അഞ്ചാം ഏകദിനവും തോറ്റ് ഇന്ത്യൻ വനിതകൾ ; പരമ്പര 4-1ന് സ്വന്തമാക്കി ദക്ഷിണാഫ്രിക്ക

Last Updated:

ടോസ് നഷ്ടപ്പട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 49.3 ഓവറിൽ 188 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 48.3 ഓവറിൽ അഞ്ച് വിക്കറ്റ് ബാക്കി നിർത്തി ലക്ഷ്യം മറികടന്നു

ലക്നൗ: ദക്ഷിണാഫ്രിക്കയുടെ ഓൾറൗണ്ട് മികവിന് മുന്നിൽ കീഴടങ്ങി ഇന്ത്യൻ വനിതകൾ. അഞ്ചാം ഏകദിനത്തിൽ അഞ്ച് വിക്കറ്റ് തോൽവിയുമായി ഇന്ത്യ. നാലാം ഏകദിനം ജയിച്ച് ദക്ഷിണാഫ്രിക്ക നേരത്തെ തന്നെ പരമ്പര നേടിയിരുന്നു. മാനം കാക്കാൻ ഇന്ത്യക്ക് ഈ മത്സരം ജയിക്കേണ്ടത് അനിവാര്യമായിരുന്നു. എന്നാൽ ദക്ഷിണാഫ്രിക്കയുടെ മികവിന് മുന്നിൽ ഇന്ത്യക്ക് ഈ മത്സരവും അടിയറവു വെക്കേണ്ടി വന്നു.
ടോസ് നഷ്ടപ്പട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 49.3 ഓവറിൽ 188 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 48.3 ഓവറിൽ അഞ്ച് വിക്കറ്റ് ബാക്കി നിർത്തി ലക്ഷ്യം മറികടന്നു. 79 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ക്യാപ്റ്റന്‍ മിതാലി രാജാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മിതാലി ഒഴികെ ബാക്കി താരങ്ങളെല്ലാം ദക്ഷിണാഫ്രിക്കയുടെ മികവിന് പിടിച്ചു നിൽക്കാനായില്ല. മിതാലിയും ഹർമൻപ്രീത് കൗറും കൂടി ചേർന്ന് പൊരുതിയെങ്കിലും 30 റണ്‍സെടുത്ത് നില്‍ക്കെ ഹര്‍മന്‍പ്രീത് കൗര്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായതും ഇന്ത്യക്ക് തിരിച്ചടിയായി. നാദിൻ ഡി ക്ലാര്‍ക്ക് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഷാന്‍ഗാസെ, സെഖുഖുനെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
advertisement
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കം തകർച്ചയോടെ ആയിരുന്നെങ്കിലും അനെകെ ബോഷും ഡുപ്രീസും ക്രീസിലെത്തിയതോടെ ദക്ഷിണാഫ്രിക്ക മത്സരത്തിലേക്ക് തിരിച്ച് വന്നു. രാജേശ്വരി ഗെയ്ക്വാദിൻ്റെ ബോളിങ്ങിനു മുന്നിൽ ഉത്തരം കിട്ടാതെ നിക്കുകയായിരുന്ന ടീമിനെ രണ്ടുപേരും ചേർന്ന് കരകയറ്റി. നാലാം വിക്കറ്റിൽ 96 റൺസിൻ്റെ കൂട്ടുകെട്ട് ഉണ്ടാക്കിയ ശേഷമാണ് ഇരുവരും അടുത്തടുത്ത പന്തുകളിൽ പുറത്തായത്. ഇവർക്ക് ശേഷം വന്ന മരിയാനെ കാപ്പും നാദിൻ ഡി ക്ലാർക്കും കൂടി ചേർന്ന് ദക്ഷിണാഫ്രിക്കയെ വിജയിപ്പിച്ചു. ആറാം വിക്കറ്റിൽ 56 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്. ഇന്ത്യക്ക് വേണ്ടി രാജേശ്വരി ഗെയ്ക്വാദ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
advertisement
കഴിഞ്ഞ 11 ഏകദിനങ്ങളിൽ നിന്നും പത്തെണ്ണം ജയിച്ച ദക്ഷിണാഫ്രിക്കക്ക് ഇത് തുടർച്ചയായി മൂന്നാമത്ത പരമ്പര നേട്ടമാണ്. നേരത്തെ ന്യൂസിലാൻ്റിനെയും പാകിസ്താനെയും തോൽപ്പിച്ച് പരമ്പര സ്വന്തമാക്കിയിരുന്നു.
Also Read- സൂര്യകുമാറിനെ പുറത്തിരുത്തിയ കോഹ്ലിയുടെ തീരുമാനത്തെ തുറന്ന് വിമർശിച്ച് ഗംഭീർ
ഇരു ടീമുകളും തമ്മിലുള്ള ടി 20 മത്സര പരമ്പര ശനിയാഴ്ച തുടങ്ങും. പരമ്പരയിൽ മൂന്ന് മത്സരങ്ങളാണുള്ളത്. ആദ്യത്തെ മത്സരം ശനിയാഴ്ച രാത്രി 7 മണിക്ക് നടക്കും. ഏകദിന പരമ്പരയിലെ പോലെ എല്ലാ മത്സരങ്ങളും ലക്നൗ സ്റ്റേഡിയത്തിൽ തന്നെയാണ് നടക്കുന്നത്.
advertisement
Summary- India women loses the Fifth ODI - SA women wins the series by 4-1
മലയാളം വാർത്തകൾ/ വാർത്ത/Sports/
അഞ്ചാം ഏകദിനവും തോറ്റ് ഇന്ത്യൻ വനിതകൾ ; പരമ്പര 4-1ന് സ്വന്തമാക്കി ദക്ഷിണാഫ്രിക്ക
Next Article
advertisement
ദേവസ്വം ബോര്‍ഡിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ട് ബിജെപി ബോര്‍ഡിനും ഹൈക്കോടതിക്കും കത്ത് നല്‍കി
ദേവസ്വം ബോര്‍ഡിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ട് ബിജെപി ബോര്‍ഡിനും ഹൈക്കോടതിക്കും കത്ത് നല്‍കി
  • 2017-2025 ഓഡിറ്റ് റിപ്പോർട്ടുകൾ ആവശ്യപ്പെട്ട് ബിജെപി ഹൈക്കോടതിയും ദേവസ്വം ബോർഡിനും കത്ത് നൽകി.

  • 1950 തിരുവിതാംകൂര്‍-കൊച്ചി ഹിന്ദു മത സ്ഥാപന നിയമം: സെക്ഷന്‍ 32 പ്രകാരം ബോര്‍ഡ് കണക്കുകള്‍ സൂക്ഷിക്കണം.

  • 2017 മുതലുള്ള ഓഡിറ്റ് റിപ്പോര്‍ട്ടുകളുടെ പകര്‍പ്പുകളാണ് ആവശ്യപ്പെട്ടത്

View All
advertisement