IPL 2021 MI vs DC: മുംബൈയ്ക്കെതിരെ 130 റൺസ് വിജയലക്ഷ്യം; ഡൽഹിയുടെ തുടക്കം തകർച്ചയോടെ

Last Updated:

ബാറ്റ്സ്മാൻമാർ പ്രതീക്ഷിച്ച മികവിലേക്ക് ഉയരാതായതോടെ, മുംബൈയ്ക്ക് നിശ്ചിത 20 ഓവറിൽ എട്ടിന് 129 റൺസെടുക്കാനെ സാധിച്ചുള്ളു.

mumbai-indians
mumbai-indians
ദുബായ്: ഐപിഎല്ലിൽ കരുത്തരുടെ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 130 റൺസ് വിജയലക്ഷ്യം. ഒടുവിൽ വിവരം ലഭിക്കുമ്പോൾ അഞ്ചോവറിൽ മൂന്നിന് 35 റൺസ് എന്ന നിലയിലാണ് ഡൽഹി. ആറു റൺസെടുത്ത പൃഥ്വി ഷായും എട്ട് റൺസെടുത്ത ശിഖർ ധവാനും 9 റൺസെടുത്ത സ്റ്റീവൻ സ്മിത്തുമാണ് പുറത്തായത്. പൃഥ്വി ഷായെ ഹാർദിക് പാണ്ഡ്യ പുറത്താക്കിയപ്പോൾ ധവാനെ പൊള്ളാർഡ് റണ്ണൌട്ടാക്കുകയായിരുന്നു. ഒരു റൺസോടെ ശ്രേയസ് അയ്യരും  11 റൺസോടെ റിഷഭ് പന്തുമാണ് ക്രീസിൽ.
നേരത്തെ ഡൽഹി ക്യാപിറ്റൽസിനെതിരെ ടോസ് നഷ്ടപ്പെട്ട മുംബൈ ഇന്ത്യൻസാണ് ആദ്യം ബാറ്റു ചെയ്തത്. ബാറ്റ്സ്മാൻമാർ പ്രതീക്ഷിച്ച മികവിലേക്ക് ഉയരാതായതോടെ, മുംബൈയ്ക്ക് നിശ്ചിത 20 ഓവറിൽ എട്ടിന് 129 റൺസെടുക്കാനെ സാധിച്ചുള്ളു. 33 റൺസെടുത്ത സൂര്യകുമാർ യാദവാണ് ടോപ് സ്കോറർ. നായകൻ രോഹിത് ശർമ്മയും(ഏഴ്), ഓപ്പണർ ക്വിന്‍റൺ ഡി കോക്കും(19) തുടക്കത്തിലേ പുറത്തായി. ഹാർദിക് പാണ്ഡ്യ 17 റൺസും കീറൻ പൊള്ളാർഡ് ആറ് റൺസുമെടുത്ത് പുറത്തായി. ഡൽഹിക്കു വേണ്ടി ആവേശ് ഖാൻ, അക്ഷർ പട്ടേൽ എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. നാലോവറിൽ 15 റൺസ് മാത്രം വഴങ്ങിയാണ് ആവേശ് ഖാൻ മൂന്നു വിക്കറ്റ് വീഴ്ത്തിയത്.
advertisement
പ്ലേ ഓഫ് സ്ഥാനം ഉറപ്പിക്കാൻ ഡൽഹിയും ടൂർണമെന്‍റിൽനിന്ന് പുറത്താകാതിരിക്കാൻ മുംബൈയും ശ്രമിക്കുമ്പോൾ ഇന്നത്തെ മത്സരം ആവേശകരമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. രാഹുല്‍ ചഹാറിന് പകരം ജയന്ത് യാദവ് മുംബൈ ഇന്ത്യന്‍ നിരയിലേക്ക് എത്തുമ്ബോള്‍ ലളിത് യാദവിന് പകരം പൃഥ്വി ഷാ ഡൽഹി നിരയിൽ മടങ്ങിയെത്തി.
advertisement
ഐപിഎൽ രണ്ടാം പാദത്തില്‍ തുടരെ തുടരെ ജയം നേടിയ ഡല്‍ഹിക്ക് കൊല്‍ക്കത്തയോട് തോൽവി നേരിട്ടതിനെ പിന്നാലെയാണ് മുംബൈയ്‌ക്കെതിരെ മത്സരിക്കുന്നത്. അതേസമയം മറുവശത്ത് പഞ്ചാബിനെതിരെ വിജയം നേടി വിജയവഴിയിൽ തിരിച്ചെത്തിയതിന്‍റെ ആവേശത്തിലാണ് മുംബൈ ഇന്ത്യൻസ്.
നിലവില്‍ പോയന്റ് പട്ടികയില്‍ രണ്ടാമതാണ് ഡല്‍ഹി. ഇന്ന് മുംബൈയെ പരാജയപ്പെടുത്തിയാൽ ഡല്‍ഹി ക്യാപിറ്റൽസിന് പ്ലേ ഓഫ് ഉറപ്പിക്കാനാകും. അടുത്ത മത്സരങ്ങളിൽ ചെന്നൈയും ബാംഗ്ലൂരുമാണ് ഡൽഹിയുടെ എതിരാളികൾ. ഇതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തിൽ വിജയത്തിൽ കുറഞ്ഞതൊന്നും ഡൽഹി പ്രതീക്ഷിക്കുന്നില്ല. നിലവിൽ ഐപിഎൽ പോയിന്‍റ് നിലയിൽ ചെന്നൈ ഒന്നാമതും ബാംഗ്ലൂർ മൂന്നാമതുമാണ്.
advertisement
അതേസമയം മറുവശത്ത് മുംബൈയ്ക്ക് നിലനിൽപ്പിന്‍റെ പോരാട്ടമാണ്. കൊല്‍ക്കത്ത പഞ്ചാബിനോട് തോറ്റതോടെ മുംബൈയ്ക്ക് വീണ്ടും പ്രതീക്ഷ ലഭിച്ചിരിക്കുകയാണ്. ഇനിയുള്ള മൂന്ന് മത്സരങ്ങളും ജയിക്കാനായാല്‍ മുംബൈയ്ക്ക് പതിനാറ് പോയിന്റ് നേടി പ്ലേ ഓഫൽ എത്താനാകും. എന്നാല്‍ ഇന്ന് പരാജയപ്പെട്ടാല്‍ പഞ്ചാബിനും കൊല്‍ക്കത്തയ്ക്കും ഇടയില്‍ നിന്നാകും നാലാം സ്ഥാനക്കാരെ കണ്ടെത്തുക. നെറ്റ് റൺ റേറ്റ് കുറവായതാണ് ഇവിടെ മുംബൈയ്ക്ക് തിരിച്ചടിയാകുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 MI vs DC: മുംബൈയ്ക്കെതിരെ 130 റൺസ് വിജയലക്ഷ്യം; ഡൽഹിയുടെ തുടക്കം തകർച്ചയോടെ
Next Article
advertisement
ഭൂട്ടാൻ വാഹനക്കടത്ത് വിവരിക്കുന്നതിനിടെ വന്ന ഫോൺ കോളിൽ  വാർത്താ സമ്മേളനം നിർത്തി കമ്മീഷണര്‍
ഭൂട്ടാൻ വാഹനക്കടത്ത് വിവരിക്കുന്നതിനിടെ വന്ന ഫോൺ കോളിൽ വാർത്താ സമ്മേളനം നിർത്തി കമ്മീഷണര്‍
  • ഭൂട്ടാനിൽ നിന്ന് അനധികൃതമായി കേരളത്തിൽ എത്തിച്ച 200ഓളം വാഹനങ്ങളിൽ 36 എണ്ണം കസ്റ്റംസ് പിടിച്ചെടുത്തു.

  • മലയാള സിനിമാ നടന്മാർ ഉൾപ്പെടെയുള്ളവർ അനധികൃതമായി കൊണ്ടുവന്ന വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് കസ്റ്റംസ്.

  • വാഹനങ്ങൾ ഇറക്കുമതി ചെയ്തതിൽ കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെ ഉണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement