IPL 2021 | മാക്സ്‌വെല്ലിന്റെ പ്രകടനത്തെ പ്രശംസിച്ച് നായകൻ വിരാട് കോഹ്ലി, പുതിയ ടീമിൽ പുതിയ റോളെന്ന് മാക്സ്‌വെൽ

Last Updated:

IPL 2021 | എ ബി ഡിയെ പോലൊരു ബാറ്റ്സ്മാന്‍ പിന്നില്‍ ബാറ്റ് ചെയ്യാനുണ്ടെന്നുള്ളത് ഏറെ ധൈര്യം നല്‍കുന്നുവെന്നും അത് കൂടുതല്‍ സ്വാതന്ത്ര്യത്തോടെ കളിക്കുവാന്‍ തന്നെ പ്രാപ്തനാക്കുന്നുവെന്നും മാക്സ്‌വെൽ

IPL 2021 | അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ആറു റണ്‍സ് ജയമാണ് സ്വന്തമാക്കിയത്. ബാംഗ്ലൂരിന്റെ 150 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. താരതമ്യേന ചെറിയ സ്കോർ പിന്തുടർന്ന് വിജയത്തിലേക്ക് കുതിച്ച ഹൈദരാബാദിന് 17ആം ഓവറിന് ശേഷം താളം തെറ്റുകയായിരുന്നു. ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ആര്‍ സി ബി തങ്ങളുടെ ആദ്യ രണ്ട് മത്സരങ്ങളും വിജയിക്കുന്നത്.
മത്സരശേഷം നായകൻ വിരാട് കോഹ്ലി, കളിയിൽ അർദ്ധസെഞ്ച്വറി പ്രകടനം പുറത്തെടുത്ത ഓസ്ട്രേലിയൻ സ്റ്റാർ ഓൾ റൗണ്ടർ ഗ്ലെൻ മാക്സ്‌വെല്ലിനെ ഏറെ പ്രശംസിച്ചിരുന്നു. ഗ്ലെന്‍ മാക്സ്‌വെല്ലിന്റെ ഇന്നിംഗ്സായിരുന്നു കാര്യങ്ങള്‍ നേര്‍വഴിക്കെത്തിച്ചതെന്നും ഈ ഇന്നിംഗ്സിന്റെ ബലത്തില്‍ ടീം പൊരുതാവുന്ന സ്കോറിലേക്ക് എത്തുകയായിരുന്നുവെന്നും കോഹ്ലി പറഞ്ഞു. ഇത്തരം സാഹചര്യത്തില്‍ ഒരിക്കലും ഒരു ടീമും മത്സരത്തില്‍ സാധ്യതയില്ലാത്ത സ്ഥിതിയില്‍ അല്ലെന്നും ഈ രണ്ട് മത്സരങ്ങളും കാണിക്കുന്നുവെന്നും കോഹ്ലി വ്യക്താക്കി. ആര്‍ സി ബിയ്ക്ക് കൂടുതല്‍ ബൗളിങ്ങ് സാധ്യതകളുണ്ടെന്നും മധ്യ ഓവറുകളില്‍ അത് ടീമിന് ഗുണം ചെയ്തുവെന്നും കോഹ്ലി കൂട്ടിച്ചേർത്തു.
advertisement
മാക്സ്‌വെൽ ആയിരുന്നു ഇന്നലത്തെ കളിയിൽ മാൻ ഓഫ് ദ മാച്ച് പുരസ്കാരം നേടിയത്. ഐ പി എല്‍ പുതിയ സീസണില്‍ മികച്ച തുടക്കമാണ് തനിക്കും ഫ്രാഞ്ചൈസിയ്ക്കും ലഭിച്ചതെന്നും  പുതിയ റോളാണ് ഇവിടെയുള്ളതെന്നും മത്സരശേഷം നടന്ന മാച്ച് പ്രസന്റേഷൻ ചടങ്ങിൽ ഗ്ലെന്‍ മാക്സ്‌വെല്‍ പറഞ്ഞു. എ ബി ഡിയെ പോലൊരു ബാറ്റ്സ്മാന്‍ പിന്നില്‍ ബാറ്റ് ചെയ്യാനുണ്ടെന്നുള്ളത് ഏറെ ധൈര്യം നല്‍കുന്നുവെന്നും അത് കൂടുതല്‍ സ്വാതന്ത്ര്യത്തോടെ കളിക്കുവാന്‍ തന്നെ പ്രാപ്തനാക്കുന്നുവെന്നും ഓസ്ട്രേലിയന്‍ താരം വ്യക്തമാക്കി.
advertisement
തനിക്ക് ഓസ്ട്രേലിയന്‍ ടീമിലും സമാനമായ ഒരു റോളായിരുന്നുവെന്നും ആര്‍ സി ബി നിരയില്‍ ഈ താരങ്ങള്‍ തനിക്ക് പിന്നാലെ വരുന്നുണ്ടെന്നുള്ളത് തനിക്ക് ഗുണം ചെയ്യുന്നുണ്ടെന്നും മാക്സ്വെല്‍ വ്യക്തമാക്കി. മത്സരത്തില്‍ 41 പന്തില്‍ നിന്ന് 59 റണ്‍സാണ് മാക്സ്‌വെല്‍ നേടിയത്. ഇതില്‍ 5 ഫോറും മൂന്ന് സിക്സും ഉള്‍പ്പെടുന്നു.
കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്‌സ് ടീമിന്റെ ഭാഗമായിരുന്നു മാക്‌സ്‌വെൽ. ബാറ്റിങ്ങിൽ അദ്ദേഹം പാടെ നിറം മങ്ങി പോയിരുന്നു. ബൗളിങ്ങിലും കാര്യമായ സംഭാവന നല്‍കാന്‍ മാക്‌സിക്കായില്ല. 13 മല്‍സരങ്ങളില്‍ നിന്നും വെറും 108 റണ്‍സാണ് അദ്ദേഹം നേടിയത്. ഒരു സിക്‌സര്‍ പോലും ഇതിലുണ്ടായിരുന്നില്ല. മാക്സ്‌വെല്ലിൻ്റെ മോശം പ്രകടനത്തെ തുടർന്ന് സീസണിനു ശേഷം പഞ്ചാബ് അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു. ഇതോടെയാണ് മാക്സ്‌വെല്ലിനെ ലേലത്തില്‍ സ്വന്തമാക്കാന്‍ ആര്‍ സി ബിക്കായത്.
advertisement
News summary: Royal Challengers Bangalore (RCB) skipper Virat Kohli paid compliments to Glenn Maxwell saying that his team's No. 4 batsman was the difference in Wednesday's victory over SunRisers Hyderabad (SRH).
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | മാക്സ്‌വെല്ലിന്റെ പ്രകടനത്തെ പ്രശംസിച്ച് നായകൻ വിരാട് കോഹ്ലി, പുതിയ ടീമിൽ പുതിയ റോളെന്ന് മാക്സ്‌വെൽ
Next Article
advertisement
WWE ഇടിക്കൂട്ടിൽ എതിരാളികളെ നിലം പരിശാക്കിയ താരം ഇന്ന് ആശ്രമത്തിലെ സേവകനായത് എങ്ങനെ ?
WWE ഇടിക്കൂട്ടിൽ എതിരാളികളെ നിലം പരിശാക്കിയ താരം ഇന്ന് ആശ്രമത്തിലെ സേവകനായത് എങ്ങനെ ?
  • റിങ്കു സിംഗ് ഇന്ന് വൃന്ദാവനിൽ പ്രേമാനന്ദ് മഹാരാജിന്റെ ആശ്രമത്തിൽ സേവകനായി പ്രവർത്തിച്ചുവരുന്നു.

  • ഡബ്ല്യുഡബ്ല്യുഇ ഗുസ്തിതാരത്തിൽ നിന്ന് സന്യാസിയായി മാറിയ റിങ്കുവിന്റെ പരിവർത്തനം ശ്രദ്ധേയമാണ്.

  • ബേസ്‌ബോൾ, ഗുസ്തി എന്നിവയിൽ പ്രശസ്തനായ റിങ്കു സിംഗ് ആത്മീയതയിലേക്ക് തിരിഞ്ഞത് ആളുകളെ ആകർഷിച്ചു.

View All
advertisement