ഇന്റർഫേസ് /വാർത്ത /IPL / IPL 2020 | ശുഭ്മാൻ ഗില്ലിന് അർദ്ധസെഞ്ച്വറി; കൊൽക്കത്തയ്ക്കെതിരെ പഞ്ചാബിന് 150 റൺസ് വിജയലക്ഷ്യം

IPL 2020 | ശുഭ്മാൻ ഗില്ലിന് അർദ്ധസെഞ്ച്വറി; കൊൽക്കത്തയ്ക്കെതിരെ പഞ്ചാബിന് 150 റൺസ് വിജയലക്ഷ്യം

Kolkata Knight Riders

Kolkata Knight Riders

ശുഭ്മാൻ ഗില്ലിന്‍റെ(57) അർദ്ധസെഞ്ച്വറിയാണ് കൊൽക്കത്തയ്ക്ക് കരുത്തായത്. നായകൻ ഇയൻ മോർഗൻ 40 റൺസെടുത്തു.

  • Share this:

ഷാർജ; മുൻനിര തകർന്നടിഞ്ഞെങ്കിലും കരകയറിയ പഞ്ചാബ് കിങ്സ് ഇലവനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മാന്യമായ സ്കോറിലെത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത കൊൽക്കത്ത നിശ്ചിത 20 ഓവറിൽ 9ന് 149 റൺസെടുക്കുകയായിരുന്നു. ശുഭ്മാൻ ഗില്ലിന്‍റെ(57) അർദ്ധസെഞ്ച്വറിയാണ് കൊൽക്കത്തയ്ക്ക് കരുത്തായത്. നായകൻ ഇയൻ മോർഗൻ 40 റൺസെടുത്തു.

പത്ത് റൺസെടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടമായ കൊൽക്കത്ത വൻ തകർച്ചയെ അഭിമുഖീകരിക്കുകയായിരുന്നു. ഒരറ്റത്ത് ഉറച്ചുനിന്ന ശുഭ്മാൻ ഗില്ലും മോർഗനും ചേർന്നുള്ള സഖ്യമാണ് കൊൽക്കത്തെയ കരകയറ്റിയത്. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 81 റൺസ് കൂട്ടിച്ചേർത്തു. 45 പന്തിൽ 57 റൺസെടുത്ത ശുഭ്മാൻ ഗിൽ മൂന്നു ഫോറും നാലു സിക്സറും പറത്തി. 25 പന്തിൽനിന്നാണ് മോർഗൻ 40 റൺസെടുത്തത്. അഞ്ച് ഫോറും രണ്ടു സിക്സറും ഉൾപ്പെടുന്നതായിരുന്നു അദ്ദേഹത്തിന്‍റെ ഇന്നിംഗ്സ്.

മോർഗൻ പുറത്തായതിന് പിന്നാലെ എത്തിയ ദിനേഷ് കാർത്തിക്ക് റൺസൊന്നുമെടുക്കാതെ പുറത്തായി. വൈകാതെ ആറു റൺസെടുത്ത സുനിൽ നരെയ്നും പവലിയനിലേക്ക് മടങ്ങി. അവസാന ഓവറുകളിൽ ഫെർഗൂസൺ നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് കൊൽക്കത്തെയ മികച്ച സ്കോറിലേക്ക് എത്തിച്ചത്.

കിങ്സ് ഇലവൻ പഞ്ചാബിനുവേണ്ടി മൊഹമ്മദ് ഷമി മൂന്നു വിക്കറ്റ് വീഴ്ത്തി. ക്രിസ് ജോർദാൻ, രവി ബിഷ്നോയി എന്നിവരും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. റൺസ് വിട്ടുകൊടുക്കുന്നതിൽ പിശുക്ക് കാട്ടിയ രവി ബിഷ്നോയിയും ക്രിസ് ജോർദാനും കൊൽക്കത്ത ബാറ്റ്സ്മാൻമാരെ വരിഞ്ഞുകെട്ടി. വമ്പൻ സ്കോറിലേക്കു കുതിക്കുന്നതിൽനിന്ന് കൊൽക്കത്തയെ തടഞ്ഞത് ഈ രണ്ടു ബൌളർമാർ ചേർന്നാണ്.

First published:

Tags: IPL 2020, Kings XI Punjab, Kolkata Knight Riders, ഐപിഎൽ 2020, കിങ്സ് ഇലവൻ പഞ്ചാബ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്