IPL 2021 | അവസാന ഓവറിൽ മിന്നൽപ്പിണരായി എബി ഡിവില്ലിയേഴ്സ്, ഡൽഹിക്ക് 172 റൺസ് വിജയലക്ഷ്യം

Last Updated:

എബി ഡിവില്ലിയേഴ്സ് നേടിയ തകർപ്പൻ അർധ സെഞ്ചുറിയുടെ മികവിലാണ് ആർസിബി 171 റൺസിലെത്തിയത്.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ഐപിഎൽ മത്സരത്തിൽ ഡൽഹിക്കെതിരെ 172 റൺസിൻ്റെ വിജയലക്ഷ്യം ഉയർത്തി ആർസിബി. എബി ഡിവില്ലിയേഴ്സ് നേടിയ തകർപ്പൻ അർധ സെഞ്ചുറിയുടെ മികവിലാണ് ആർസിബി 171 റൺസിലെത്തിയത്. അവസാന ഓവറിൽ തകർത്തടിച്ചാണ് താരം ബാംഗ്ലൂരിനെ 171 റൺസിൽ എത്തിച്ചത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആർസിബിക്ക് ആഗ്രഹിച്ച തുടക്കമല്ല ലഭിച്ചത്. നന്നായി തുടങ്ങിയ കൊഹ്ലി - പടിക്കൽ സഖ്യത്തിൽ പതിവ് രീതി പോലെ പടിക്കലാണ് ആക്രമണ ചുമതല ഏറ്റെടുത്തത്. കോഹ്ലി താരത്തിന് പിന്തുണ നൽകി മറുവശത്ത് നിന്നു. സ്കോർ 30ൽ നിൽക്കെ നാലാം ഓവറിൻ്റെ അവസാന പന്തിൽ ആവേശ് ഖാൻ്റെ പന്തിൽ കോഹ്ലി ബോൾഡായി. അടുത്ത ഓവറിൻ്റെ ആദ്യ പന്തിൽ പടിക്കലും പുറത്തായി. ഇഷാന്ത് ശർമ്മക്കായിരുന്നു വിക്കറ്റ്. തുടർച്ചയായി രണ്ടു വിക്കറ്റ് വീണ അവർ പ്രതിരോധത്തിലായി. കോഹ്ലി 11 പന്തിൽ 12 റൺസും, ദേവ്ദത്ത് പടിക്കൽ 14 പന്തിൽ 17 റൺസുമാണ് എടുത്തത്.
advertisement
മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന രജത് പാട്ടീദാറും ഗ്ലെൻ മാക്സ്‌വെല്ലും കൂടി ചേർന്ന് ആർസിബി ഇന്നിംഗ്സ് മുന്നോട്ട് നയിച്ചു. മൂന്നാം വിക്കറ്റിൽ 30 റൺസ് കൂട്ടിച്ചേർത്തതിന് ശേഷമാണ് സഖ്യം വേർപിരിഞ്ഞത്. 20 പന്തിൽ 25 റൺസെടുത്ത മാക്സ്‌വെൽ അമിത് മിശ്രയുടെ പന്തിൽ സ്മിത്ത് പിടിച്ച് പുറത്തവുകായയിരുന്നു. പിന്നീട് ക്രീസിൽ വന്ന എബിഡിയും പാട്ടീദാറും കൂടി ചേർന്ന് നാലാം വിക്കറ്റിൽ കരുതലോടെ കളിച്ച് 54 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തി. സ്കോർ 114ൽ നിൽക്കെ അക്സർ പട്ടേലിൻ്റെ പന്തിൽ പാട്ടീദാർ സ്മിത്തിന് ക്യാച്ച് നൽകി മടങ്ങി.
advertisement
ഒരറ്റത്ത് നിന്നു കൊണ്ട് ബാംഗ്ലൂർ സ്കോർ ഉയർത്താൻ ഡിവില്ലിയേഴ്സ് ബാംഗ്ലൂർ സ്കോർ ഉയർത്തി. പാറ്റീദാർ പോയി പകരം വന്ന സുന്ദറിന് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഒമ്പത് പന്തിൽ ആറ് റൺസുമായി താരം റബാദക്കു വിക്കറ്റ് നൽകി മടങ്ങി.
അതുവരെ അധികം വമ്പൻ അടികൾ കളിക്കാതെ സ്കോർ നേടിയ ഡിവില്ലിയേഴ്‌സ് പക്ഷേ അവസാന ഓവറുകളിൽ എത്തിയപ്പോൾ തൻ്റെ കളിയുടെ ഗിയർ മാറ്റി. 19ആം ഓവർ തീരുമ്പോൾ 148 റൺസ് മാത്രം ഉണ്ടായിരുന്ന ബാംഗ്ലൂരിൻ്റെ സ്കോർ 20 ഓവർ അവസാനിച്ചപ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 171 റൺസ്. സ്റ്റോയിനിസിൻ്റെ അവസാന ഓവറിൽ നിന്നും ബാംഗ്ലൂർ നേടിയത് 23 റൺസ്. ഇതിനിടയിൽ തൻ്റെ അർധ സെഞ്ചുറിയും എബിഡി പൂർത്തിയാക്കി. 42 പന്തിൽ 75 റൺസാണ് പുറത്താകാതെ താരം നേടിയത്. രണ്ട് പന്തിൽ മൂന്ന് റൺസുമായി സാംസ് പുറത്താകാതെ നിന്നു.
advertisement
അവസാന ഓവർ എറിയാൻ സ്റ്റോയിനിസിനെ പന്തേൽപ്പിച്ച ക്യാപ്റ്റൻ ഋഷഭ് പന്തിൻ്റെ തീരുമാനം പാളിപ്പോയി. അവസാന ഓവറിൽ മൂന്ന് സിക്സുകളാണ് പിറന്നത്.
ഡൽഹിക്കായി ബൗളിംഗിൽ സ്റ്റോയിനിസ് ഒഴികെയുള്ള എല്ലാ ബൗളർമാരും ഓരോ വിക്കറ്റ് വീതം നേടി.
Summary- AB Devillers' blast in the last over against Delhi takes RCB to a total of 171 runs
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | അവസാന ഓവറിൽ മിന്നൽപ്പിണരായി എബി ഡിവില്ലിയേഴ്സ്, ഡൽഹിക്ക് 172 റൺസ് വിജയലക്ഷ്യം
Next Article
advertisement
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കി‌
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊന്ന് കെട്ടിത്തൂക്കി‌
  • 34കാരിയായ നേത്രാവതിയെ പ്രായപൂർത്തിയാകാത്ത മകളും 4 സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി.

  • മകളുടെ പ്രണയബന്ധം എതിർത്തതിനെത്തുടർന്ന് നേത്രാവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.

  • 13കാരനായ ഏഴാം ക്ലാസുകാരനും കൊലപാതകത്തിൽ ഉൾപ്പെട്ടതായി പോലീസ് അറിയിച്ചു.

View All
advertisement