രണ്ടാം ഓവറില്‍ ലക്നൗവിന് ഡി കോക്കിനെ നഷ്ടമായി. സുന്ദറിനെതിരെ കവറിലൂടെ ഷോട്ട് കളിക്കാന്‍ ശ്രമിക്കുമ്പോള്‍ വില്യംസണിന് ക്യാച്ച്. നാലാം ഓവറില്‍ ലൂയിസിനെയും ഹൈദരാബാദിന് നഷ്ടമായി. സുന്ദറിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. തൊട്ടടുത്ത ഓവറില്‍ മനീഷ് പാണ്ഡേയും മടങ്ങി. റൊമാരിയോ ഷെഫേര്‍ഡിന്റെ പന്തില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ചപ്പോള്‍ മിഡ് ഓഫില്‍ ഭുവനേശ്വര്‍ കുമാറിന് ക്യാച്ച്.
പിന്നാലെ ക്രീസില്‍ ഒത്തുചേര്‍ന്ന രാഹുല്‍- ഹൂഡ സഖ്യമാണ് ലക്നൗവിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും 87 റണ്‍സ് കൂട്ടിചേര്‍ത്തു. മൂന്ന് വീതം സിക്സും ഫോറും നേടിയ ഹൂഡയെ പുറത്താക്കി ഷെഫെര്‍ഡ് ലക്നൗവിന് ബ്രേക്ക് ത്രൂ നല്കി. അധികം വൈകാതെ രാഹുലും പവലിയനില്‍ തിരിച്ചെത്തി. നടരാജന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. ക്രുനാല്‍ പാണ്ഡ്യയെ (6) നടരാജന് ബൗള്‍ഡാക്കി. ആയുഷ് ബദോനി (19), ജേസണ്‍ ഹോള്‍ഡര്‍ 98) എന്നിവരാണ് വിജയലക്ഷ്യം 170ലെത്തിച്ചത്. അവസാന പന്തില്‍ ബദോനി റണ്ണൗട്ടായി.
ലക്നൗ സൂപ്പര്‍ ജയന്റ്സ്: കെ എല്‍ രാഹുല്‍, ക്വിന്റണ്‍ ഡി കോക്ക്, മനീഷ് പാണ്ഡെ, എവിന്‍ ലൂയിസ്, ദീപക് ഹൂഡ, ആയുഷ് ബദോനി, ക്രുനാല്‍ പാണ്ഡ്യ, ജേസണ്‍ ഹോള്‍ഡര്‍, ആന്‍ഡ്രൂ ടൈ, രവി ബിഷ്ണോയ്, ആവേശ് ഖാന്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.