ദുബായ്: ഐപിഎല്‍ 2020 യുടെ രണ്ടാം മത്സരത്തിൽ ഡെൽഹിക്ക് വിജയം. 158 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബും 157 നേടിയതോടെ ഓവർ അവസാനിക്കുകയായിരുന്നു. അതോടെ മത്സരം സൂപ്പർ ഓവറിലേക്ക് കടന്നു.
ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് വേണ്ടി പുരാനും രാഹുലും ചേർന്നാണ് സൂപ്പർ ഓവർ ഓപ്പൺ ചെയ്തു. രണ്ടാം പന്തിൽ രാഹുലിനെ റബാദ മടക്കിയതോടെ മൂന്നാമനായി മാക്സ്വെൽ ക്രീസിൽ എത്തിയെങ്കിലും മൂന്നാം പന്തിലും വിക്കറ്റ് വീഴ്ത്തി റബാദ. നിക്കോളാസ് പുരാനെ ക്ലീൻ ബൗൾഡ് ആക്കുകയായിരുന്നു.
ഡൽഹിക്കായി ശ്രേയസ് അയ്യരും ഋഷഭ് പന്തുമാണ് ബാറ്റിങ്ങിനിറങ്ങിയത്. സൂപ്പർ ഓവറിൽ നാല് പന്ത് ശേഷിക്കേ ഡൽഹിയ്ക്ക് വേണ്ടി താരങ്ങൾ വിജയം സമ്മാനിച്ചു.
ആദ്യ മത്സരത്തില്‍ തന്നെ മോശം തുടക്കമായിരുന്ന ഡല്‍ഹിയെ നാണക്കേടിൽ നിന്ന് കരകയറ്റി അയ്യര്‍- ഋഷഭ് പന്ത് കൂട്ടുകെട്ടാണ്. ടോസ് നേടിയ കിങ്‌സ് ഇലവന്‍ പഞ്ചാബ് ഡല്‍ഹി ക്യാപിറ്റല്‍സിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓപ്പണര്‍മാരുടെ വിക്കറ്റ് തുടക്കത്തില്‍ നഷ്ടമായത് ഡല്‍ഹിക്ക് തിരിച്ചടിയായിരുന്നു.
മാര്‍കോസ് സ്‌റ്റോയിനിസിന്റെ അര്‍ധ സെഞ്ച്വറി ടീമിന് വലിയ കരുത്തായി. സ്റ്റോയിനിസ് 21 ബോളില്‍ 53 റണ്‍സ് നേടി. അയ്യര്‍ 32 ബോളില്‍ നിന്ന് 39ഉം പന്ത് 29 ബോളില്‍ നിന്ന് 31ഉം റണ്‍സ് നേടി.
POINTS TABLE:
ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി കാപിറ്റല്‍സ് 8 വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് നേടി. ആദ്യ ഓവറുകളില്‍ ഓപണര്‍മാരടക്കം മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ടത് ഡല്‍ഹിയെ വലിയ പ്രതിരോധത്തിലാക്കിയിരുന്നു. ശിഖര്‍ ധവാന്റെ വിക്കറ്റാണ് ആദ്യം നഷ്ടപ്പെട്ടത്. ധവാന്‍ സംപൂജ്യനായി മടങ്ങി. പൃഥ്വി ഷാ, ഹെട്മിര്‍ എന്നിവര്‍ യഥാക്രമം അഞ്ചും ഏഴും റണ്‍സ് നേടി.
പഞ്ചാബിന്റെ ബോളിംഗ് നിരയില്‍ മുഹമ്മദ് ഷമിയാണ് തിളങ്ങിയത്. മൂന്ന് വിക്കറ്റുകളാണ് ഷമി നേടിയത്. കോട്രല്‍ രണ്ട് വിക്കറ്റുകള്‍ നേടി. രവി ബിഷ്ണോയിക്കാണ് മറ്റൊരു വിക്കറ്റ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Delhi, IPL 2020, Kings XI Punjab