IPL 2022 | കൂറ്റൻ സ്കോറിലേക്ക് കുതിച്ച പഞ്ചാബിനെ പിടിച്ചുകെട്ടി ചെന്നൈ ബൗളർമാർ; പഞ്ചാബിനെതിരെ ചെന്നൈക്ക് 181 റൺസ് വിജയലക്ഷ്യം
- Published by:Naveen
- news18-malayalam
Last Updated:
ആദ്യ 10 ഓവറുകളിൽ 109 റൺസ് നേടിയ പഞ്ചാബിന് പിന്നീടുള്ള 10 ഓവറുകളിൽ 71 റൺസ് മാത്രമാണ് നേടാനായത്.
പഞ്ചാബ് കിങ്സിനെതിരെ (Punjab Kings) ചെന്നൈ സൂപ്പർ കിങ്സിന് (Chennai Super Kings) 181 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് എടുത്തു. ഇംഗ്ലീഷ് താരം ലിയാം ലിവിങ്‌സ്റ്റണിന്റെയും (32 പന്തിൽ 60) ശിഖർ ധവാന്റെയും (24 പന്തിൽ 33) അരങ്ങേറ്റ താരം ജിതേഷ് ശർമയുടെയും (17 പന്തിൽ 26) പ്രകടനങ്ങളാണ് പഞ്ചാബിനെ മികച്ച സ്കോറിലേക്ക് നയിച്ചത്.
തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടമായി പ്രതിരോധത്തിലായ പഞ്ചാബിനെ മൂന്നാം വിക്കറ്റിൽ ലിവിങ്‌സ്റ്റണും ധവാനും ചേർന്ന് രക്ഷപ്പെടുത്തിയെടുക്കുകയായിരുന്നു. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ നേടിയ 95 റൺസാണ് പഞ്ചാബ് ഇന്നിങ്സിന്റെ അടിത്തറയായത്. ഇവരുടെ പ്രകടനത്തിൽ കൂറ്റൻ സ്കോറിലേക്ക് കുത്തിക്കുകയായിരുന്ന പഞ്ചാബിനെ അച്ചടക്കത്തോടെയുള്ള ബൗളിങ്ങിലാണ് ചെന്നൈ പിടിച്ചുനിർത്തിയത്. ആദ്യ 10 ഓവറുകളിൽ 109 റൺസ് നേടിയ പഞ്ചാബിന് പിന്നീടുള്ള 10 ഓവറുകളിൽ 71 റൺസ് മാത്രമാണ് നേടാനായത്. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായതും അവർക്ക് തിരിച്ചടിയായി.
advertisement
ചെന്നൈക്ക് വേണ്ടി ക്രിസ് ജോർദാൻ, ഡ്വെയ്ൻ പ്രിട്ടോറിയസ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Location :
First Published :
April 03, 2022 9:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2022 | കൂറ്റൻ സ്കോറിലേക്ക് കുതിച്ച പഞ്ചാബിനെ പിടിച്ചുകെട്ടി ചെന്നൈ ബൗളർമാർ; പഞ്ചാബിനെതിരെ ചെന്നൈക്ക് 181 റൺസ് വിജയലക്ഷ്യം