IPL 2021 | ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ സൂപ്പർ ജഴ്സി പുറത്തിറക്കി ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി
- Published by:Anuraj GR
- news18-malayalam
Last Updated:
ഐ പി എൽ തുടങ്ങാൻ ആഴ്‌ചകൾ മാത്രം ശേഷിക്കെ ഇന്നലെയാണ് സി എസ് കെ ജഴ്സി ഡിസൈൻ പുറത്ത് വിട്ടത്
2021 ഐപിഎൽ സീസണിലേക്കുള്ള തങ്ങളുടെ പുതിയ ജേഴ്സി പുറത്തിറക്കി ഐ പി എൽ ഫ്രാഞ്ചൈസി ചെന്നൈ സൂപ്പർ കിംഗ്സ്. ഡൽഹി തങ്ങളുടെ പുതിയ ജഴ്സി ഇറക്കിയതിന് പിന്നാലെയാണ് ചെന്നൈയും അവരുടെ പുതിയ ജഴ്സി ഇറക്കിയിരിക്കുന്നത്. 2008ൽ ഐ പി എൽ തുടങ്ങിയതിനു ശേഷം ഇതാദ്യമായാണ് ചെന്നൈ തങ്ങളുടെ ജഴ്സിയിൽ മാറ്റം വരുത്തി പുറത്തിറക്കിയിരിക്കുന്നത്. ടീമിന്‍റെ ക്യാപ്റ്റൻ ധോണി തന്നെയാണ് ടീം ജഴ്സി പുറത്തിറക്കിയത്.
ഐ പി എൽ തുടങ്ങാൻ ആഴ്‌ചകൾ മാത്രം ശേഷിക്കെ ഇന്നലെയാണ് സി എസ് കെ ജഴ്സി ഡിസൈൻ പുറത്ത് വിട്ടത്. കഴിഞ്ഞ സീസണിലെ ഐ പി എൽ ടീമിന് അത്ര മികച്ചതായിരുന്നില്ല. ഐ പി എൽ ചരിത്രത്തിൽ ആദ്യമായി ടീം പ്ലേ ഓഫ് കാണാതെ പുറത്താവുകയും ചെയ്തു. പോയിന്‍റ് ടേബിളിൽ ഏഴാം സ്ഥാനക്കാരായാണ് ടീം സീസൺ അവസാനിപ്പിച്ചത്.
ഇന്നലെ പുറത്തിറക്കിയ ജഴ്സിയിൽ ഇന്ത്യൻ സായുധ സേനകളോട് ഉള്ള ആദര സൂചകമായി ടീം ജഴ്‌സിയിൽ "കാമോഫ്ലേജ് " ഡിസൈനും ടീം ലോഗോക്ക് മുകളിൽ 2010, 2011, 2018 എന്നീ വർഷങ്ങളിൽ നേടിയ കിരീടങ്ങളെ സൂചിപ്പിക്കാൻ മൂന്ന് നക്ഷത്രങ്ങളും ചേർത്തിട്ടുണ്ട്.
advertisement
2019 ഐ പി എൽ സീസണിന്റെ തുടക്കത്തിൽ രണ്ട് കോടി രൂപയുടെ ചെക്ക് നൽകി കൊണ്ട് സി എസ് കെ നേരത്തെ തന്നെ സായുധ സേനകളോടുള്ള തങ്ങളുടെ പിന്തുണ അറിയിച്ചിരുന്നു. ജഴ്സിയിൽ തോൾഭാഗത്തായി സ്വർണ ബാൻഡുകളോട് ചേർന്നാണ് കമോഫ്ലേജ് ഡിസൈൻ ഒരുക്കിയിരിക്കുന്നത്.
You May Also Like- IPL 2021 | ശ്രേയസ് അയ്യരുടെ പരിക്ക് സാരമുള്ളത്, ഐ പി എൽ ആദ്യ പകുതി നഷ്ടമാകും, ഡൽഹിയെ ആര് നയിക്കും?
advertisement
"സായുധ സേനകളുടെ സുപ്രധാനവും നിസ്വാർത്ഥവുമായ സേവനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള വഴികൾ എങ്ങനെ കണ്ടെത്തും എന്നുള്ളത് കുറച്ചുകാലമായി ഞങ്ങളുടെ മനസ്സിലുള്ള കാര്യമാണ്. അവരുടെ സേവനത്തിനോടുള്ള അഭിവാദ്യവു അഭിനന്ദന സൂചനയുമാണ് ഈ ഡിസൈൻ. അവരാണ് ശെരിക്കും ഹീറോസ്." എന്ന് സി എസ് കെയുടെ സി ഇ ഒ കാശി വിശ്വനാഥൻ പറഞ്ഞു.
കൂടാതെ, പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പോർട്ടൽ ആയ മിന്ത്ര (myntra), തങ്ങളുടെ 75ാം വർഷം ആഘോഷിക്കുന്ന ഇന്ത്യൻ സിമന്‍റ്സ്, ഗൾഫ്, നിപ്പോൺ പെയിന്‍റ്, എസ് എൻ ജെ, ആസ്ട്രൽ പൈപ്സ് എന്നീ ഔദ്യോഗിക പങ്കാളികളുടെ പേരും ജഴ്‌സിയിൽ ഉണ്ട്.
advertisement
ആരാധകർക്ക് സി എസ് കെ ആപ്പ് അല്ലെങ്കിൽ വെബ്‌സൈറ്റ് വഴി റെപ്ലിക്ക ജേഴ്സി ഓർഡർ ചെയ്യാൻ കഴിയും.
Summary- C S K launches their new I P L Jersey with an element of tribute to the Indian armed forces.
Location :
First Published :
March 25, 2021 2:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ സൂപ്പർ ജഴ്സി പുറത്തിറക്കി ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി


