ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ലക്നൗ സൂപ്പര്‍ ജയന്റ്സിന് കൂറ്റന്‍ സ്കോര്‍. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ലക്നൗ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സാണ് നേടിയിരിക്കുന്നത്. 77 റണ്‍സ് നേടിയ ക്യാപ്റ്റന്‍ കെ.എല്‍ രാഹുലാണ് ലക്നൗവിന്റെ ടോപ് സ്കോറര്‍.
ദീപക് ഹൂഡ 34 പന്തില്‍ 52 ഉം റണ്‍സ് നേടി. ഷാര്‍ദുല്‍ ഠാക്കൂറാണ് ഡല്‍ഹിക്കായി മൂന്ന് വിക്കറ്റും നേടിയത്.
ഗംഭീര തുടക്കമാണ് ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് ലഭിച്ചത്. പവര്‍പ്ലേയില്‍ 57-1 എന്ന മികച്ച സ്കോര്‍ നേടി ടീം. 13 പന്തില്‍ 23 റണ്‍സെടുത്ത ക്വിന്റണ്‍ ഡികോക്കിനെ ഷാര്‍ദുല്‍ ഠാക്കൂര്‍ മടക്കി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ അര്‍ധ സെഞ്ചുറി കൂട്ടുകെട്ടുമായി കെ എല്‍ രാഹുലും ദീപക് ഹൂഡയും ടീമിനെ മുന്നോട്ട് നയിച്ചു. 15-ാം ഓവറില്‍ ഹൂഡയെ ഠാക്കൂര്‍ മടക്കുമ്പോള്‍ ലക്നൗ 137 റണ്‍സിലെത്തിയിരുന്നു. ഹൂഡ-രാഹുല്‍ സഖ്യം 95 റണ്‍സ് ചേര്‍ത്തു.
പിന്നീട് മാര്‍ക്കസ് സ്റ്റോയിനിസും സാവധാനം കളംനിറഞ്ഞതോടെ ലഖ്നൗ മികച്ച സ്കോറിലെത്തി. ഠാക്കൂര്‍ എറിഞ്ഞ 19-ാം ഓവറില്‍ രാഹുലിനെ സിക്സര്‍ ശ്രമത്തിനിടെ ബൗണ്ടറി ലൈനില്‍ ലളിത് യാദവ് പിടികൂടി. രാഹുല്‍ 51 പന്തില്‍ 77 റണ്‍സെടുത്തു. മാര്‍ക്കസ് സ്റ്റോയിനിസ് 16 പന്തില്‍ 17 ഉം ക്രുനാല്‍ പാണ്ഡ്യ 6 പന്തില്‍ 9 ഉം റണ്‍സുമായി പുറത്താകാതെ നിന്നു.
ടോസ് നേടിയ ലക്നൗ ക്യാപ്റ്റന്‍ കെ.എല്‍ രാഹുല്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഡല്‍ഹി ടീം അവസാന മത്സരം കളിച്ച അതേ ടീമിനെ നിലനിര്‍ത്തിക്കൊണ്ട് ഇറങ്ങുമ്പോള്‍ ലക്നൗ ടീം ഇന്ന് ഒരു മാറ്റം വരുത്തിയിട്ടുണ്ട്. ആവേശ് ഖാന് പകരം കൃഷ്ണപ്പ ഗൗതം അന്തിമ ഇലവനില്‍ ഇടം നേടി.
ലക്നൗവും ഡല്‍ഹിയും തമ്മിലുള്ള രണ്ടാംപാദ മല്‍സരമാണ് ഇന്നത്തേത്. നേരത്തേ നടന്ന ആദ്യപാദ പോരാട്ടത്തില്‍ ഡല്‍ഹിയെ ലക്നൗ ആറു വിക്കറ്റിനു തകര്‍ത്തുവിട്ടിരുന്നു
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.