ടിൽ എതിരാളികളെ നിലം പരിശാക്കിയ താരം ഇന്ന് ആശ്രമത്തിലെ സേവകനായത് എങ്ങനെ ?
WWE ഇടിക്കൂട്ടിൽ എതിരാളികളെ നിലം പരിശാക്കിയ താരം ഇന്ന് ആശ്രമത്തിലെ സേവകനായത് എങ്ങനെ ?
  • റിങ്കു സിംഗ് ഇന്ന് വൃന്ദാവനിൽ പ്രേമാനന്ദ് മഹാരാജിന്റെ ആശ്രമത്തിൽ സേവകനായി പ്രവർത്തിച്ചുവരുന്നു.

  • ഡബ്ല്യുഡബ്ല്യുഇ ഗുസ്തിതാരത്തിൽ നിന്ന് സന്യാസിയായി മാറിയ റിങ്കുവിന്റെ പരിവർത്തനം ശ്രദ്ധേയമാണ്.

  • ബേസ്‌ബോൾ, ഗുസ്തി എന്നിവയിൽ പ്രശസ്തനായ റിങ്കു സിംഗ് ആത്മീയതയിലേക്ക് തിരിഞ്ഞത് ആളുകളെ ആകർഷിച്ചു.

View All
advertisement