മുംബൈ: ഐപിഎൽ പതിനഞ്ചാം സീസണിന് (IPL) ഇന്ന് തുടക്കം. മുംബൈ വാംങ്കഡെ സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിംഗ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ് ഉദ്ഘാടന മത്സരം.
25 ശതമാനം കാണികളുടെ മുന്നിലാണ് ഇത്തവണത്തെ ഐപിഎൽ മത്സരങ്ങൾ. മുംബൈ, പൂനെ നഗരങ്ങളിലെ നാലു വേദികൾ ഐപിഎൽ ആരവത്തിന് അരങ്ങൊരുക്കും. രണ്ട് മാസം നീണ്ടു നിൽക്കുന്ന കാർണിവലിന്റെ സമാപനം മെയ് 29നാണ്.
പത്തു ടീമുകൾ ഈ സീസണിൽ മൽസരിക്കും. ഗുജറാത്ത് ടൈറ്റൻസും ലക്നൗ സൂപ്പർ ജയന്റ്സുമാണ് പുതുമുഖ ടീമുകൾ. ആകെ 74 മൽസരങ്ങളാണ് ഈ സീസണിലുള്ളത്. പുതുതായി അഞ്ച് നായകൻമാർ ടീമുകളെ നയിക്കുന്നു എന്നതും പ്രത്യേകതയാണ്.
ധോണിക്ക് പകരമായി ചെന്നൈയെ നയിക്കുന്നത് രവീന്ദ്ര ജഡേജയാണ്. ലക്‌നൗവിനെ കെ എൽ രാഹുലും ഗുജറാത്തിനെ ഹാർദ്ദിക് പാണ്ഡ്യയും നയിക്കും. ശ്രേയസ് അയ്യർ ഇത്തവണ കൊൽക്കത്തയുടെ നായകനായപ്പോൾ പഞ്ചാബിനെ മായങ്ക് അഗർവാളും വിരാട് കോഹ്ലിക്ക് പകരം ബാംഗ്ലൂരിനെ ഫാഫ് ഡ്യൂപ്ലെസിസും നയിക്കും.
ഡൽഹിയെ ഋഷഭ് പന്ത്, മുംബൈയെ രോഹിത് ശർമ്മ, ഹൈദരാബാദിന്റെ കെയ്ൻ വില്യംസൺ, രാജസ്ഥാനെ സഞ്ജു സാംസൺ എന്നിവരും നയിക്കും. രണ്ട് ഗ്രൂപ്പുകളിലായാണ് മൽസരങ്ങൾ.
എ ഗ്രൂപ്പിൽ മുംബൈ ഇൻഡ്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാൻ റോയൽസ്, ലക്‌നൗ സൂപ്പർ ജയന്റ്‌സ്, ഡൽഹി ക്യാപിറ്റൽസ് എന്നീ ടീമുകളും ബിയിൽ ചെന്നൈ സൂപ്പർ കിംഗ്‌സ്, സൺറൈസേഴ്‌സ് ഹൈദരാബാദ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ,, പഞ്ചാബ് കിംഗ്‌സ്, ഗുജറാത്ത് ടൈറ്റൻസുമാണ് ഉള്ളത്.
Also Read-
IPL 2022 CSK vs KKR: രവീന്ദ്ര ജഡേജ, ശ്രേയസ് അയ്യർ, ആന്ദ്രേ റസൽ..; ചെന്നൈ- കൊൽക്കത്ത പോരാട്ടത്തിൽ ശ്രദ്ധിക്കേണ്ട അഞ്ച് താരങ്ങൾ
ഗ്രൂപ്പ് എ
മുംബൈ ഇൻഡ്യൻസ്
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്
രാജസ്ഥാൻ റോയൽസ്
ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്
ഡൽഹി ക്യാപിറ്റൽസ്
ഗ്രൂപ്പ് ബി
ചെന്നൈ സൂപ്പർ കിംഗ്‌സ്
സൺറൈസേഴ്‌സ് ഹൈദരാബാദ്
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ
പഞ്ചാബ് കിംഗ്‌സ്
ഗുജറാത്ത് ടൈറ്റൻസ്
ക്യാപ്റ്റൻസ്
ചെന്നൈ - രവീന്ദ്ര ജഡേജ
ലക്‌നൗ- കെ എൽ രാഹുൽ
ഗുജറാത്ത് - ഹാർദിക് പാണ്ഡ്യ
കൊൽക്കത്ത- ശ്രേയസ് അയ്യർ
പഞ്ചാബ്- മായങ്ക് അഗർവാൾ
ബംഗ്ലൂർ- ഫാഫ് ഡുപ്ലസി
ഡല്‍ഹി- ഋഷഭ് പന്ത്
മുംബൈ- രോഹിത് ശർമ
ഹൈദരാബാദ്- കെയ്ൻ വില്യംസൻ
രാജസ്ഥാൻ- സഞ്ജു സാംസൺ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.