advertisement

IPL 2020 KXIP vs DC| ടോസ് നേടി ഡൽഹി ക്യാപിറ്റൽസ്; ബാറ്റിംഗ് തെരഞ്ഞെടുത്തു

Last Updated:

ഒമ്പത് മത്സരങ്ങളിൽ ഏഴും വിജയിച്ച ഡൽഹി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. അതേസമയം ഒമ്പത് മത്സരങ്ങളിൽ മൂന്നെണ്ണം മാത്രം വിജയിച്ച പഞ്ചാബ് പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്.

ദുബായ്: ഐപിഎല്‍ 13ാം സീസണിലെ 38ാം മത്സരത്തിൽ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഒമ്പത് മത്സരങ്ങളിൽ ഏഴും വിജയിച്ച ഡൽഹി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. അതേസമയം ഒമ്പത് മത്സരങ്ങളിൽ മൂന്നെണ്ണം മാത്രം വിജയിച്ച പഞ്ചാബ് പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്.
പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ മുംബൈയെ ഡബിൾ സൂപ്പർ ഓവറിൽ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് പഞ്ചാബ് ഇന്നിറങ്ങുന്നത്. ക്രിസ് ഗെയ്ല്‍ ടീമില്‍ തിരിച്ചെത്തിയതിന്റെ ആത്മവിശ്വാസവും പഞ്ചാബിനുണ്ട്.
ഡല്‍ഹി ക്യാപിറ്റല്‍സില്‍ ഇന്ന് മൂന്നുമാറ്റങ്ങളാണുള്ളത്. നോര്‍ക്കെ, അലക്‌സ് കാരി, അജിങ്ക്യ രഹാനെ എന്നിവര്‍ക്ക് പകരം ഋഷഭ് പന്ത്, ഡാനിയല്‍ സാംസ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍ എന്നിവര്‍ ഇറങ്ങും. പഞ്ചാബില്‍ ക്രിസ് ജോര്‍ദാന് പകരം ജിമ്മി നീഷാം ഇന്ന് കളിക്കും.
ശിഖര്‍ ധവാന്റെ തകര്‍പ്പന്‍ ഫോമാണ് ക്യാപിറ്റല്‍സിന്റെ പ്രധാന ആയുധം. ശ്രേയസ്സ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, സ്റ്റോയിനിസ്, ആന്റിച്ച് നോര്‍ക്വേ, കഗിസോ റബാദ തുടങ്ങിയ താരങ്ങളെല്ലാം മികച്ച ഫോമിലാണ്. ഡൽഹി പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞു. എന്നാല്‍ പഞ്ചാബിന് ഇനിയുള്ള കളികളെല്ലാം നിര്‍ണായകമാണ്.
advertisement
ഡൽഹി ക്യാപിറ്റൽസ്: പൃഥ്വി ഷാ, ശിഖര്‍ധവാൻ, ശ്രേയാസ് അയ്യർ, ഋഷഭ് പന്ത്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, സ്റ്റോയിൻസ്, അക്സർ പട്ടേൽ, ആർ അശ്വിൻ, കഗിസോ റബാദ, ഡാനിയല്‍ സാംസ്, തുഷാർ ദേശ് പാണ്ഡെ.
കിംഗ്സ് ഇലവൻ പഞ്ചാബ്: കെഎൽ രാഹുൽ, മായങ്ക് അഗർവാൾ, ക്രിസ് ഗെയിൽ, നിക്കോളാസ് പൂരൻ, ഗ്ലെൻ മാക്സ്വെൽ, ജിമ്മി നീഷാം, ദീപക് ഹൂഡ, എം അശ്വിൻ, രവി ബിഷ്ണോയ്, ഷമി, അനുരീത് സിംഗ്
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2020 KXIP vs DC| ടോസ് നേടി ഡൽഹി ക്യാപിറ്റൽസ്; ബാറ്റിംഗ് തെരഞ്ഞെടുത്തു
Next Article
advertisement
ദുബായിൽ ഇറാൻ വ്യോമാക്രമണത്തിൽ നാലുപേർക്ക് പരിക്ക്
ദുബായിൽ ഇറാൻ വ്യോമാക്രമണത്തിൽ നാലുപേർക്ക് പരിക്ക്
  • ദുബായിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ ഫെയർമണ്ട് ഹോട്ടലിന് സമീപം നാലുപേർക്ക് പരിക്ക്

  • ബുർജ് ഖലീഫ ഒഴിപ്പിക്കുകയും, ദുബായ് വിമാനത്താവളങ്ങൾ അടയ്ക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു

  • യുഎഇയുടെ പ്രതിരോധ സംവിധാനം മിസൈലുകൾ വിജയകരമായി തകർത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു

View All
advertisement