IPL 2021,KKR vs MI | നിരാശപ്പെടുത്തിയ പ്രകടനം; കൊൽക്കത്ത ടീം ആരാധകരോട് മാപ്പ് ചോദിച്ച് ഷാരൂഖ് ഖാൻ
- Published by:Asha Sulfiker
- news18-malayalam
Last Updated:
കെ കെ ആറിന്റെ മോശം പ്രകടനത്തിന് ആരാധകരോട് ക്ഷമ ചോദിച്ചിരിക്കുകയാണ് സഹ ഉടമയും ബോളിവുഡ് സൂപ്പര്‍ സ്റ്റാറുമായ ഷാരൂഖ് ഖാന്‍.
എന്തുകൊണ്ടാണ് ഐ പി എല്ലിൽ മുംബൈ ടീമിനെ ഇത്രയും ആളുകൾ പിന്തുണക്കുന്നത് എന്നതിനുള്ള ഉത്തരമായിരുന്നു കഴിഞ്ഞ ദിവസം കൊൽക്കത്തക്കെതിരെ മുംബൈ കാഴ്ച വെച്ച പ്രകടനം. 2012 ന് ശേഷമുള്ള എല്ലാ സീസണുകളും തോറ്റുകൊണ്ടാണ് മുംബൈ ഇന്ത്യൻസ് തുടങ്ങിയിട്ടുള്ളത്. ഇത്തവണയും പതിവ് തെറ്റിച്ചിരുന്നില്ല. കൊൽക്കത്ത ടീം ഈ സീസണിലെ ആദ്യ മത്സരത്തിൽ ഹൈദരാബാദിനെതിരെ പുറത്തെടുത്ത അതേ തന്ത്രമാണ് ഇന്നലെ മുംബൈ ടീം അവർക്കെതിരെ പ്രയോഗിച്ചതും.
മുംബൈ ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് നിശ്ചിത 20 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ് നേടാനെ കഴിഞ്ഞുളളൂ. ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കിയ കൊല്‍ക്കത്ത അനായാസം ജയിക്കുമെന്ന് ഉറപ്പായ മത്സരമാണ് മികച്ച രീതിയില്‍ ബൗളേഴ്‌സിനെ അണിനിരത്തി മുംബൈ ക്യാപ്റ്റന്‍ രോഹിത് തിരിച്ചുപിടിച്ചത്.
advertisement
ആന്‍ഡ്രേ റസല്‍, ദിനേഷ് കാര്‍ത്തിക് എന്നീ വന്മരങ്ങള്‍ ക്രീസില്‍ നില്‍ക്കവെ അവസാന ഓവറില്‍ 15 റണ്‍സായിരുന്നു കെകെആറിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ബോള്‍ട്ട് എറിഞ്ഞ ആ ഓവറില്‍ നാലുറണ്‍സ് മാത്രമാണ് കൊല്‍ക്കത്ത നേടിയത്. കൂടാതെ രണ്ട് വിക്കറ്റുകള്‍ നഷ്ടമാകുകയും ചെയ്തു. നാല് ഓവറില്‍ 27 റണ്‍സിന് നാല് വിക്കറ്റെടുത്ത ലെഗ് സ്പിന്നര്‍ രാഹുല്‍ ചഹറിന്റെ പ്രകടനമാണ് കൊല്‍ക്കത്തയെ തകര്‍ത്തത്.
ഇപ്പോഴിതാ കെ കെ ആറിന്റെ മോശം പ്രകടനത്തിന് ആരാധകരോട് ക്ഷമ ചോദിച്ചിരിക്കുകയാണ് സഹ ഉടമയും ബോളിവുഡ് സൂപ്പര്‍ സ്റ്റാറുമായ ഷാരൂഖ് ഖാന്‍. 'നിരാശപ്പെടുത്തുന്ന പ്രകടനം. കെകെആറിന്റെ എല്ലാ ആരാധകരോടും മാപ്പ് ചോദിക്കുന്നു'- എന്നാണ് ഷാരൂഖ് ട്വിറ്ററില്‍ കുറിച്ചത്.
advertisement
Disappointing performance. to say the least @KKRiders apologies to all the fans!
— Shah Rukh Khan (@iamsrk) April 13, 2021
ക്രുണാല്‍ പാണ്ഡ്യ, ജസ്പ്രീത് ബുംറ, ട്രന്റ് ബോള്‍ട്ട് എന്നിവര്‍ എറിഞ്ഞ 18,19,20 ഓവറുകളില്‍ കെ കെ ആറിന്റെ പ്രതീക്ഷകളെല്ലാം ചിറകറ്റ് വീണു. 18ആം ഓവറില്‍ മൂന്ന് റണ്‍സ് മാത്രം ക്രുണാല്‍ വിട്ടുകൊടുത്തതോടെ 12 പന്തില്‍ 19 റണ്‍സായിരുന്നു കെ കെ ആറിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. 19ആം ഓവര്‍ എറിഞ്ഞ ബുംറ വെറും നാല് റണ്‍സ് മാത്രം വഴങ്ങിയതോടെ കെ കെ ആര്‍ സമ്മര്‍ദ്ദത്തിലാവുകയായിരുന്നു.
advertisement
റസല്‍ 15 പന്തില്‍ നേടിയത് 9 റണ്‍സും ദിനേഷ് കാര്‍ത്തിക് 11 പന്തില്‍ നേടിയത് 8 റണ്‍സുമാണ്. ഇരുവരുടെയും മെല്ലെപ്പോക്ക് ബാറ്റിങ്ങാണ് കളി കെ കെ ആറിന് നഷ്ടപ്പെടുത്തിയത്. വിജയ പ്രതീക്ഷ നല്‍കുന്ന ഒരു ഷോട്ട് പോലും കളിക്കാന്‍ ഇരുവര്‍ക്കും സാധിച്ചില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ വസ്തുത.
summary: Bollywood superstar Shah Rukh Khan took to social media to express his disappointment after Kolkata Knight Riders imploded to a 10-run defeat to Mumbai Indians in a low-scoring thriller in Chennai on Tuesday.
Location :
First Published :
April 14, 2021 11:08 AM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021,KKR vs MI | നിരാശപ്പെടുത്തിയ പ്രകടനം; കൊൽക്കത്ത ടീം ആരാധകരോട് മാപ്പ് ചോദിച്ച് ഷാരൂഖ് ഖാൻ


