നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • ipl
    • »
    • IPL 2021| 'സ്പാർക്'രാജ് ഗെയ്ക്‌വാദ്; ചരിത്രനേട്ടം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ് യുവതാരം

    IPL 2021| 'സ്പാർക്'രാജ് ഗെയ്ക്‌വാദ്; ചരിത്രനേട്ടം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ് യുവതാരം

    ഐപിഎൽ ഫൈനലിൽ കൊൽക്കത്തയ്‌ക്കെതിരെ ബാറ്റ് ചെയ്യവേ 24 റൺസ് നേടിയതോടെയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.

    Ruturaj Gaikwad (Image: Twitter)

    Ruturaj Gaikwad (Image: Twitter)

    • Share this:
      ഐപിഎൽ പതിനാലാം സീസണിൽ(IPL 2021) ചെന്നൈ സൂപ്പർ കിങ്സിന്റെ (Chennai Super Kings) മുന്നേറ്റങ്ങൾക്ക് സ്പാർക്ക് നൽകിയ യുവതാരം ഋതുരാജ് ഗെയ്ക്‌വാദിന് (Ruturaj Gaikwad) ചരിത്രനേട്ടം. ഐപിഎൽ ചരിത്രത്തിൽ ഓറഞ്ച് ക്യാപ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടമാണ് ചെന്നൈയുടെ ഈ വലം കൈ ഓപ്പണിങ് ബാറ്ററെ തേടി എത്തിയിരിക്കുന്നത്. ഐപിഎൽ ഫൈനലിൽ കൊൽക്കത്തയ്‌ക്കെതിരെ (Kolkata Knight Riders) ബാറ്റ് ചെയ്യവേ 24 റൺസ് നേടിയതോടെയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.

      2008ൽ ആദ്യത്തെ ഐപിഎൽ സീസണിൽ മുൻ കിങ്‌സ് ഇലവൻ പഞ്ചാബ് (ഇപ്പോൾ പഞ്ചാബ് കിങ്‌സ്) താരമായ ഷോൺ മാർഷിന്റെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് ഗെയ്ക്‌വാദ് സ്വന്തം പേരിലേക്ക് എഴുതിച്ചേർത്തത്. 2008 സീസണിൽ 616 റൺസ് നേടി ഓറഞ്ച് ക്യാപ് നേടുമ്പോൾ മാർഷിന് 25 വയസ്സായിരുന്നു. ഇതാണ് 24 വയസ്സുകാരനായ ഗെയ്ക്‌വാദ് തിരുത്തിക്കുറിച്ചത്. 24 റൺസ് നേടിയതോടെ 13 മത്സരങ്ങളിൽ നിന്നും 626 റൺസ് നേടിയ കെ എൽ രാഹുലിനെ പിന്തള്ളിയാണ് ഗെയ്ക്വാദ് സീസണിൽ കൂടുതൽ റൺസ് നേടുന്ന താരത്തിനുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത്.


      സീസണിൽ ഇതുവരെ 16 മത്സരങ്ങൾ കളിച്ച താരം ഒരു സെഞ്ചുറിയും നാല് അര്‍ധ സെഞ്ചുറികളുമടക്കം 45.35 ശരാശരിയില്‍ 635 റൺസാണ് അടിച്ചെടുത്തത്. താരത്തിന്റെ മികച്ച ബാറ്റിംഗ് പ്രകടനങ്ങളുടെ ബലത്തിലായിരുന്നു ചെന്നൈ സീസണിൽ മിക്ക വിജയങ്ങളും നേടിയെടുത്തത്. കൊൽക്കത്തയ്‌ക്കെതിരായ മത്സരത്തിലും മികച്ച രീതിയിൽ ബാറ്റ് ചെയ്ത താരം 27 പന്തിൽ 32 റൺസ് നേടിയാണ് പുറത്തായത്. മത്സരത്തിൽ ചെന്നൈയിലെ തന്റെ ഓപ്പണിങ് പങ്കാളിയായ ഡുപ്ലെസിസിനൊപ്പം ഒന്നാം വിക്കറ്റിൽ 61 റൺസ് കൂട്ടിച്ചേർത്ത് മികച്ച തുടക്കം നൽകിയ ശേഷമാണ് താരം പുറത്തായത്.

      Also read- IPL 2021 Final| കലാശപ്പോരിൽ ഡുപ്ലെസിസിന്റെ ബാറ്റിംഗ് വെടിക്കെട്ട്; കൂറ്റൻ സ്‌കോറുമായി ചെന്നൈ; കൊൽക്കത്തയ്ക്ക് 193 റൺസ് വിജയലക്ഷ്യം

      മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ സൂപ്പർ കിങ്‌സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 193 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമാണ് ഉയർത്തിയിരിക്കുന്നത്. തകർത്തടിച്ച ചെന്നൈ മുൻനിര ബാറ്റർമാരുടെ മികവിലാണ് ചെന്നൈ കൊൽക്കത്തയ്‌ക്കെതിരെ കൂറ്റൻ സ്കോർ നേടിയത്. 59 പന്തിൽ 86 റൺസ് നേടിയ ഫാഫ് ഡുപ്ലെസിസാണ് ചെന്നൈ നിരയിലെ ടോപ് സ്‌കോറർ. ചെന്നൈക്കായി മൊയീൻ അലി (20 പന്തിൽ പുറത്താകാതെ 37), റോബിൻ ഉത്തപ്പ (15 പന്തിൽ 31) എന്നിവരും മികച്ച പ്രകടനമാണ് നടത്തിയത്.

      Also read- IPL 2021 Final| ചെന്നൈയെ കിരീടത്തിലേക്ക് നയിക്കാൻ ധോണി; 'തല'യെ കാത്തിരിക്കുന്നത് അപൂർവ റെക്കോർഡ്

      കൊൽക്കത്തയ്ക്ക് വേണ്ടി സുനിൽ നരെയ്ൻ രണ്ടും ശിവം മാവി ഒരു വിക്കറ്റും വീഴ്ത്തി
      Published by:Naveen
      First published:
      )}