advertisement

IPL 2022 |പ്ലേ ഓഫ് സാധ്യത കാക്കാന്‍ ജയിക്കണം; കൊല്‍ക്കത്തയും ഹൈദരാബാദും നേര്‍ക്കുനേര്‍; ടോസ് വീണു

Last Updated:

ഇരു ടീമുകളും ഇന്നത്തെ മത്സരത്തില്‍ മാറ്റങ്ങള്‍ വരുത്തിയാണ് ഇറങ്ങുന്നത്. ഹൈദരാബാദ് നിരയില്‍ ടി. നടരാജന്‍, വാഷിങ്ടണ്‍ സുന്ദര്‍, മാര്‍ക്കോ ജാന്‍സന്‍ എന്നിവര്‍ ടീമിലെത്തി.

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളും ഇന്നത്തെ മത്സരത്തില്‍ മാറ്റങ്ങള്‍ വരുത്തിയാണ് ഇറങ്ങുന്നത്.
ഹൈദരാബാദ് നിരയില്‍ ടി. നടരാജന്‍, വാഷിങ്ടണ്‍ സുന്ദര്‍, മാര്‍ക്കോ ജാന്‍സന്‍ എന്നിവര്‍ ടീമിലെത്തി. കൊല്‍ക്കത്തയില്‍ ഉമേഷ് യാദവ് സാം ബില്ലിങ്ങ്‌സ് എന്നിവര്‍ അന്തിമ ഇലവനില്‍ ഇടം നേടി.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: Venkatesh Iyer, Ajinkya Rahane, Nitish Rana, Shreyas Iyer(c), Sam Billings(w), Rinku Singh, Andre Russell, Sunil Narine, Umesh Yadav, Tim Southee, Varun Chakaravarthy
സണ്‍റൈസേഴ്‌സ് ഹൈദ്രാബാദ്: Abhishek Sharma, Kane Williamosn(c), Rahul Tripathi, Aiden Markram, Nicholas Pooran(w), Shashank Singh, Washington Sundar, Marco Jansen, Bhuvneshwar Kumar, T Natarajan, Umran Malik
advertisement
പ്ലേ ഓഫ് സീറ്റ് കാക്കാന്‍ രണ്ട് ടീമിനും ജയം അനിവാര്യമായതിനാല്‍ പോരാട്ടം തീപാറുമെന്ന് പ്രതീക്ഷിക്കാം. 11 മത്സരത്തില്‍ നിന്ന് അഞ്ച് ജയവും ആറ് തോല്‍വിയും വഴങ്ങി 10 പോയിന്റുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആറാം സ്ഥാനത്താണ്.
അതേ സമയം 12 മത്സരത്തില്‍ നിന്ന് അഞ്ച് ജയവും ഏഴ് തോല്‍വിയും വഴങ്ങിയ കെകെആര്‍ 10 പോയിന്റുമായി ഏഴാം സ്ഥാനത്തുമുണ്ട്. കെകെആര്‍ ഹൈദരാബാദിനോട് തോറ്റാല്‍ അവരുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിക്കും.
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2022 |പ്ലേ ഓഫ് സാധ്യത കാക്കാന്‍ ജയിക്കണം; കൊല്‍ക്കത്തയും ഹൈദരാബാദും നേര്‍ക്കുനേര്‍; ടോസ് വീണു
Next Article
advertisement
തണ്ണിമത്തന് പിന്നാലെ ഉള്ളി; മലപ്പുറത്ത് ഉള്ളി ലോറിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്ഫോടകവസ്തുക്കൾ പിടികൂടി
തണ്ണിമത്തന് പിന്നാലെ ഉള്ളി; മലപ്പുറത്ത് ഉള്ളി ലോറിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്ഫോടകവസ്തുക്കൾ പിടികൂടി
  • മലപ്പുറത്ത് ഉള്ളി ലോറിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 10,500 ജലാറ്റിൻ സ്റ്റിക്കുകൾ പിടികൂടി

  • 245 പെട്ടികളിലായി ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റനേറ്ററുകളും വയറുകളും പോലീസ് ശേഖരിച്ചു

  • പാലക്കാട് തണ്ണിമത്തൻ ലോറിയിലും സമാന രീതിയിൽ വൻ സ്‌ഫോടകവസ്തു ശേഖരം പിടികൂടിയിരുന്നു

View All
advertisement