അബുദാബി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ 163 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി സണ്‍റൈസേഴ്സ് ഹൈദരാബാദ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തു.
റണ്‍സ് കണ്ടെത്തുവാന്‍ ജോണി ബൈര്‍സ്റ്റോയും ഡേവിഡ് വാര്‍ണറും ബുദ്ധിമുട്ടിയപ്പോൾ കെയിന്‍ വില്യംസണ് അൽപം ഭേദപ്പെട്ട് നിന്നത്. ബൈര്‍സ്റ്റോയുമായി ചേര്‍ന്ന് നാലാം വിക്കറ്റില്‍ നേടിയ 52 റണ്‍സ് കൂട്ടുകെട്ടും മറ്റു താരങ്ങളെ അപേക്ഷിച്ച് റണ്‍സ് കണ്ടെത്തുവാന്‍ വില്യംസണ് അനായാസം സാധിച്ചത് സണ്‍റൈസേഴ്സിനെ 162/4 എന്ന സ്കോറിലേക്ക് നയിച്ചു. 26 പന്തില്‍ നിന്ന് 41 റണ്‍സ് നേടിയ വില്യംസണ് അവസാന ഓവറില്‍ റബാഡയ്ക്ക് വിക്കറ്റ് നല്കി മടങ്ങുകയായിരുന്നു.
പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 38 റണ്‍സ് നേടിയ വാര്‍ണര്‍-ബൈര്‍സ്റ്റോ കൂട്ടുകെട്ട് അടുത്ത ഓവര്‍ എറിഞ്ഞ അമിത് മിശ്രയുടെ ഓവറില്‍ നിന്ന് 14 റണ്‍സ് നേടി. വിക്കറ്റിനിടയിലെ ഓട്ടവും ഡേവിഡ് വാര്‍ണറും ജോണി ബൈര്‍സ്റ്റോയും നിലയുറപ്പിച്ച ശേഷം റണ്‍സ് കണ്ടെത്തുവാന്‍ തുടങ്ങിയെങ്കിലും സ്കോര്‍ 77 ല്‍ നില്ക്കവേ ഡേവിഡ് വാര്‍ണറെ അമിത് മിശ്ര വീഴ്ത്തുകയായിരുന്നു. 33 പന്തില്‍ നിന്ന് 45 റണ്‍സാണ് വാര്‍ണര്‍ നേടിയത്. പത്തോവറില്‍ സണ്‍റൈസേഴ്സ് 82 റണ്‍സാണ് നേടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.