IPL 2020 DC vs SRH | പോയിന്‍റ് പട്ടികയിൽ ഏറ്റവും മുകളിലുള്ളവരും താഴെയുള്ളവരും തമ്മിൽ ഏറ്റുമുട്ടുമ്പോൾ
- Published by:user_49
Last Updated:
മുൻ വർഷങ്ങളിലെ ഇരുടീമുകളും തമ്മിലുള്ള നേർക്കുനേർ പോരാട്ടങ്ങൾ എടുത്തുനോക്കിയാൽ 15 കളികളിൽ 9 തവണയും വിജയം ഹൈദരാബാദിനൊപ്പമായിരുന്നു
ഐപിഎൽ 2020 സീസണിലെ 11ാം മത്സരമാണ് അബുദാബി സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്നത്. ഡൽഹി ക്യാപിറ്റൽസും ഹൈദരാബാദ് സൺറൈസേഴ്സും തമ്മിലാണ് ഇന്ന് ഏറ്റുമുട്ടുന്നത്. ഐപിഎല്ലിന്റെ ഇതുവരെയുള്ള പോയിന്റ നില അനുസരിച്ച് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഡെൽഹി നിൽക്കുമ്പോൾ അവസാന സ്ഥാനത്താണ് ഹൈദരാബാദ് സൺറൈസേഴ്സ്.
ഇരുടീമുകളും രണ്ട് മത്സരം വീതം കളിച്ചു. രണ്ട് കളിയും ഡെൽഹി വിജയിച്ചപ്പോൾ രണ്ടിലും ഹൈദരാബാദിന് പരാജയം ഏൽക്കേണ്ടി വന്നു. പഞ്ചാബിനോട് സൂപ്പർ ഓവറിലും തൊട്ടുപിന്നാലെ ചെന്നൈയോട് 44 റൺസിനും നേടിയ തകർപ്പൻ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഡൽഹി ഇന്ന് കളിക്കളത്തിൽ ഇറങ്ങുന്നത്.
Also Read: IPL 2020, RCB vs MI| സൂപ്പർ ഓവറിൽ ഇഷാൻ കിഷനെ എന്തുകൊണ്ട് അയച്ചില്ല? കാരണം പറഞ്ഞ് രോഹിത് ശർമ
advertisement
എന്നാൽ സൺറൈസേഴ്സിന് മധ്യനിരയിലുള്ള പോരായ്മ ടീമിനെ കാര്യമായി ബാധിക്കുന്നുണ്ട്. എന്നാൽ മുൻ വർഷങ്ങളിലെ ഇരുടീമുകളും തമ്മിലുള്ള നേർക്കുനേർ പോരാട്ടങ്ങൾ എടുത്തുനോക്കിയാൽ 15 കളികളിൽ 9 തവണയും വിജയം ഹൈദരാബാദിനൊപ്പമായിരുന്നു എന്നതാണ് ഹൈദരാബാദിന് നൽകുന്ന ആത്മവിശ്വാസം.
ഇരുടീമുകളിലും കാര്യമായ അഴിച്ചുപണി നടന്നില്ലെങ്കിൽ സാധ്യത കൽപ്പിക്കുന്ന പതിനൊന്ന് അംഗ ടീം ഇങ്ങനെയാണ്
സൺറൈസേഴ്‌സ് ഹൈദരാബാദ് - ഡേവിഡ് വാർണർ (ക്യാപ്റ്റൻ), ജോണി ബെയർസ്റ്റോ, കെയ്ൻ വില്യംസൺ, മനീഷ് പാണ്ഡെ, പ്രിയം ഗാർഗ്, വൃദ്ധിമാൻ സാഹ(wk), അഭിഷേക് ശർമ, റാഷിദ് ഖാൻ, ഭുവനേശ്വർ കുമാർ, സന്ദീപ് ശർമ, ഖലീൽ അഹമ്മദ്
advertisement
ഡെൽഹി ക്യാപിറ്റൽസ് - പൃഥ്വി ഷാ, ശിഖർ ധവാൻ, ഷിമ്രോൺ ഹെറ്റ്മിയർ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), റിഷഭ് പന്ത് (wk), മാർക്കസ് സ്റ്റോയിനിസ്, അക്സർ പട്ടേൽ, അമിത് മിശ്ര, കഗിസോ റബാഡ, അൻറിച് നോർത്ത്ജെ, അവേഷ് ഖാൻ
Location :
First Published :
September 29, 2020 3:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2020 DC vs SRH | പോയിന്‍റ് പട്ടികയിൽ ഏറ്റവും മുകളിലുള്ളവരും താഴെയുള്ളവരും തമ്മിൽ ഏറ്റുമുട്ടുമ്പോൾ