IPL 2021 | ആറ് സൂപ്പർ താരങ്ങൾക്ക് ഐ പി എൽ നഷ്ടമാക്കാൻ സാധ്യത

Last Updated:

ദേശീയ മത്സരങ്ങളിൽ പങ്കെടുക്കേണ്ടി വരുന്നത് കൊണ്ടാണ് താരങ്ങൾക്ക് ഐ പി എൽ മത്സരങ്ങൾ നഷ്ടമായേക്കുക

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 14-ാം സീസൺ അടുത്ത മാസം ഒമ്പതിന് ആരംഭിക്കാനിരിക്കെ ചില സൂപ്പർ താരങ്ങൾക്ക് ഐ പി എൽ നഷ്ടമാവാൻ സാധ്യതയുണ്ട്. ദേശീയ മത്സരങ്ങളിൽ പങ്കെടുക്കേണ്ടി വരുന്നത് കൊണ്ടാണ് താരങ്ങൾക്ക് ഐ പി എൽ മത്സരങ്ങൾ നഷ്ടമായേക്കുക. ഇത്തവണത്തെ ടി20 ലോകകപ്പ് ഇന്ത്യയിൽ നടക്കുന്നതിനാൽ ഐ പി എല്ലിനെ വലിയ പ്രതീക്ഷയിലാണ് നോക്കിക്കാണുന്നത്. ഈ വർഷം ഒക്ടോബറിലും നവംബറിലുമായാണ് ലോകകപ്പ് സംഘടിപ്പിച്ചിരിക്കുന്നത്. കൂടുതലും സൗത്ത് ആഫ്രിക്കൻ താരങ്ങൾക്കാണ് മത്സരങ്ങൾ നഷ്ടമാവുക. പാകിസ്താന്റെ സൗത്ത് ആഫ്രിക്കൻ പര്യടനമാണ് താരങ്ങൾക്ക് മത്സരങ്ങൾ നഷ്ടമാകുന്നതിന്റെ പ്രധാന കാരണം.
ക്വിന്റൻ ഡീകോക്ക്
മുംബൈ ഇന്ത്യൻസിന്റെ ഓപ്പണറും വിക്കറ്റ് കീപ്പറുമാണ് ഡീകോക്ക്. ഏപ്രിലിൽ പാകിസ്ഥാന്റെ സൗത്ത് ആഫ്രിക്കൻ പര്യടനത്തിനായി ഡീകോക്കിന് ടീമിനൊപ്പം ചേരേണ്ടി വരും. സൗത്ത് ആഫ്രിക്കൻ ടീം ക്യാപ്റ്റൻ കൂടിയാണ് ഡീകോക്ക്. ഏപ്രിൽ 2 മുതൽ 16 വരെ പരമ്പര നീളും. അതുകൊണ്ട് ടൂർണമെന്റിലെ ആദ്യ മൽസരങ്ങൾ താരത്തിനു നഷ്ടമായേക്കും.
കാഗിസോ റബാഡ
പാകിസ്ഥാനതിരായ പരമ്പര തന്നെയാണ് റബാഡയ്ക്കും വിലങ്ങുതടിയാകാൻ പോകുന്നത്. നിലവിൽ ഐ പി എല്ലിൽ ഡൽഹി ക്യാപിറ്റൽസ് താരമായ റബാഡ അവസാന സീസണിലെ വിക്കറ്റ് വേട്ടയിൽ ഒന്നാമതായിരുന്നു. താരത്തിന്റെ അഭാവം ഡൽഹിക്ക് നികത്താൻ കഴിയാത്ത നഷ്ടം തന്നെയായിരിക്കും. 17 മത്സരങ്ങളിൽ നിന്ന് 30 വിക്കറ്റുകളാണ് താരത്തിന്റെ സമ്പാദ്യം. നിലവിലെ ഫോം അനുസരിച്ചു പാകിസ്ഥാനെതിരെയുള്ള പരമ്പരയിൽ റബാഡ ഉണ്ടാകുമെന്നുറപ്പാണ്.
advertisement
ഫാഫ് ഡ്യൂപ്ലെസിസ്
പാകിസ്ഥാൻ പരമ്പര തന്നെയാണ് ഈ താരത്തിന്റെയും പ്രശ്നം. ചെന്നൈ സൂപ്പർ കിങ്ങ്സ് താരമായ മുപ്പത്തിയാറുകാരൻ ഡ്യൂപ്ലെസിസ് വലിയ സംഭവനയാണ് ചെന്നൈ ബാറ്റിങ്ങിൽ നൽകിക്കൊണ്ടിരിക്കുന്നത്. അവസാന സീസണിലും താരം മികവുറ്റ പ്രകടനം പുറത്തെടുത്തിരുന്നു. 13 മത്സരങ്ങളിൽ നിന്നും 449 റൺസാണ് താരം സ്വന്തം പേരിലാക്കിയത്. ആദ്യ കുറച്ചു മത്സരങ്ങൾ താരത്തിന് നഷ്ടമായേക്കും.
advertisement
ലൂങ്കി എങ്കിടി
ചെന്നൈ സൂപ്പർ കിങ്സിന്റെ സൗത്താഫ്രിക്കൻ ബൗളർ ലൂങ്കി എങ്കിടിയും ആദ്യ മത്സരങ്ങളിൽ ടീമിലുണ്ടാവില്ല. പാകിസ്ഥാൻ പരമ്പരയിൽ ടീമിലുൾപ്പെടാൻ കൂടുതൽ സാധ്യതയുണ്ട്. കഴിഞ്ഞ സീസണിൽ 4 മത്സരങ്ങളാണ് താരം കളിച്ചത്. 9 വിക്കറ്റുകളും നേടിയിട്ടുണ്ട്. എങ്കിടിയ്ക്കും ആദ്യ മത്സരങ്ങൾ നഷ്ടമായേക്കും.
ആന്റിച്ച് നോക്കിയേ
ഡൽഹി ക്യാപിറ്റൽസിന്റെ ദക്ഷിണാഫ്രിക്കൻ താരം പാകിസ്ഥാൻ പരമ്പരയിൽ ടീമിലുൾപ്പെടാൻ സാധ്യതയുണ്ട്. സൗത്ത് ആഫ്രിക്കൻ പേസ് ബൗളിങ്ങിലെ നിർണായക സാന്നിധ്യമാണ് നോക്കിയേ. ഡൽഹി ക്യാപിറ്റൽസിലും മിന്നും പ്രകടനമാണ് താരം കാഴ്ച വെക്കുന്നത്. താരത്തിന്റെ അഭാവം ഡൽഹി ബൗളിങ്ങിന് മങ്ങലേൽപ്പിച്ചേക്കും.
advertisement
മുസ്താഫിസുർ റഹ്‌മാൻ
ഇത്തവണത്തെ ലേലത്തിലാണ് മുസ്താഫിസുറിനെ രാജസ്ഥാൻ റോയൽസ് ടീം സ്വന്തമാക്കിയത്. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ്‌ പരമ്പരയാണ് താരത്തിന് തിരിച്ചടിയായത്. എന്നാൽ ഷക്കീബ് അല്‍ ഹസന് മുഴുവന്‍ മത്സരവും കളിക്കാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ട്. മുസ്താഫിസുറിനെ ശ്രീലങ്കൻ പരമ്പരയിൽ കളിപ്പിക്കുമെന്നും അവർ അറിയിച്ചു. ബംഗ്ലാദേശിന്റെ പ്രധാന പേസറായ മുസ്താഫിസുറിന് ഈ ഐ പി എൽ സീസണിലെ ഒട്ടുമിക്ക മത്സരങ്ങളും നഷ്ടമായേക്കും.
News summary: six players will loss the upcoming IPL matches. They have to represent their national team during the IPL matches.
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | ആറ് സൂപ്പർ താരങ്ങൾക്ക് ഐ പി എൽ നഷ്ടമാക്കാൻ സാധ്യത
Next Article
advertisement
Weekly Love Horoscope November 3 to 9 | പങ്കാളിയോടുള്ള പ്രണയം തുറന്ന് പ്രകടിപ്പിക്കും; ചെറിയ തർക്കങ്ങൾ ഉണ്ടാകും: പ്രണയവാരഫലം അറിയാം
പങ്കാളിയോടുള്ള പ്രണയം തുറന്ന് പ്രകടിപ്പിക്കും; ചെറിയ തർക്കങ്ങൾ ഉണ്ടാകും: പ്രണയവാരഫലം അറിയാം
  • ഈ ആഴ്ച പ്രണയത്തിൽ അതിശയകരമായ അനുഭവങ്ങൾ ഉണ്ടാകും

  • പ്രണയവികാരങ്ങൾ മറ്റുള്ളവരോട് പങ്കിടുന്നത് ഒഴിവാക്കാൻ പറയുന്നു

  • മിഥുനം രാശിക്കാർക്ക് ഈ ആഴ്ച പ്രിയപ്പെട്ടവരോട് കള്ളം പറയുന്നത് ഒഴിവാക്കണം

View All
advertisement