IPL 2021 | 'ടീമിന്റെ ബാറ്റിങ്ങിലാണ് പ്രശ്നം', തോൽവിയിലെ പിഴവുകൾ തുറന്നു പറഞ്ഞു രോഹിത് ശർമ

Last Updated:

ബാറ്റിങ്ങില്‍ ടീം ഇത്രയും കാലം നടപ്പാക്കി കൊണ്ടിരുന്ന കാര്യം ഇത്തവണ മിസ്സിങ്ങാണ്. ഈ കളിയിൽ 150 റണ്‍സിലധികം നേടിയിരുന്നെങ്കില്‍ ഉറപ്പായും ജയിക്കുമായിരുന്നു

ഐ പി എല്ലിൽ നിലവിലെ ചാമ്പ്യൻമാർ എതിർദിശയിലേക്ക് തുഴയുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. മത്സരങ്ങളിൽ ബൗളർമാർ ഭേദപ്പെട്ട പ്രകടനം കാഴ്ച വെക്കുന്നുണ്ടെങ്കിലും ബാറ്റ്സ്മാന്മാർ പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല. ഓപ്പണർമാർ നല്ല രീതിയിൽ തുടങ്ങിയാലും മധ്യനിരക്ക് ഇന്നിങ്സ് ഫലാവത്തായ രീതിയിൽ ഫിനിഷ് ചെയ്യാൻ സാധിക്കുന്നില്ല. മധ്യനിരയിലെ വമ്പനടിക്കാർ ഒന്നും തന്നെ ഇനിയും ഫോമിലെത്തിയിട്ടില്ല. പാണ്ഡ്യ സഹോദരന്മാരും പൊള്ളാർഡും ഇപ്പോഴും നിരാശയാണ് സമ്മാനിക്കുന്നത്.
ഇന്നലെ പഞ്ചാബിനെതിരെ നടന്ന മത്സരത്തിലും സ്ഥിതി സമാനമായിരുന്നു. കണിശതയോടെ പന്തെറിഞ്ഞ പഞ്ചാബ് ബോളർമാർക്ക് മുന്നിൽ 6 വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് നേടാനേ മുംബൈക്ക് കഴിഞ്ഞുള്ളു. ഇപ്പോൾ പഞ്ചാബ് കിങ്ങ്സിനെതിരായ തോല്‍വിക്ക് കാരണം ടീമിന്റെ ബാറ്റിങ്ങാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ബാറ്റിങ്ങില്‍ ടീം ഇത്രയും കാലം നടപ്പാക്കി കൊണ്ടിരുന്ന കാര്യം ഇത്തവണ മിസ്സിങ്ങാണെന്നും രോഹിത് പറഞ്ഞു.
'മുംബൈക്ക് ജയിക്കാവുന്ന തരത്തിലുള്ള സ്‌കോര്‍ അടിച്ചെടുക്കാൻ കഴിഞ്ഞില്ല. ചെന്നൈയിലെ പിച്ച്‌ ഇപ്പോഴും ബാറ്റിങ്ങിന് അസാധ്യമായതോ മോശം പിച്ചോ അല്ല. പഞ്ചാബ് കിങ്ങ്സ് ബാറ്റ് ചെയ്ത രീതി നോക്കൂ. അവര്‍ നല്ല രീതിയില്‍ തന്നെ ബാറ്റ് ചെയ്തു. ഒമ്പത് വിക്കറ്റിന്റെ ജയം സ്വന്തമാക്കുകയും ചെയ്തു. ബാറ്റിങ്ങില്‍ ടീം ഇത്രയും കാലം നടപ്പാക്കി കൊണ്ടിരുന്ന കാര്യം ഇത്തവണ മിസ്സിങ്ങാണ്. ഈ കളിയിൽ 150 റണ്‍സിലധികം നേടിയിരുന്നെങ്കില്‍ ഉറപ്പായും ജയിക്കുമായിരുന്നു. കഴിഞ്ഞ രണ്ട് കളിയിലും ആ സ്‌കോര്‍ നേടുന്നതിലാണ് ടീം പരാജയപ്പെട്ടത്'- രോഹിത് പറഞ്ഞു.
advertisement
ഒരു ടീമെന്ന നിലയിൽ ഈ സീസണിലെ മുംബൈയുടെ പ്രകടനത്തിൽ താൻ തൃപ്തനല്ലെന്ന് രോഹിത് തുറന്ന് പറഞ്ഞു. 'കഠിനമായ സാഹചര്യങ്ങളിൽ എങ്ങനെ കളിക്കണമെന്നും അത്തരം സാഹചര്യങ്ങളിൽ എങ്ങനെ പന്തെറിയണമെന്നും മുംബൈ പഠിക്കേണ്ടതുണ്ട്. ബാറ്റിങ് നിരയും ഉയരേണ്ടതുണ്ട്. ഹാർദിക്കിൽ നിന്നും പൊള്ളാർഡിൽ നിന്നും അവസാന നിമിഷങ്ങളിൽ വെടിക്കെട്ട് ബാറ്റിങ് പുറത്ത് വരണം. ഇന്നലത്തെ മത്സരത്തിൽ പഞ്ചാബ് ബൗളർമാർ ഇവരെ പിടിച്ചുകെട്ടിയത് അവരുടെ ജയം അനായാസമാക്കി'- രോഹിത് കൂട്ടിച്ചേർത്തു.
advertisement
നിലവിലെ ചാമ്പ്യൻമാർ അഞ്ചു കളികളിൽ നിന്നും രണ്ട് ജയം നേടിക്കൊണ്ട് പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ്. ഒട്ടേറെ മുൻ ക്രിക്കറ്റ് താരങ്ങൾ ഇത്തവണയും കിരീടം നേടിക്കൊണ്ട് മുംബൈ ഹാട്രിക്ക് അടിക്കുമെന്ന് പ്രവചനം നടത്തിയിട്ടുണ്ട്. എന്നാൽ അത്തരത്തിലുള്ള ഒരു പ്രകടനവും മുംബൈയിൽ നിന്ന് ഇതുവരെയും പുറത്ത് വന്നിട്ടില്ല.
News summary: After suffering a 9-wicket loss against Punjab Kings (PBKS), Mumbai Indians (MI) captain Rohit Sharma has said that something was missing in his team's batting line-up.
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | 'ടീമിന്റെ ബാറ്റിങ്ങിലാണ് പ്രശ്നം', തോൽവിയിലെ പിഴവുകൾ തുറന്നു പറഞ്ഞു രോഹിത് ശർമ
Next Article
advertisement
'ടൈം ബാങ്ക്' വരുന്നു; വയോജനങ്ങൾക്ക് ഇപ്പോൾ സമയം കൊടുത്താൽ പിന്നീട് തിരികെ; പദ്ധതിക്ക് തുടക്കം കോട്ടയം എലിക്കുളത്ത്
'ടൈം ബാങ്ക്' വരുന്നു; വയോജനങ്ങൾക്ക് ഇപ്പോൾ സമയം കൊടുത്താൽ പിന്നീട് തിരികെ; പദ്ധതിക്ക് തുടക്കം കോട്ടയം എലിക്കുളത്ത്
  • കേരള ഡെവല്പമെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിസ് കൗണ്‍സില്‍ 'ടൈം ബാങ്ക്' പദ്ധതി ആരംഭിച്ചു.

  • വയോജനങ്ങളെ സഹായിക്കാന്‍ ആളുകള്‍ക്ക് സമയം നല്‍കാനും പിന്നീട് അത് തിരികെ ലഭിക്കാനുമുള്ള പദ്ധതി.

  • പദ്ധതി വിജയകരമെങ്കില്‍ സംസ്ഥാനവ്യാപകമായി നടപ്പിലാക്കും, ആദ്യഘട്ടം കോട്ടയം എലിക്കുളത്ത്.

View All
advertisement