IPL 2022 | കോൺവെ (49 പന്തിൽ 87); തകർത്തടിച്ച് ചെന്നൈ ബാറ്റർമാർ; ഡൽഹിക്ക് ലക്ഷ്യം 209 റൺസ്
- Published by:Naveen
- news18-malayalam
Last Updated:
ഒന്നാം വിക്കറ്റിൽ കോൺവെയും ഋതുരാജ് ഗെയ്ക്‌വാദും ചേർന്ന് പടുത്തുയർത്തിയ 110 റൺസ് കൂട്ടുകെട്ടാണ് ചെന്നൈ ഇന്നിങ്സിന്റെ അടിത്തറ
ഐപിഎല്ലിൽ (IPL 2022) ചെന്നൈ സൂപ്പർ കിങ്സിനെതിരെ (Chennai Super Kings) ഡൽഹി ക്യാപിറ്റൽസിന് (Delhi Capitals) 209 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 208 റൺസ് എടുത്തത്. ഡെവോൺ കോൺവെയുടെ തകർപ്പൻ അർധസെഞ്ചുറി (49 പന്തിൽ 87) പ്രകടനമാണ് ചെന്നൈയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്. കോൺവെയ്ക്ക് പുറമെ ഋതുരാജ് ഗെയ്ക്‌വാദ് (33 പന്തിൽ 41), ശിവം ദൂബെ (19 പന്തിൽ 32), ക്യാപ്റ്റൻ എം എസ് ധോണി (എട്ട് പന്തിൽ 21*) എന്നിവരും ചെന്നൈക്കായി തിളങ്ങി. ഡൽഹിക്കായി ബൗളിങ്ങിൽ ആൻറിച്ച് നോർക്യ മൂന്നും ഖലീൽ അഹമ്മദ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
Innings Break!
A brilliant 110 run partnership between Devon Conway & Ruturaj Gaikwad propels #CSK to a total of 208/6 on the board.
Scorecard - https://t.co/JzxH7nmrEH #CSKvDC #TATAIPL pic.twitter.com/1S701haQ3s
— IndianPremierLeague (@IPL) May 8, 2022
advertisement
ഒന്നാം വിക്കറ്റിൽ കോൺവെയും ഋതുരാജ് ഗെയ്ക്‌വാദും ചേർന്ന് പടുത്തുയർത്തിയ 110 റൺസ് കൂട്ടുകെട്ടാണ് ചെന്നൈ ഇന്നിങ്സിന്റെ അടിത്തറ. കോൺവെ ആക്രമിച്ച് കളിച്ചപ്പോൾ ഋതുരാജ് താരത്തിന് പിന്തുണ നൽകുകയായിരുന്നു. സീസണിൽ തുടർച്ചയായ മൂന്നാം അർധസെഞ്ചുറി കൂട്ടുകെട്ട് സഖ്യം മികച്ച രീതിയിൽ മുന്നേറി സീസണിലെ തങ്ങളുടെ രണ്ടാം സെഞ്ചുറി കൂട്ടുകെട്ട് കൂടി പടുത്തുയർത്തുകയായിരുന്നു. ഇവർ കുറിച്ച ഈ കൂട്ടുകെട്ട് മുതലാക്കിയാണ് ചെന്നൈ പിന്നീടുള്ള ഇന്നിംഗ്സ് കെട്ടിപ്പടുത്തത്. ഋതുരാജ് മടങ്ങിയ ശേഷവു൦ അടി തുടർന്ന കോൺവെ രണ്ടാം വിക്കറ്റിൽ ദൂബെയ്‌ക്കൊപ്പം 59 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് പുറത്തായത്. 49 പന്തിൽ നിന്നും ഏഴ് ഫോറും അഞ്ച് സിക്‌സും സഹിതമാണ് കോൺവെ 87 അടിച്ചത്. മികച്ച രീതിയിൽ മുന്നേറുകയായിരുന്ന താരം സെഞ്ചുറി നേടുമെന്ന് ഏവരും കരുതിയെങ്കിലും സെഞ്ചുറിക്ക് 13 റൺസ് അകലെ ഖലീൽ അഹമ്മദിന്റെ പന്തിൽ ഋഷഭ് പന്തിന് ക്യാച്ച് നൽകി താരം മടങ്ങുകയായിരുന്നു.
advertisement
പിന്നീട് ദൂബെ ചെന്നൈയുടെ ആക്രമണ ചുമതല ഏറ്റെടുക്കുകയായിരുന്നു. 19 പന്തിൽ രണ്ട് ഫോറും രണ്ട് സിക്‌സും സഹിതം 32 റൺസ് എടുത്ത താരം മിച്ചൽ മാർഷിൻറെ പന്തിൽ ഡേവിഡ് വാർണർക്ക് ക്യാച്ച് നൽകി മടങ്ങി. പിന്നാലെ വന്ന റായുഡുവും (5), മൊയീൻ അലിയും (9) പെട്ടന്ന് മടങ്ങിയെങ്കിലും ഡെത്ത് ഓവറുകളിൽ ക്യാപ്റ്റൻ ധോണി നടത്തിയ വെടിക്കെട്ടാണ് ചെന്നൈ സ്കോർ 200 കടത്തിയത്. അവസാന ഓവറിൽ തുടരെ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയ നോർക്യയുടെ പ്രകടനമാണ് ചെന്നൈയുടെ സ്കോർ കൂടുതൽ ഉയരാതെ കാത്തത്.
advertisement
നോർക്യ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഖലീൽ അഹമ്മദ് രണ്ട് വിക്കറ്റ് വീഴ്ത്തി. നാലോവറിൽ കേവലം 28 റൺസ് മാത്രം വഴങ്ങിയാണ് ഖലീൽ രണ്ട് വിക്കറ്റ് വീഴ്ത്തിയത്. ഖലീൽ ഒഴികെയുള്ള ബൗളർമാരെല്ലാം ചെന്നൈ ബാറ്റർമാരിൽ നിന്നും കണക്കിന് തല്ലുവാങ്ങി.
Location :
First Published :
May 08, 2022 9:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2022 | കോൺവെ (49 പന്തിൽ 87); തകർത്തടിച്ച് ചെന്നൈ ബാറ്റർമാർ; ഡൽഹിക്ക് ലക്ഷ്യം 209 റൺസ്