IPL 2021 | ബയോ ബബിളിൽ താരങ്ങൾ സുരക്ഷിതർ, ന്യൂസിലൻഡ് താരങ്ങൾ ഐ പി എൽ വിട്ട് നാട്ടിലേക്ക് മടങ്ങിയേക്കില്ല
- Published by:Anuraj GR
- news18-malayalam
Last Updated:
ഐ പി എല്‍ ബയോ ബബിളിനെ ഇന്ത്യയിലെ ഏറ്റവും സുരക്ഷിത ഇടമെന്നാണ് ഹെത്ത് മില്‍സ് വിശേഷിപ്പിച്ചത്. താരങ്ങള്‍ അവിടെ തുടരുന്നതാണ് ഇപ്പോഴത്തെ ഏറ്റവും ഉചിതമായ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഓരോ ദിവസവും റെക്കോർഡ് പ്രതിദിന വർധനയുമായാണ് ഇന്ത്യയിൽ കോവിഡ് കേസുകൾ മുന്നേറിക്കൊണ്ടിരിക്കുന്നത്. ഇതിനിടയിലും ഐ പി എൽ നടത്തുന്നതിനെതിരെ ഒട്ടേറെ പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്. അഞ്ചു കളിക്കാർ ഇതിനോടകം കോവിഡ് ഭീതിയിൽ നാട്ടിലേക്ക് മടങ്ങിക്കഴിഞ്ഞു. ഇതിൽ മൂന്ന് പേർ ഓസിസ് കളിക്കാരും, ഒരാൾ ഇംഗ്ലണ്ടുമാണ്. എന്നാൽ എന്ത് സംഭവിച്ചാലും ഐ പി എൽ നിശ്ചയിച്ച രീതിയിൽ തന്നെ നടത്തുമെന്ന നിലപാടുമായി രംഗത്തെത്തിയിരിക്കുകയാണ് ബി സി സി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഷെഡ്യൂള്‍ ചെയ്തത് പ്രകാരമാണ് ഇതുവരെ കാര്യങ്ങളെന്നാണ് സ്‌പോര്‍ട്‌സ് സ്റ്റാറിനോട് ഗാംഗുലി പ്രതികരിച്ചത്. ഇനി മുന്നോട്ടും മത്സരങ്ങള്‍ മുടക്കമില്ലാതെ നടക്കുമെന്നും ഗാംഗുലി പറഞ്ഞു.
ഐപിഎല്‍ വിട്ട് ന്യൂസിലന്‍ഡ് താരങ്ങള്‍ ഉടന്‍ നാട്ടിലേക്ക് മടങ്ങില്ലെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ. കോവിഡ് പ്രതിസന്ധിയില്‍ താരങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കിലും അവര്‍ സുരക്ഷിതരാണ് എന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് പ്ലെയേര്‍സ് അസോസിയേഷന്‍ ചീഫ് എക്‌സിക്യുട്ടീവ് ഹെത്ത് മില്‍സ് വ്യക്തമാക്കി. വരും ദിവസങ്ങളിൽ കൂടുതൽ കളിക്കാർ നാടുകളിലേക്ക് മടങ്ങിയേക്കും എന്ന സാഹചര്യം നില നിൽക്കുമ്പോഴാണ് ന്യൂസിലൻഡ് ടീം നിലപാട് വ്യക്തമാക്കിയത്. ഐ പി എല്‍ ബയോ ബബിളിനെ ഇന്ത്യയിലെ ഏറ്റവും സുരക്ഷിത ഇടമെന്നാണ് ഹെത്ത് മില്‍സ് വിശേഷിപ്പിച്ചത്. താരങ്ങള്‍ അവിടെ തുടരുന്നതാണ് ഇപ്പോഴത്തെ ഏറ്റവും ഉചിതമായ തീരുമാനമെന്ന് തനിക്ക് തോന്നുന്നതായും അദ്ദേഹം വ്യക്തമാക്കി.
advertisement
കെയ്‌ന്‍ വില്യംസണ്‍, ട്രെന്‍ഡ് ബോള്‍ട്ട്, കെയ്‌ല്‍ ജാമീസണ്‍, മിച്ചല്‍ സാന്‍റ്‌നര്‍, ലോക്കി ഫെര്‍ഗൂസന്‍ തുടങ്ങിയ പ്രമുഖ ന്യൂസിലന്‍ഡ് താരങ്ങള്‍ ഐപിഎല്‍ പതിനാലാം സീസണില്‍ കളിക്കുന്നുണ്ട്. മുന്‍ ന്യൂസിലൻഡ് നായകന്‍ സ്റ്റീഫന്‍ ഫ്ലെമിംഗ് ചെന്നൈ സൂപ്പര്‍ കിങ്ങ്സ് പരിശീലകനായും ടൂര്‍ണമെന്‍റിന്‍റെ ഭാഗമാണ്.
advertisement
'ഐ പി എല്‍ ഫ്രാഞ്ചൈസികളിലും ബയോ-ബബിള്‍ സംവിധാനങ്ങളിലും അവര്‍ പൂര്‍ണ സുരക്ഷിതരാണ്. ഇന്ത്യ വിടണമെന്ന് അവരാരും ഇതുവരെ ആവശ്യപ്പെട്ടില്ല. ഒരു ഹോട്ടലില്‍ നാല് ടീമുകളാണുള്ളത്. ഹോട്ടല്‍ പൂര്‍ണമായും അടച്ചിട്ടിരിക്കുകയുമാണ്. എന്നാല്‍ ഒരു സിറ്റിയില്‍ നിന്ന് മറ്റൊരിടത്തേക്ക് യാത്ര ചെയ്യുമ്പോള്‍ പി പി ഇ കിറ്റ് ധരിച്ച് യാത്ര ചെയ്യണം എന്നത് മാത്രമാണ് വെല്ലുവിളി'- ഹെത്ത് മില്‍സ് കൂട്ടിച്ചേര്‍ത്തു.
നിക്ഷ്പക്ഷമായ ആറ് വേദികളിൽ മെയ് 30 വരെയാണ് ഐ പി എൽ നടക്കുന്നത്. എന്നാൽ ഒരു സിറ്റിയിൽ നിന്നും മറ്റൊരു സിറ്റിയിലേക്ക് പോകുന്നത് വെല്ലുവിളിയാണ്. എന്നിരുന്നാലും ന്യൂസിലൻഡ് താരങ്ങൾ ആരും തന്നെ ഇതുവരെയും നാട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഇന്ത്യൻ സീനിയർ സ്പിന്നർ ആർ അശ്വിൻ മഹാമാരി സമയത്ത് കുടുംബത്തോടൊപ്പം ചേരുന്നതിനു വേണ്ടി നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്.
advertisement
News summary: NZ players 'anxious' but feel safe in bubbles, none of them want to leave IPL.
Location :
First Published :
April 27, 2021 5:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | ബയോ ബബിളിൽ താരങ്ങൾ സുരക്ഷിതർ, ന്യൂസിലൻഡ് താരങ്ങൾ ഐ പി എൽ വിട്ട് നാട്ടിലേക്ക് മടങ്ങിയേക്കില്ല



