IPL 2022 |വീണ്ടും എല്‍ ക്ലാസിക്കോ! മുംബൈയും ചെന്നൈയും നേര്‍ക്കുനേര്‍; ടോസ് വീണു
- Published by:Sarath Mohanan
- news18-malayalam
Last Updated:
മുംബൈയ്ക്കായി ട്രിസ്റ്റന്‍ സ്റ്റബ്‌സ് അരങ്ങേറ്റം നടത്തുകയാണ്. പൊള്ളാര്‍ഡിന് പകരം ആണ് സ്റ്റബ്‌സ് ടീമിലെത്തുന്നത്.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായാണ് മുംബൈ ഇന്നിറങ്ങുന്നത്.
മുംബൈയ്ക്കായി ട്രിസ്റ്റന്‍ സ്റ്റബ്‌സ് അരങ്ങേറ്റം നടത്തുകയാണ്. പൊള്ളാര്‍ഡിന് പകരം ആണ് സ്റ്റബ്‌സ് ടീമിലെത്തുന്നത്. മുരുഗന്‍ അശ്വിന് പകരം ഹൃതിക് ഷോഖീന്‍ ടീമിലെത്തി. മാറ്റങ്ങളില്ലാതെയാണ് ചെന്നൈ ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്.
അഞ്ചു തവണ ചാമ്പ്യന്‍മാരായ മുംബൈയുടെ പ്ലേഓഫ് സാധ്യത ഇതിനകം അവസാനിച്ചു കഴിഞ്ഞതാണ്. മറുഭാഗത്തു ചെന്നൈയ്ക്കു വളരെ നേരിയ ഒരു സാധ്യത ഇപ്പോഴുമുണ്ട്. അതു നിലനിര്‍ത്തണമെങ്കില്‍ ചെന്നൈയ്ക്കു മുംബൈയെ തോല്‍പ്പിച്ചേ തീരൂ.
പോയിന്റ് പട്ടികയിലെ അവസാനത്തെ രണ്ടു സ്ഥാനക്കാരാണ് ചെന്നൈയും മുംബൈയും. 11 മല്‍സരങ്ങളില്‍ നാലു ജയവും ഏഴു തോല്‍വിയുമടക്കം എട്ടു പോയിന്റാണ് ചെന്നൈയ്ക്കുള്ളത്. മുംബൈയാകട്ടെ 11 മല്‍സരങ്ങളില്‍ വെറും രണ്ടെണ്ണത്തിലാണ് ജയിച്ചത്. നാലു പോയിന്റ് മാത്രമേ മുംബൈയ്ക്കുള്ളൂ.
advertisement
ഈ സീസണില്‍ രണ്ടാം തവണയാണ് ചെന്നൈയും മുംബൈയും മുഖാമുഖം വരുന്നത്. കഴിഞ്ഞ മാസം 21നായിരുന്നു ഇരുടീമുകളും തമ്മിലുള്ള ആദ്യപാദ മല്‍സരം. അന്നു സിഎസ്‌കെ മൂന്നു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കുകയായിരുന്നു.
ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: Ruturaj Gaikwad, Devon Conway, Robin Uthappa, Ambati Rayudu, Moeen Ali, Shivam Dube, MS Dhoni(w/c), Dwayne Bravo, Maheesh Theekshana, Simarjeet Singh, Mukesh Choudhary
മുംബൈ ഇന്ത്യന്‍സ്: Rohit Sharma(c), Ishan Kishan(w), Tilak Varma, Tristan Stubbs, Ramandeep Singh, Tim David, Daniel Sams, Kumar Kartikeya, Hrithik Shokeen, Jasprit Bumrah, Riley Meredith
Location :
First Published :
May 12, 2022 7:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2022 |വീണ്ടും എല്‍ ക്ലാസിക്കോ! മുംബൈയും ചെന്നൈയും നേര്‍ക്കുനേര്‍; ടോസ് വീണു