ഐ.പി.എല്ലിന്റെ 14-ാം സീസൺ ഏപ്രിൽ ഒമ്പതിന് ആരംഭിക്കും. എല്ലാ മത്സരങ്ങളും ഇന്ത്യയിൽ തന്നെയാണ് നടത്തുന്നത്. ആറു വേദികളിലായാണ് ഇത്തവണ ടൂർണമെന്റ് നടക്കുന്നത്. ചെന്നൈയിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഏറ്റുമുട്ടും.
ഒരു ടീമിനും തട്ടകത്തിന്റെ ആധിപത്യം ഇല്ലാത്ത നിക്ഷ്പക്ഷമായ മത്സരങ്ങളായിരിക്കും ഇത്തവണത്തേത്. അഹമ്മദാബാദ്, ബാംഗ്ലൂർ, ഡൽഹി, മുംബൈ, കൊൽക്കത്ത എന്നിവയാണ് മറ്റു വേദികൾ. ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് പ്ലേ ഓഫ് മത്സരങ്ങളും ഫൈനലും നിശ്ചയിച്ചിരിക്കുന്നത്.
ആദ്യ ഘട്ടത്തിൽ ഓരോ ടീമിനും നാല് വേദികളിൽ കളികൾ ഉണ്ടായിരിക്കും. ആകെ 56 ലീഗ് മാച്ചുകളിൽ ചെന്നൈ, കൊൽക്കത്ത, മുംബൈ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ 10 മാച്ച് വീതവും ഡൽഹിയിലും അഹമ്മദാബാദിലും 8 മാച്ചുകൾ വീതവുമാണ് ക്രമീകരിച്ചിരിക്കുന്നത്. ആദ്യ ഘട്ട മത്സരങ്ങളിൽ ഓരോ ടീമും 3 തവണ മറ്റു വേദികളിലെത്തി കളിക്കേണ്ടി വരും. സാധാരണ വർഷങ്ങളിലേതു പോലെ തന്നെ വൈകീട്ട് 3.30നും, 7.30നുമാണ് മത്സരങ്ങൾ ആരംഭിക്കുന്നത്.
ഐ പി എൽ 2021 പൂർണ മത്സരക്രമം ഇവിടെ അറിയാം...
കോവിഡ് സാഹചര്യത്തിലും കഴിഞ്ഞ വർഷം ടൂർണമെന്റ് വിജയകരമായി പൂർത്തീകരിച്ചതു പോലെ മതിയായ സുരക്ഷാ ക്രമീകരണങ്ങളോടെ ഇന്ത്യയിലും ടൂർണമെന്റ് നടത്താൻ കഴിയും എന്ന വിശ്വാസത്തിലാണ് ബി. സി. സി. ഐ. ആദ്യ ഘട്ടത്തിൽ കാണികളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കില്ല എന്നാണ് ബി. സി. സി. ഐ തീരുമാനം. സാഹചര്യമനുസരിച്ച് മാറ്റം വരുത്തുന്നതും പരിഗണിച്ചേക്കും.
Also Read-
IPL Auction 2021| ഐപിഎൽ ലേലത്തിൽ മിന്നിത്തിളങ്ങിയ അധികം അറിയപ്പെടാത്ത മൂന്ന് ഇന്ത്യൻ താരങ്ങൾ
ഈ വർഷം നടന്ന താര ലേലത്തിൽ സൗത്ത് ആഫ്രിക്കൻ ഓൾ റൗണ്ടറായ ക്രിസ് മോറിസിനെ ഐ.പി.എൽ ചരിത്രത്തിലെതന്നെ റെക്കോർഡ് തുകയ്ക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. 16.25 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് മോറിസിനെ പാളയത്തിൽ എത്തിച്ചത്. 2015 ൽ യുവരാജ് സിങ്ങിനെ ഇപ്പോഴത്തെ ഡൽഹി ക്യാപിറ്റൽസ് ടീം സ്വന്തമാക്കിയത് 16 കോടി രൂപയ്ക്കായിരുന്നു. ഈ റെക്കോർഡാണ് ക്രിസ് മോറിസ് ഇത്തവണ മറി കടന്നത്.
ന്യൂസിലാന്റ് ഓൾ റൗണ്ടർ കൈൽ ജാമിസണിനെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 15 കോടി രൂപയ്ക്ക് സ്വന്തമാക്കി. കഴിഞ്ഞ വർഷം ഫോമിലാല്ലാത്തിരുന്നിട്ടു കൂടി ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്വെല്ലിനെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കിയത് 14.25 കോടി രൂപയ്ക്കാണ്. ന്യൂസിലാൻഡ് വിക്കെറ്റ് കീപ്പർ ബാറ്റ്സ്മാനായ ഫിൻ അലനുമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ കരാറൊപ്പിട്ടു. ഓസ്ട്രേലിയൻ താരം ജോഷ് ഫിലിപ്പിന് പകരക്കാരനായാണ് അലൻ ടീമിലെത്തുന്നത്.
KeyWord- IPL Player Auction 2021, IPL 2021, Mumbai Indians, Royal Challangers Bangalore, Rajasthan Royals, Chris Morris, Chennai Super Kings, Virat Kohli, MS Dhoni
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.