ഷാർജ: ജയം തുടർന്ന് പഞ്ചാബ് കിങ്സ് ഇലവൻ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉയർത്തിയ 149 റൺസ് എന്ന സ്കോർ അനായാസം മറികടന്നാണ് പഞ്ചാബ് വിജയം നേടിയത്. പഞ്ചാബ് ക്യാപ്റ്റൻ കെ.എൽ രാഹുലിന്റെ വിക്കറ്റ് നഷ്ടമായെങ്കിലും ക്രിസ് ഗെയ്ലും മൻദീപ് സിങ്ങും ചേർന്ന് പഞ്ചാബിന് വിജയം നൽകി. ക്രിസ് ഗെയ്ലും മൻദീപ് സിങ്ങിനും അർധ സെഞ്ചുറി നേടി.
കൊല്‍ക്കത്ത ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് മറികടന്നു. തുടര്‍ച്ചയായ അഞ്ചാം ജയത്തോടെ പഞ്ചാബ് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി. പോയന്റ് പട്ടികയില്‍ പഞ്ചാബ് ഇതോടെ നാലാം സ്ഥാനത്തേക്കുയര്‍ന്നു.
ശുഭ്മാൻ ഗില്ലിന്‍റെ(57) അർദ്ധസെഞ്ച്വറിയാണ് കൊൽക്കത്തയ്ക്ക് കരുത്തായത്. നായകൻ ഇയൻ മോർഗൻ 40 റൺസെടുത്തു. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 81 റൺസ് കൂട്ടിച്ചേർത്തതാണ് കൊൽക്കത്തയെ മാന്യമായ സ്കോറിൽ എത്തിച്ചത്. കിങ്സ് ഇലവൻ പഞ്ചാബിനുവേണ്ടി മൊഹമ്മദ് ഷമി മൂന്നു വിക്കറ്റ് വീഴ്ത്തി. ക്രിസ് ജോർദാൻ, രവി ബിഷ്നോയി എന്നിവരും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: IPL 2020, Kings XI Punjab, Kolkata Knight Riders, ഐപിഎൽ 2020, കിങ്സ് ഇലവൻ പഞ്ചാബ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്