Umran Malik |പാകിസ്ഥാനിലായിരുന്നെങ്കില്‍ ഉമ്രാന്‍ മാലിക് ഇതിനോടകം ദേശീയ ടീമില്‍ എത്തിയേനെ; കമ്രാന്‍ അക്മല്‍
- Published by:Sarath Mohanan
- news18-malayalam
Last Updated:
ഉമ്രാന്‍ മാലിക്കിന്റെ എക്കോണമി റേറ്റ് കൂടുതലാണെങ്കിലും അദ്ദേഹമൊരു യഥാര്‍ഥ സ്‌ട്രൈക്ക് ബൗളറാണെന്നും അക്മല്‍
ഇസ്ലാമാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സ്റ്റാര്‍ പേസര്‍ ഉമ്രാന്‍ മാലിക്കിനെ പ്രശംസിച്ച് പാകിസ്ഥാന്‍ താരം കമ്രാന്‍ അക്മല്‍ രംഗത്ത്. പാകിസ്ഥാനിലായിരുന്നുവെങ്കില്‍ ഇതിനോടകം തന്നെ ഉമ്രാന്‍ ദേശീയ ടീമില്‍ കളിച്ചിട്ടുണ്ടാകുമെന്ന് അക്മല്‍ പറഞ്ഞു. 2008-ല്‍ ഐപിഎല്‍ കിരീടം നേടിയ രാജസ്ഥാന്‍ റോയല്‍സ് ടീം അംഗമായിരുന്നു കമ്രാന്‍ അക്മല്‍.
ഉമ്രാന്‍ മാലിക്കിന്റെ എക്കോണമി റേറ്റ് കൂടുതലാണെങ്കിലും അദ്ദേഹമൊരു യഥാര്‍ഥ സ്‌ട്രൈക്ക് ബൗളറാണെന്നും അക്മല്‍ കൂട്ടിച്ചേര്‍ത്തു. പാക് ടിവിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അക്മല്‍.
'പാകിസ്ഥാനിലായിരുന്നു എങ്കില്‍ ഇതിനോടകം തന്നെ അദ്ദേഹം (ഉമ്രാന്‍ മാലിക്) അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കുമായിരുന്നേനേ. എക്കോണമി റേറ്റ് ഉയര്‍ന്നതാണെങ്കിലും വിക്കറ്റുകള്‍ വീഴ്ത്താന്‍ സാധിക്കുന്നതിനാല്‍ അദ്ദേഹമൊരു സ്‌ട്രൈക്ക് ബൗളറാണ്. ഓരോ മത്സരത്തിന് ശേഷവും സ്പീഡ് ചാര്‍ട്ടില്‍ അദ്ദേഹത്തിന്റെ പന്തുകള്‍ 155 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നു. അത് കുറയുന്നില്ല.'- അക്മല്‍ പറഞ്ഞു.
advertisement
'ഇന്ത്യന്‍ ടീമില്‍ നല്ല മത്സരമാണുള്ളത്. നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റില്‍ നിലവാരമുള്ള ഫാസ്റ്റ് ബൗളര്‍മാര്‍ കുറവായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ക്ക് നവദീപ് സൈനി, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ തുടങ്ങിയ പേസര്‍മാരുണ്ട്. ഉമേഷ് യാദവ് പോലും മനോഹരമായാണ് പന്തെറിയുന്നത്. 10-12 പേസര്‍മാരുള്ളതിനാല്‍, ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്ക് തിരഞ്ഞെടുപ്പ് ബുദ്ധിമുട്ടാകും.' - അക്മല്‍ കൂട്ടിച്ചേര്‍ത്തു.
Danish Kaneria | ‘ഇന്ത്യയിലേക്ക് പോകൂ’; ഇന്ത്യ ശത്രു അല്ലെന്ന് പറഞ്ഞ മുന്‍ പാക് ക്രിക്കറ്റ് താരത്തിന് നേരെ സൈബർ ആക്രമണം
ഇന്ത്യ ശത്രു അല്ലെന്ന് പറഞ്ഞ പാകിസ്താൻ്റെ മുൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയക്കെതിരെ പാകിസ്താനിൽ സൈബർ ആക്രമണം. മുന്‍ പാക് ക്രിക്കറ്റ് ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിക്കെതിരെ വിമർശിച്ച് കുറിച്ച ട്വീറ്റിലാണ് ഇന്ത്യ ശത്രു അല്ലെന്ന് കനേരിയ വ്യക്തമാക്കിയത്. മതത്തിന്റെ പേരിൽ ആളുകളെ മോശം പ്രവർത്തികൾ ചെയ്യാൻ പ്രേരിപ്പിക്കുന്നവരാണ് ശത്രുക്കൾ. നിർബന്ധിത മതം മാറ്റത്തെ എതിർത്തപ്പോൾ തൻ്റെ കരിയർ തകർക്കുമെന്ന് അഫ്രീദി ഭീഷണിപ്പെടുത്തിയതായും കനേരിയ ട്വീറ്റ് ചെയ്തു.
advertisement
കഴിഞ്ഞ ദിവസം അഫ്രീദിക്കെതിരെ രൂക്ഷ വിമർശനമുയർത്തി കനേരിയ രംഗത്തെത്തിയിരുന്നു. അഫ്രീദി നുണയനാണ്. വ്യക്തിത്വമില്ലാത്ത ആളാണ്. താൻ ഹിന്ദു ആയതിനാൽ അഫ്രീദി തന്നെ പലപ്പോഴും അപമാനിച്ചിരുന്നു. തന്നെ ടീമിൽ ഉൾപ്പെടുത്താൻ അഫ്രീദി ആഗ്രഹിച്ചിരുന്നില്ല, തന്നെ മതം മാറാന്‍ അഫ്രീദി നിര്‍ബന്ധിച്ചു എന്നും കനേരിയ പറഞ്ഞതായി വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.
തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങൾക്ക് മറുപടിയുമായി അഫ്രീദി കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. പണത്തിനു വേണ്ടിയും തന്നെ അപമാനിക്കാൻ വേണ്ടിയുമാണ് കനേരിയ ഈ ആരോപണങ്ങളൊക്കെ ഉയർത്തിയതെന്ന് അഫ്രീദി പറഞ്ഞു. കനേരിയ തൻ്റെ അനിയനെപ്പോലെയാണ്. ഒരുപാട് വർഷങ്ങളിൽ തങ്ങൾ ഒരുമിച്ച് കളിച്ചു. തൻ്റെ പെരുമാറ്റം മോശമാണെന്ന് തോന്നിയെങ്കിൽ എന്തുകൊണ്ട് കനേരിയ അന്ന് പരാതി നൽകിയില്ല? മതവികാരം ഉണർത്താനായാണ് തങ്ങളുടെ ശത്രുരാജ്യത്തിന് കനേരിയ അഭിമുഖങ്ങൾ നൽകുന്നത് എന്നും അഫ്രീദി മറുപടി നൽകി. ഈ ന്യൂസ് ലിങ്ക് പങ്കുവച്ചാണ് കനേരിയ ട്വിറ്ററിൽ അഫ്രീദിക്കെതിരെ രംഗത്തുവന്നത്. ഇതിനു പിന്നാലെ കനേരിയക്കെതിരെ പാകിസ്ഥാനില്‍ സൈബർ ആക്രമണം ആരംഭിക്കുകയായിരുന്നു.
Location :
First Published :
May 13, 2022 10:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
Umran Malik |പാകിസ്ഥാനിലായിരുന്നെങ്കില്‍ ഉമ്രാന്‍ മാലിക് ഇതിനോടകം ദേശീയ ടീമില്‍ എത്തിയേനെ; കമ്രാന്‍ അക്മല്‍