IPL 2021| ഐ പി എല്ലിൽ ഇന്ന് 'സീനിയർ - ജൂനിയർ' പോര്; ഡൽഹി ബാംഗ്ലൂരിനെ നേരിടും

Last Updated:

അവസാന മത്സരത്തിൽ ധോണിയോടും സംഘത്തോടും തോറ്റതിന്റെ ക്ഷീണം മാറ്റാനാകും കോഹ്ലിയും കൂട്ടരും ഇന്നിറങ്ങുന്നത്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് വമ്പന്മാരാണ് ഏറ്റുമുട്ടുന്നത്. റിഷഭിന്റെ ഡൽഹി ക്യാപിറ്റൽസ് കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെയാണ് ഇന്ന് നേരിടുക. സീനിയർ- ജൂനിയർ തമ്മിലുള്ള അഭിമാന മത്സരം കൂടിയായിരിക്കും ഈ മത്സരം. ഇരു ടീമുകളും ഈ സീസണിൽ തുല്യ ശക്തികളാണെന്ന് തന്നെ പറയേണ്ടി വരും. ടൂർണമെന്റിൽ അഞ്ചു കളികളിൽ നിന്ന് നാല് വിജയങ്ങൾ സ്വന്തമാക്കി പോയിന്റ് ടേബിളിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലായാണ് ഇരു ടീമുകളും നിൽക്കുന്നത്.
അവസാന മത്സരത്തിൽ ധോണിയോടും സംഘത്തോടും തോറ്റതിന്റെ ക്ഷീണം മാറ്റാനാകും കോഹ്ലിയും കൂട്ടരും ഇന്നിറങ്ങുന്നത്. അവസാന മത്സരത്തിൽ ജഡേജ എന്ന ഒരൊറ്റ ഓൾറൗണ്ടറുടെ പ്രകടനത്തിൽ ആർ സി ബി തകർന്നടിയുകയായിരുന്നു. ഇതുവരെ കിരീടം നേടാൻ കഴിയാത്ത ബാംഗ്ലൂരിന് ഇതു തന്നെയാണ് പറ്റിയ അവസരം എന്നാണ് അവരുടെ പ്രകടനത്തിലൂടെ വിലയിരുത്താൻ കഴിയുന്നത്. ബൗളിങ് നിരയും ബാറ്റിങ് നിരയും ഏത് വമ്പന്മാരെയും മുട്ടു കുത്തിക്കാൻ കെൽപ്പുള്ളവരാണ്.
സൺറൈസേഴ്സ് ഹൈദരാബാദിനെ സൂപ്പർ ഓവറിലേക്ക് നീണ്ട ത്രില്ലർ മത്സരത്തിൽ പരാജയപ്പെടുത്തിക്കൊണ്ടാണ് പന്തും സംഘവും എത്തുന്നത്. ശക്തമായ ബാറ്റിങ് നിരയാണ് ഡൽഹിയുടേത്. കൂടാതെ പന്തിന്റെയും പോണ്ടിങ്ങിന്റെയും തന്ത്രങ്ങൾ കോഹ്ലി എങ്ങനെ നേരിടുമെന്ന് കണ്ടറിയേണ്ടി വരും. ആർ അശ്വിൻ കുടുംബത്തിനൊപ്പം ചേരാൻ നാട്ടിലേക്ക് മടങ്ങിയത് ടീമിന് തിരിച്ചടി ആയേക്കും. റൺ വേട്ടയിൽ മുന്നിൽ നിൽക്കുന്ന ധവാനുമായി ഡൽഹി ഇറങ്ങുമ്പോൾ വിക്കറ്റ് വേട്ടയിൽ മുന്നിൽ നിൽക്കുന്ന ഹർഷൽ പട്ടേലുമായാണ് ആർ സി ബി ഇറങ്ങുന്നത്.
advertisement
You may also like:IPL 2021 | പഞ്ചാബ് വെല്ലുവിളി മറികടന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്; മത്സരത്തില്‍ അഞ്ച് വിക്കറ്റ് ജയം
ദേവ്ദത്ത് പടിക്കൽ, വിരാട് കോഹ്ലി, എ ബി ഡി വില്ലിയേഴ്‌സ്, ഗ്ലെൻ മാക്സ്വെൽ എന്നീ വമ്പനടിക്കാരുടെയെല്ലാം സംഭാവനകൾ ടീമിന് നിർണായകമായേക്കും. സി എസ്‌ കെയ്‌ക്കെതിരേ സംഭവിച്ച ബൗളിങ് പിഴവുകള്‍ കൂടി നികത്തിയാല്‍ വിജയവഴിയിലേക്ക് ആര്‍ സി ബിക്ക് അനായാസം തിരിച്ചെത്താനാകും. ഡൽഹി ടീമും ഓപ്പണർമാരുടെ കരുത്തിൽ തന്നെയാണ് മുന്നോട്ട് പോകുന്നത്. ഇരുവരും സ്വപ്നതുല്യമായ തുടക്കം നൽകുന്നുണ്ടെങ്കിലും മധ്യനിര കുറച്ചുകൂടി മികച്ച പ്രകടനം കാഴ്ച വെക്കേണ്ടതുണ്ട്. അവസാന സീസണില്‍ പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കിയ കഗിസോ റബാദ ഇത്തവണ തീര്‍ത്തും നിറം മങ്ങിയ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. അതിനാല്‍ത്തന്നെ ആര്‍ സി ബിക്കെതിരേ റബാദക്ക് വിശ്രമം നല്‍കി ആന്റിച്ച്‌ നോക്കിയേക്ക് ഡല്‍ഹി അവസരം നല്‍കിയേക്കും.
advertisement
ഡല്‍ഹിക്കെതിരായ നേര്‍ക്കുനേര്‍ കണക്കില്‍ വിരാട് കോലിയുടെ ആര്‍സിബിക്ക് വ്യക്തമായ മുന്‍തൂക്കമുണ്ട്. 25 മത്സരങ്ങളിലാണ് ഇതുവരെ ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ 14 തവണയും ആര്‍സിബി ജയിച്ചപ്പോള്‍ 10 തവണ ഡല്‍ഹിയും ജയിച്ചു. ഒരു മത്സരം ഫലം കാണാതെ അവസാനിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021| ഐ പി എല്ലിൽ ഇന്ന് 'സീനിയർ - ജൂനിയർ' പോര്; ഡൽഹി ബാംഗ്ലൂരിനെ നേരിടും
Next Article
advertisement
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കി‌
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊന്ന് കെട്ടിത്തൂക്കി‌
  • 34കാരിയായ നേത്രാവതിയെ പ്രായപൂർത്തിയാകാത്ത മകളും 4 സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി.

  • മകളുടെ പ്രണയബന്ധം എതിർത്തതിനെത്തുടർന്ന് നേത്രാവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.

  • 13കാരനായ ഏഴാം ക്ലാസുകാരനും കൊലപാതകത്തിൽ ഉൾപ്പെട്ടതായി പോലീസ് അറിയിച്ചു.

View All
advertisement