IPL 2022 |ലക്നൗവിന് ഹാട്രിക് ജയം! ത്രില്ലര്‍ പോരില്‍ ഡല്‍ഹിയെ ആറ് റണ്‍സിന് തകര്‍ത്തു; രണ്ടാമത്
- Published by:Sarath Mohanan
- news18-malayalam
Last Updated:
തുടര്‍ച്ചയായ മൂന്നാം ജയത്തോടെ ലക്നൗ പോയിന്റ് ടേബിളില്‍ രണ്ടാമതെത്തി.
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറ് റണ്‍സിന് തകര്‍ത്ത് ലക്നൗ സൂപ്പര്‍ ജയന്റ്‌സ്. ലക്നൗ ഉയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 189 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ലക്നൗവിനായി മൊഹ്‌സിന്‍ ഖാന്‍ നാല് വിക്കറ്റ് വീഴ്ത്തി. 30 പന്തില്‍ 44 റണ്‍സെടുത്ത റിഷഭ് പന്താണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. തുടര്‍ച്ചയായ മൂന്നാം ജയത്തോടെ ലക്നൗ പോയിന്റ് ടേബിളില്‍ രണ്ടാമതെത്തി.
An elated dugout as @LucknowIPL win by 6 runs against #DelhiCapitals.#TATAIPL #DCvLSG pic.twitter.com/EVagwBHHVA
— IndianPremierLeague (@IPL) May 1, 2022
ഡല്‍ഹി ക്യാപിറ്റല്‍സിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഓപ്പണര്‍മാര്‍ 2.6 ഓവറില്‍ പുറത്താകുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 13 റണ്‍സ് മാത്രം. പൃഥ്വി ഷായെ(5) ചമീരയും ഡേവിഡ് വാര്‍ണറെ മൊഹ്‌സീനുമാണ്(3) പുറത്താക്കിയത്. എന്നാല്‍ 16 പന്തില്‍ 51 റണ്‍സിന്റെ കൂട്ടുകെട്ടുമായി റിഷഭ് പന്തും മിച്ചല്‍ മാര്‍ഷും ഡല്‍ഹിയെ കരകയറ്റി. 20 പന്തില്‍ 37 റണ്‍സെടുത്ത മാര്‍ഷിനെ ഗൗതം പുറത്താക്കിയെങ്കിലും റിഷഭ് പന്ത് ഒരറ്റത്ത് പിടിച്ചുനിന്നു. എന്നാല്‍ റിഷഭിന് ഫിഫ്റ്റി തികയ്ക്കാനായില്ല. 30 പന്തില്‍ 44 റണ്‍സെടുത്ത താരത്തെ മൊഹ്‌സിന്‍ ഖാന്‍ ബൌള്‍ഡാക്കി.
advertisement
Mohsin Khan is our Top Performer from the second innings for his brilliant bowling figures of 4/16 👏👏
A look at his bowling summary here 👇👇 #TATAIPL #DCvLSG pic.twitter.com/UzDlFJMPm8
— IndianPremierLeague (@IPL) May 1, 2022
ഇതിനിടെ ലളിത് യാദവ് മൂന്ന് റണ്‍സുമായി ബിഷ്‌ണോയിക്ക് മുന്നില്‍ വീണു. രണ്ട് സിക്‌സറുകളുമായി സൂചന നല്‍കിയ റോവ്മാന്‍ പവലിന്റെ പോരാട്ടം 21 പന്തില്‍ 35ല്‍ മൊഹ്‌സിന്‍ അവസാനിപ്പിച്ചു. ഒരു റണ്ണുമായി ഷാര്‍ദുല്‍ ഠാക്കൂറും മൊഹ്‌സീന് മുന്നില്‍ കീഴടങ്ങി. ഒടുവില്‍ അക്‌സര്‍ പട്ടേല്‍ വെടിക്കെട്ടിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അവസാന ഓവറിലെ 21 റണ്‍സ് വിജയലക്ഷ്യം ഡല്‍ഹിക്ക് അപ്രാപ്യമായി. അക്‌സര്‍ പട്ടേല്‍ 24 പന്തില്‍ 42ഉം കുല്‍ദീപ് 8 പന്തില്‍ 16ഉം റണ്‍സുമായി പുറത്താകാതെ നിന്നു.
advertisement
നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ലക്നൗ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സാണ് നേടിയിരിക്കുന്നത്. 77 റണ്‍സ് നേടിയ ക്യാപ്റ്റന്‍ കെ.എല്‍ രാഹുലാണ് ലക്നൗവിന്റെ ടോപ് സ്‌കോറര്‍. ദീപക് ഹൂഡ 34 പന്തില്‍ 52 ഉം റണ്‍സ് നേടി. ഷാര്‍ദുല്‍ ഠാക്കൂറാണ് ഡല്‍ഹിക്കായി മൂന്ന് വിക്കറ്റും നേടിയത്.
Location :
First Published :
May 01, 2022 8:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2022 |ലക്നൗവിന് ഹാട്രിക് ജയം! ത്രില്ലര്‍ പോരില്‍ ഡല്‍ഹിയെ ആറ് റണ്‍സിന് തകര്‍ത്തു; രണ്ടാമത്