• HOME
  • »
  • NEWS
  • »
  • ipl
  • »
  • IPL 2021 | സിനിമകളിലെ മോശം സീനുകൾ 'അടിച്ചുവിട്ട്' കാണുന്നതു പോലെ; കൊൽക്കത്തയുടെ കളി ബോറടിപ്പിക്കുന്നു: വീരേന്ദർ സെവാഗ്

IPL 2021 | സിനിമകളിലെ മോശം സീനുകൾ 'അടിച്ചുവിട്ട്' കാണുന്നതു പോലെ; കൊൽക്കത്തയുടെ കളി ബോറടിപ്പിക്കുന്നു: വീരേന്ദർ സെവാഗ്

സീസണിലുടനീളം കൊല്‍ക്കത്തയുടെ മുന്‍നിര പരാജയമായിരുന്നു. ഡല്‍ഹിക്കെതിരായ അവസാന മത്സരത്തിലും മുന്‍നിരയ്ക്ക് തിളങ്ങാനായില്ല. സുനിൽ നരേയ്‌നും, നായകൻ മോർഗനും ഡക്കായാണ് പുറത്തായത്.

സേവാഗ്

സേവാഗ്

  • Share this:
    ഐ പി എൽ ഈ സീസണിൽ ചരിത്രത്തിലെ തന്നെ വളരെ മോശം പ്രകടനം കാഴ്ച വെച്ചുകൊണ്ടിരിക്കുകയാണ് കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്. ടൂർണമെന്റിൽ ഏഴ് മത്സരങ്ങളിൽ അഞ്ചു തോൽവികൾ വഴങ്ങിക്കൊണ്ട് പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്താണ് ടീമിപ്പോൾ. വമ്പൻ യുവനിരയും തകർപ്പനടിക്കാരും, ഓൾ റൗണ്ടർമാരും ടീമിലുണ്ടായിട്ടും ടീമിന് മികച്ച പ്രകടനം കാഴ്ച വെക്കാനാകുന്നില്ല. നായകൻ മോർഗൻ അടക്കം ആരാധകർക്ക് സമ്പൂർണ നിരാശയാണ് സമ്മാനിക്കുന്നത്.

    സീസണിലുടനീളം കൊല്‍ക്കത്തയുടെ മുന്‍നിര പരാജയമായിരുന്നു. ഡല്‍ഹിക്കെതിരായ അവസാന മത്സരത്തിലും മുന്‍നിരയ്ക്ക് തിളങ്ങാനായില്ല. സുനിൽ നരേയ്‌നും, നായകൻ മോർഗനും ഡക്കായാണ് പുറത്തായത്. ഡല്‍ഹിക്കെതിരെ 154 എന്ന താരതമ്യേനെ ഭേദപ്പെട്ടൊരു സ്‌കോറിലേക്ക് കൊല്‍ക്കത്ത എത്തിയതിന് പിന്നില്‍ അവസാന ഓവറുകളില്‍ ആന്ദ്ര റസല്‍ നടത്തിയ വെട്ടിക്കെട്ട് പ്രകടനമാണ്. 27 പന്തുകളില്‍ 45 റണ്‍സാണ് റസല്‍ അടിച്ചെടുത്തത്. ഇപ്പോൾ കൊല്‍ക്കത്തയുടെ കളി കാണുന്നത് തന്നെ വലിയ ബോറടിയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സേവാഗ്. ഡൽഹിക്കെതിരായ തോൽവിയുടെ പിന്നാലെയാണ് താരത്തിന്റെ പ്രതികരണം.

    Also Read- IPL 2021 | ബാംഗ്ലൂരിനെതിരെ മായങ്കിനെ എന്തുകൊണ്ട് കളിപ്പിച്ചില്ല, കാരണം വ്യക്തമാക്കി നായകൻ രാഹുൽ

    കൊല്‍ക്കത്ത ഐ പി എല്ലിനെ ബോറിങ്ങ് ആക്കിയെന്നും ഇനിയുള്ള കൊല്‍ക്കത്തയുടെ മത്സരങ്ങള്‍ താന്‍ ഫാസ്റ്റ് ഫോര്‍വേഡ് അടിച്ചായിരിക്കും കാണുക എന്നുമാണ് സേവാഗ് പറഞ്ഞത്. 'കൊല്‍ക്കത്തയുടെ കാര്യത്തില്‍ എനിക്ക് അതൃപ്തിയുണ്ട്. ബാറ്റിങ്ങ് ഓര്‍ഡറില്‍ ഓപ്പണറായി ഇറങ്ങുന്ന നിതീഷ് റാണ തുടര്‍ച്ചയായി പരാജയപ്പെട്ടിട്ടും അവര്‍ അതേ പിഴവ് തന്നെ ആവര്‍ത്തിക്കുന്നു. ആഗ്രഹിക്കുന്ന തുടക്കം അവര്‍ക്ക് ലഭിക്കുന്നേയില്ല. ശുഭ്മാന്‍ ഗില്ലാകട്ടെ മികച്ച ഫോമിലുമല്ല. ഡല്‍ഹിക്കെതിരെ ഗില്‍ 40 റണ്‍സെടുത്തെങ്കിലും ഒരുപാട് പന്തുകള്‍ പാഴാക്കിയശേഷമായിരുന്നു അത്. ഇത്രയൊക്കെ പരാജയപ്പെട്ടിട്ടും ബാറ്റിംഗ് ഓര്‍ഡറില്‍ അവരൊരു മാറ്റവും വരുത്തുന്നില്ല എന്നത് ഒട്ടും ദഹിക്കുന്ന കാര്യമല്ല. ടിവിയിലോ, ഒ ടി ടിയിലോ, മൊബൈലിലോ സിനിമ കാണുമ്പോള്‍ ബോറടിപ്പിക്കുന്ന രംഗങ്ങള്‍ വരുമ്പോള്‍ ഞാന്‍ ഫാസ്റ്റ് ഫോര്‍വേര്‍ഡ് അടിക്കാറുണ്ട്. ഈ സീസണില്‍ കൊല്‍ക്കത്തയുടെ കളി കാണുമ്പോഴും എനിക്ക് ഫാസ്റ്റ് ഫോര്‍വേര്‍ഡ് അടിക്കാനാണ് തോന്നുന്നത്'- സേവാഗ് പറഞ്ഞു.

    ഈയിടെ പഞ്ചാബിനെതിരെയുള്ള മത്സരത്തിൽ ഡഗ് ഔട്ടിലിരുന്ന പരിശീലകർ മത്സരത്തിനിടയിൽ മോർഗന് ബോർഡുകളിൽ നമ്പർ എഴുതി കോഡുകൾ നൽകിയതിനെതിരെയും സേവാഗ് രംഗത്തെത്തിയിരുന്നു. ഇത് ക്യാപ്റ്റന്റെ വില നഷ്ടപ്പെടുത്തുന്നെന്നും ലോകകപ്പ് നേടിയിട്ടുള്ള നായകന് മത്സരത്തിൽ റോളില്ലാതാക്കുന്നെന്നും സേവാഗ് ചൂണ്ടിക്കാട്ടി. ഇങ്ങനെ ചെയ്യാനാണെങ്കില്‍ മോര്‍ഗന്റെ ആവിശ്യമില്ല. ആരെയെങ്കിലും ക്യാപ്റ്റനാക്കിയാല്‍ മതിയെന്നും താരം പ്രതികരിച്ചു.

    News summary: Kolkata Knight Riders have made things boring for everyone, says Virender Sehwag.
    Published by:Anuraj GR
    First published: