• HOME
  • »
  • NEWS
  • »
  • ipl
  • »
  • IPL 2022 | ആര് ആദ്യം പ്ലേ ഓഫിലെത്തും? ഗുജറാത്തും ലക്നൗവും നേര്‍ക്കുനേര്‍; ടോസ് വീണു

IPL 2022 | ആര് ആദ്യം പ്ലേ ഓഫിലെത്തും? ഗുജറാത്തും ലക്നൗവും നേര്‍ക്കുനേര്‍; ടോസ് വീണു

ഗുജറാത്തിന് വേണ്ടി സായി കിഷോറും, ലക്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ കരണ്‍ ശര്‍മ്മയും അരങ്ങേറ്റം നടത്തുകയാണ്.

  • Last Updated :
  • Share this:
    ഐപിഎല്ലില്‍ ലക്നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളും ഇന്ന് പ്ലെയിങ് ഇലവനില്‍ മാറ്റം വരുത്തിയിട്ടുണ്ട്.

    ഗുജറാത്തിന് വേണ്ടി സായി കിഷോറും, ലക്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ കരണ്‍ ശര്‍മ്മയും അരങ്ങേറ്റം നടത്തുകയാണ്. മൂന്ന് മാറ്റമാണ് ഗുജറാത്ത് നിരയിലുള്ളത്. മാത്യു വെയിഡ്, യഷ് ദയാല്‍, സായി കിഷോര്‍ എന്നിവര്‍ ടീമിലേക്ക് എത്തുമ്പോള്‍ ലോക്കി ഫെര്‍ഗൂസണ്‍, സായി സുദര്‍ശന്‍, പ്രദീപ് സാംഗ്വാന്‍ എന്നിവര്‍ ടീമില്‍ നിന്ന് പുറത്തായി. ലക്‌നൗ നിരയില്‍ രവി ബിഷ്‌ണോയിയ്ക്ക് പകരം കരണ്‍ ശര്‍മ്മ ടീമിലേക്ക് എത്തുന്നു.

    ഗുജറാത്ത് ടൈറ്റന്‍സ്: Wriddhiman Saha(w), Shubman Gill, Matthew Wade, Hardik Pandya(c), David Miller, Rahul Tewatia, Rashid Khan, Ravisrinivasan Sai Kishore, Alzarri Joseph, Yash Dayal, Mohammed Shami

    ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്: Quinton de Kock(w), KL Rahul(c), Deepak Hooda, Krunal Pandya, Ayush Badoni, Marcus Stoinis, Jaosn Holder, Karan Sharma, Dushmantha Chameera, Avesh Khan, Mohsin Khan

    ഐപിഎല്ലിന്റെ 15ാം സീസണില്‍ പ്ലേഓഫിലെത്തുന്ന ആദ്യ ടീമാവുകയെന്ന ലക്ഷ്യത്തോടെയാണ് ഗുജറാത്ത് ടൈറ്റന്‍സും ലക്‌നൗ സൂപ്പര്‍ ജയന്റ്സും നേര്‍ക്കുനേര്‍ വരുന്നത്. നിലവില്‍ 16 പോയിന്റ് വീതം നേടി ലക്‌നൗവും ഗുജറാത്തും ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്. മികച്ച നെറ്റ് റണ്‍റേറ്റില്‍ ലഖ്നൗവാണ് തലപ്പത്ത്. ഗുജറാത്ത് രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു.

    ഇരു ടീമുകള്‍ക്കും സീസണില്‍ മൂന്നു മല്‍സരങ്ങളാണ് ബാക്കിയുള്ളത്. ഇവയിലൊന്നില്‍ ജയിക്കാനായാല്‍ ലക്‌നൗവിനും ഗുജറാത്തിനും പ്ലേഓഫിലേക്കു കടക്കാം. അടുത്ത മല്‍സരത്തിനു കാത്തുനില്‍ക്കാതെ ഈ മല്‍സരം തന്നെ ജയിച്ച് പ്ലേഓഫ് ഉറപ്പിക്കുകയാവും ഇരു ടീമുകളുടെയും ലക്ഷ്യം.

    നേരത്തേ സീസണിലെ ആദ്യപാദത്തില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ലക്‌നൗവിനെ ഗുജറാത്ത് അഞ്ചു വിക്കറ്റിനു തകര്‍ത്തുവിട്ടിരുന്നു.
    Published by:Sarath Mohanan
    First published: