ഐപിഎല്ലില് ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില് ഡല്ഹി ക്യാപിറ്റല്സിനെതിരെ ലക്നൗ സൂപ്പര് ജയന്റ്സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ലക്നൗ ക്യാപ്റ്റന് കെ.എല് രാഹുല് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
ഡല്ഹി ടീം അവസാന മത്സരം കളിച്ച അതേ ടീമിനെ നിലനിര്ത്തിക്കൊണ്ട് ഇറങ്ങുമ്പോള് ലക്നൗ ടീം ഇന്ന് ഒരു മാറ്റം വരുത്തിയിട്ടുണ്ട്. ആവേശ് ഖാന് പകരം കൃഷ്ണപ്പ ഗൗതം അന്തിമ ഇലവനില് ഇടം നേടി.
കെ.എല് രാഹുലിനു കീഴില് മിന്നുന്ന പ്രകടനമാണ് ലക്നൗ നടത്തിക്കൊണ്ടിരിക്കുന്നത്. ഡിസിയെ തോല്പ്പിക്കാനായാല് പോയിന്റ് പട്ടികയില് രണ്ടാംസ്ഥാനത്തേക്കു കയറുന്നതോടൊപ്പം പ്ലേഓഫിനു ഒരുപടി കൂടി അടുത്തെത്താനും ലക്നൗവിനു കഴിയും. നിലവില് ഒമ്പതു മല്സരങ്ങളില് നിന്നും ആറു ജയവും മൂന്നു സമനിലയുമടക്കം 12 പോയിന്റോടെ ലീഗില് മൂന്നാം സ്ഥാനത്താണ് ലക്നൗ.
റിഷഭ് പന്തിന്റെ ഡല്ഹിയാവട്ടെ ആറാം സ്ഥാനത്തുമാണ്. എട്ടു മല്സങ്ങളില് നിന്നും എട്ടു പോയിന്റാണ് അവരുടെ അക്കൗണ്ടിലുള്ളത്. നാലു വീതം ജയവും തോല്വിയും ഇതിലുള്പ്പെടുന്നു.
ലക്നൗവും ഡല്ഹിയും തമ്മിലുള്ള രണ്ടാംപാദ മല്സരം കൂടിയാണ് ഇന്നത്തേത്. നേരത്തേ നടന്ന ആദ്യപാദ പോരാട്ടത്തില് ഡല്ഹിയെ ലക്നൗ ആറു വിക്കറ്റിനു തകര്ത്തുവിട്ടിരുന്നു.
ലക്നൗ സൂപ്പര് ജയന്റ്സ്- കെ എല് രാഹുല് (ക്യാപ്റ്റന്), ക്വിന്റണ് ഡികോക്ക് (വിക്കറ്റ് കീപ്പര്), മാര്ക്കസ് സ്റ്റോയിനിസ്, ജെയ്സണ് ഹോള്ഡര്, ദീപക് ഹൂഡ, ആയുഷ് ബദോനി, ക്രുനാല് പാണ്ഡ്യ, മൊഹ്സിന് ഖാന്, ദുഷ്മന്ത് ചമീര, രവി ബിഷ്നോയ്, കൃഷ്ണപ്പ ഗൗതം.
ഡല്ഹി ക്യാപ്പിറ്റല്സ്- പൃഥ്വി ഷാ, ഡേവിഡ് വാര്ണര്, റോമന് പവെല്, റിഷഭ് പന്ത് (ക്യാപ്റ്റന്, വിക്കറ്റ് കീപ്പര്), മിച്ചല് മാര്ഷ്, ലളിത് യാദവ്, അക്ഷര് പട്ടേല്, ശര്ദ്ദുല് ടാക്കൂര്, കുല്ദീപ് യാദവ്, മുസ്തഫിസുര് റഹ്മാന്, ചേതന് സക്കറിയ.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.