നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • ipl
  • »
  • IPL 2021 | ഡേവിഡ് വാർണറെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് പുറത്താക്കി; ഹൈദരാബാദിനെ ഇനി കെയ്ൻ വില്യംസൺ നയിക്കും

  IPL 2021 | ഡേവിഡ് വാർണറെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് പുറത്താക്കി; ഹൈദരാബാദിനെ ഇനി കെയ്ൻ വില്യംസൺ നയിക്കും

  ഐപിഎൽ പതിന്നാലാം സീസണിൽ ഏറ്റവും മോശം പ്രകടനമാണ് ഹൈദരാബാദ് നടത്തുന്നത്. ഇതുവരെയുള്ള ആ​റ് മ​ത്സ​ര​ങ്ങ​ളി​ല്‍ ഒ​രു വി​ജ​യം മാ​ത്ര​മാ​ണ് സ​ണ്‍​റൈ​സേ​ഴ്സി​ന് നേ​ടാ​നാ​യ​ത്.

  kane-williamson-david-warner(1)

  kane-williamson-david-warner(1)

  • Share this:
   ഹൈ​ദ​രാ​ബാ​ദ്: ഐപിഎല്ലിൽ മോശം പ്രകടനം തുടരുന്ന സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് ക്യാ​പ്റ്റൻ സ്ഥാനത്തു നിന്ന് ഡേവിഡ് വാർണറെ മാറ്റി. വാർണർക്ക് പകരം ന്യൂസിലാൻഡ് നായകൻ കെ​യ്ന്‍ വി​ല്യം​സൻ ഇനിയുള്ള മത്സരങ്ങളിൽ സ​ണ്‍​റൈ​സേഴ്സിനെ നയിക്കും. ഐപിഎൽ പതിന്നാലാം സീസണിൽ ഏറ്റവും മോശം പ്രകടനമാണ് ഹൈദരാബാദ് നടത്തുന്നത്. ഇതുവരെയുള്ള ആ​റ് മ​ത്സ​ര​ങ്ങ​ളി​ല്‍ ഒ​രു വി​ജ​യം മാ​ത്ര​മാ​ണ് സ​ണ്‍​റൈ​സേ​ഴ്സി​ന് നേ​ടാ​നാ​യ​ത്. ക്യാപ്റ്റൻസിയുടെ സമ്മർദ്ദം കാരണം ഡേ​വി​ഡ് വാ​ര്‍​ണ​റി​ന് സ്വ​ത​സി​ദ്ധ​മാ​യ ശൈ​ലി​യി​ല്‍ ബാ​റ്റ് വീ​ശാൻ കഴിയാത്തതും ഹൈദരാബാദിന് തിരിച്ചടിയായിരുന്നു. ഇ​തോ​ടെ​യാ​ണ് ഡേ​വി​ഡ് വാ​ര്‍​ണറെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാ​റ്റി​യ​ത്.

   രാജസ്ഥാൻ റോയൽസിനെതിരായ അടുത്ത മത്സരത്തിൽ വിദേശ കോമ്പിനേഷൻ മാറ്റാൻ ശ്രമിക്കുമെന്നും ടീം അറിയിച്ചു. ഒരു പക്ഷേ വാർണറെ പ്ലേയിങ് ഇലവനിൽനിന്ന് പോലും ഒഴിവാക്കിയേക്കുമെന്നാണ് സൂചന.

   ഓറഞ്ച് നിരയിലെ താരങ്ങളെ സംബന്ധിച്ചിടത്തോളം ഈ സീസൺ ഏറെ നിരാശജനകമാണെന്ന് പറയേണ്ടിവരും, കാരണം അവർ കളിച്ച ആറിൽ ഒരു മത്സരം മാത്രമാണ് വിജയിച്ചത്. വാസ്തവത്തിൽ, വാർണറുടെ പ്രകടനം ശരാശരിയിലും താഴെ ആയിരുന്നു, ആറ് ഇന്നിംഗ്സുകളിൽ നിന്ന് 193 റൺസ് മാത്രമാണ് നേടിയത്. സി‌എസ്‌കെയെതിരായ മത്സരത്തിൽ അദ്ദേഹം കൂടുതൽ പന്തുകൾ നേരിട്ടാണ് ബാറ്റു ചെയ്തത്. 55 പന്തിൽ നിന്ന് 57 റൺസ് മാത്രമാണ് അദ്ദേഹം നേടിയത്. മത്സരശേഷം, തോൽവിയുടെ ഉത്തരവാദിത്തം അദ്ദേഹം സ്വയം ഏറ്റെടുക്കുകയും ചെയ്തിരുന്നു.


   ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ മനീഷ് പാണ്ഡെയെ പ്ലേയിങ് ഇലവനിൽ നിന്ന് ഒഴിവാക്കിയതിന് വാർണർ പരസ്യമായി വിമർശനം നേരിട്ടിരുന്നു.

   രസകരമെന്നു പറയട്ടെ, 2018 സീസണിൽ വാർണറുടെ അഭാവത്തിൽ വില്യംസൺ ഹൈദരാബാദിനെ നയിച്ചിരുന്നു, അന്ന് ക്യാപ്റ്റനെന്ന നിലയിൽ അദ്ദേഹം മികവ് കാട്ടിയിരുന്നു, 2018 ടൂർണമെന്റിന്റെ ഫൈനലിലേക്ക് ഹൈദരാബാദിനെ എത്തിക്കാനും സാധിച്ചു, അവിടെ അവർ സി‌എസ്‌കെയോട് പരാജയപ്പെട്ടു. ആ വർഷം, ബാറ്റുകൊണ്ട് കിവി താരം മികച്ച ഫോമിലായിരുന്നു, 52.50 ശരാശരിയിലും 42 ന് മുകളിലുള്ള സ്ട്രൈക്ക് റേറ്റിലും 735 റൺസും വില്യംസൺ നേടി.

   Also Read- IPL 2021 | സിനിമകളിലെ മോശം സീനുകൾ 'അടിച്ചുവിട്ട്' കാണുന്നതു പോലെ; കൊൽക്കത്തയുടെ കളി ബോറടിപ്പിക്കുന്നു: വീരേന്ദർ സെവാഗ്

   ഏറ്റവും ഒടുവിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഒമ്പത് പന്ത് ശേഷിക്കെ ഏഴു വിക്കറ്റിന് ചെന്നൈ പരാജയപ്പെടുത്തിയിരുന്നു.  ചെന്നൈയുടെ ഓപ്പണര്‍മാരാണ് അവരുടെ ടീമിന് അനായാസ വിജയമൊരുക്കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 129 റണ്‍സ് കൂട്ടുകെട്ട് ആണ് അവരുടെ വിജയത്തിലേക്കുള്ള അടിത്തറ പാകിയത്. 44 പന്തില്‍ 75 റണ്‍സുമായി ഐപിഎല്ലിലെ തന്റെ ഉയര്‍ന്ന സ്‌കോര്‍ കുറിച്ച് ഋതുരാജ് ഗെയ്ക്വാദ് തിളങ്ങിയപ്പോള്‍ മറുവശത്ത്, സീസണിലെ തന്റെ മികച്ച ഫോം തുടര്‍ന്ന ഡുപ്ലെസി 38 പന്തില്‍ 56 റണ്‍സുമായി തന്റെ തുടര്‍ച്ചയായ മൂന്നാം അര്‍ധസെഞ്ചുറിയും കുറിച്ചു.
   Published by:Anuraj GR
   First published:
   )}