കഴിഞ്ഞ സീസണില്‍ ഐ പി എല്‍ കിരീടം കൈയകലത്തില്‍ നഷ്ടപ്പെട്ട ടീമാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. ശ്രേയസ് അയ്യരുടെ നേതൃത്വത്തില്‍ മികച്ച മുന്നേറ്റം നടത്തിയ ടീം ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെയാണ് വീണത്. എന്നാല്‍ ഇത്തവണ അതിനു മറുപടിയായി ഇറങ്ങിയ ടീം കിരീടത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ പരിക്കിന്റെ പിടിയിലായ ക്യാപ്റ്റനെ അവര്‍ക്ക് നഷ്ടമായി. എന്നാല്‍ ഇത്തവണ ആ ദൗത്യം പൂര്‍ണ ഉത്തരവാദിത്വത്തോടെ ഏറ്റെടുത്ത റിഷഭ് പന്ത് ടീമിനെ പിന്നെയും ഉന്നതിയിലേക്ക് നയിക്കുകയായിരുന്നു. ടൂര്‍ണമെന്റ് പാതിവഴിയില്‍ ഉപേക്ഷിച്ചപ്പോള്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തായിരുന്നു ഡല്‍ഹി ടീം.
ഇത്തവണ ടീമിനെ ഇത്തരത്തില്‍ വമ്പന്‍ വിജയങ്ങളിലേക്ക് നയിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചത് ടീമിന്റെ ഓപ്പണര്‍മാരായിരുന്നു. ഗംഭീര തുടക്കങ്ങളാണ് പൃഥ്വി ഷായും ശിഖാര്‍ ധവാനും ടീമിന് നല്കിക്കൊണ്ടിരുന്നത്. കഴിഞ്ഞ സീസണിലെ ഐ പി എല്ലിലും അതിനുശേഷം നടന്ന ഓസ്ട്രേലിയന്‍ പര്യടനത്തിലും പൃഥ്വി ഷാ പരാജയമായിരുന്നു. എന്നാല്‍ ഇത്തവണത്തെ ഐ പി എല്ലിന് മുന്‍പായി നടന്ന സയ്യിദ് മുഷ്താഖ് അലി ടി20യിലും വിജയ് ഹസാരെ ട്രോഫിയിലും റണ്‍സ് വാരിക്കൂട്ടിയ താരം അതേ ഫോം ഈ സീസണിലും തുടരുകയായിരുന്നു. എട്ട് മത്സരങ്ങളില്‍ നിന്നും 308 റണ്‍സാണ് യുവതാരം അടിച്ചുകൂട്ടിയത്.
ക്രിക്കറ്റിലെ ഒട്ടേറെ പ്രമുഖര്‍ പൃഥ്വിയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ഷാ തന്റെ ബാറ്റിങ്ങ് ന്യൂനതകളെ എങ്ങനെ മറികടന്നു എന്ന് വിശദമാക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ. 'ഇപ്പോള്‍ അവന് ആളാകെ മാറി. ഒഴുക്കോടെയുള്ള പൃഥ്വിയുടെ ബാറ്റിങ്ങ് കാണുമ്പോള്‍ വൈറസ് ഇല്ലാത്ത കമ്പ്യൂട്ടര്‍ പോലെയാണ് എനിക്ക് തോന്നുന്നത്. അവനിപ്പോള്‍ തന്റെ ബാറ്റിങ്ങിനെ ബാധിച്ച വൈറസുകളെ എല്ലാം ഒഴിവാക്കി കുതിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഒരു ചെറിയ വൈറസ് ഷായുടെ ബാറ്റിങ്ങിനെയും കളിയോടുള്ള സമീപനത്തെയും ബാധിച്ചിരുന്നു. പക്ഷേ ഇപ്പോള്‍ എല്ലാത്തില്‍ നിന്നും മുക്തനായ അവന് ഒരു അസാമാന്യ ബാറ്റ്സ്മാനായി മാറി കഴിഞ്ഞു'- അജയ് ജഡേജ പറഞ്ഞു.
ഏതൊരു കളിക്കാരനും അരങ്ങേറ്റവര്‍ഷം മികച്ചതാക്കിയാല്‍ കരിയറിലെ രണ്ടാം വര്‍ഷം എങ്ങനെ പിന്നിടുന്നു എന്നത് പ്രധാനമാണ്. അത് അതിജീവിച്ചാല്‍ അയാള്‍ക്ക് കരിയറില്‍ എത്ര ഉയരത്തില്‍ വേണമെങ്കിലും എത്താന്‍ കഴിയുമെന്നതിന് ഉദാഹരണമാണ് ഷായെന്നും ജഡേജ ക്രിക് ബസിനോട് പറഞ്ഞു.
അവസാന സീസണില്‍ ബാറ്റിങ്ങില്‍ പ്രതീക്ഷക്കൊത്ത് ഉയരാനാവാത്ത പൃഥ്വിക്ക് പ്ലേയിങ് 11ല്‍ നിന്നും സ്ഥാനം നഷ്ടപ്പെട്ടിരുന്നു. നേരത്തെ തന്റെ മോശം പ്രകടനം മാനസികമായി തളര്‍ത്തിയിരുന്നുവെന്നത് പൃഥ്വി തുറന്ന് പറഞ്ഞിരുന്നു. പരിശീലകരുടെ നിര്‍ദേശത്തില്‍ നടത്തിയ കഠിനാധ്വാനത്തിലൂടെ അതെല്ലാം മറികടക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമിലേക്കും ഷായെ പരിഗണിച്ചിട്ടില്ല
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.