CSK vs DC IPL 2021 | ചെന്നൈക്കെതിരായ ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിന് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം

Last Updated:

ശിഖർ ധവാന്റെയും പൃഥ്വി ഷായുടെയും അർദ്ധ സെഞ്ച്വറി മികവിലാണ് ഡൽഹി അനായാസ ജയം സ്വന്തമാക്കിയത്.

ഈ സീസണിലെ ഇരു ടീമുകളുടെയും ആദ്യ മൽസരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം. ഗുരുവും ശിഷ്യനും തമ്മിൽ ആദ്യമായി ഏറ്റുമുട്ടിയപ്പോൾ വിജയം ഇത്തവണ ശിഷ്യനൊപ്പമായി. ശിഖർ ധവാന്റെയും പൃഥ്വി ഷായുടെയും അർദ്ധ സെഞ്ച്വറി മികവിലാണ് ഡൽഹി അനായാസ ജയം സ്വന്തമാക്കിയത്. ചെന്നൈ ഉയർത്തിയ 189 റൺസ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ എട്ട് ബോൾ ബാക്കി നിൽക്കെ ഡൽഹി മറികടന്നു.
ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ക്യാപ്റ്റൻ റിഷഭ് പന്തിന്റെ തീരുമാനം ശെരി വെക്കുന്ന പ്രകടനമാണ് ഡൽഹി ബൗളർമാർ പുറത്തെടുത്തത്. എന്നാൽ സുരേഷ് റെയ്നയുടെയും, സാം കറന്റെയും, മൊയീൻ അലിയുടെയും തകർപ്പൻ ബാറ്റിംഗിന്റെ മികവിലാണ് ചെന്നൈ ഉയർന്ന സ്കോറിലെത്തിയത്. നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ 188 റൺസ് നേടിയത്.
സ്കോർ ബോർഡിൽ ഏഴ് റൺസ് കൂട്ടി ചേർക്കുമ്പോഴേക്കും ചെന്നൈ ഓപ്പണർമാർ കൂടാരം കയറി. അതിനുശേഷം ക്രീസിൽ ഒത്തുചേർന്ന മൊയീൻ അലിയും സുരേഷ് റെയ്നയും ചെന്നൈ സ്കോർ വേഗത്തിൽ ഉയർത്താൻ ശ്രമിച്ചെങ്കിലും സ്കോർ 60 എത്തിയപ്പോൾ മൊയീൻ അലിയും പുറത്തായി. നായകൻ ധോണിയും, ഡ്യൂ പ്ലസിസും റൺസൊന്നും നേടാതെയാണ് പുറത്തായത്. ഡൽഹിക്ക് വേണ്ടി ആവേശ് ഖാനും, ക്രിസ് വോക്സും രണ്ട് വീതം വിക്കറ്റുകൾ നേടി. ശിഖർ ധവാൻ മൂന്ന് ക്യാച്ചുകളും മത്സരത്തിൽ നേടി.
advertisement
ഡൽഹിക്ക് വേണ്ടി ഇന്നിങ്ങ്സ് ഓപ്പൺ ചെയ്ത പൃഥ്വി ഷായും ശിഖർ ധവാനും ഗംഭീര തുടക്കമാണ് നൽകിയത്. പവർ പ്ലേയിൽ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ 65 റൺസാണ് ഡൽഹി നേടിയത്. ശിഖർ ധവാനും പൃഥ്വി ഷായും ചെന്നൈ ബൗളർമാരെ ശെരിക്കും തല്ലിച്ചതച്ചു. വിക്കറ്റ് വീഴ്ത്താൻ ചെന്നൈ ടീം ശെരിക്കും കഷ്ടപ്പെട്ടു. ബ്രാവോ എറിഞ്ഞ പതിനാലാം ഓവറിലാണ് പൃഥ്വി ഷാ വീണത്.
advertisement
ഇരുവരും മത്സരത്തിൽ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. ഒന്നാം വിക്കറ്റിൽ 138 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും നേടിയത്. 38 പന്തുകളിൽ നിന്നും 9 ബൗണ്ടറികളും മൂന്ന് സിക്സറും അടക്കം 72 റൺസ് നേടിയാണ് പൃഥ്വി ഷാ പുറത്തായത്. ഡൽഹി ടീം സ്കോർ 167 ൽ എത്തിയപ്പോഴാണ് ഷർദുൽ ടാക്കൂർ ധവാനെ വീഴ്ത്തിയത്. 54 പന്തിൽ 10 ബൗണ്ടറികളും രണ്ട് സിക്സറുമടക്കം 85 റൺസെടുത്താണ് ധവാൻ പുറത്തായത്. ചെന്നൈക്ക് വേണ്ടി ഷർദുൽ ടാക്കൂർ രണ്ട് വിക്കറ്റുകൾ നേടി.
advertisement
News summary: Delhi capitals beat Chennai super kings by 7 wickets.
മലയാളം വാർത്തകൾ/ വാർത്ത/Sports/
CSK vs DC IPL 2021 | ചെന്നൈക്കെതിരായ ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിന് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം
Next Article
advertisement
Weekly Predictions Nov 3 to 9 | തെറ്റുകൾ സംഭവിക്കാതിരിക്കാൻ ജാഗ്രത പാലിക്കുക; കരിയറിൽ വിജയമുണ്ടാകും: വാരഫലം അറിയാം
Weekly Predictions Nov 3 to 9 | തെറ്റുകൾ സംഭവിക്കാതിരിക്കാൻ ജാഗ്രത പാലിക്കുക; കരിയറിൽ വിജയമുണ്ടാകും: വാരഫലം അറിയാം
  • മേടം രാശിക്കാർ ജോലിയിൽ ജാഗ്രത പാലിക്കണം

  • ഇടവം രാശിക്കാർക്ക് ഭാഗ്യം തേടിയെത്തും,

  • മിഥുനം രാശിക്കാർക്ക് ബിസിനസ്സിലും യാത്രയിലും പ്രയോജനം ലഭിക്കും

View All
advertisement