IPL 2022 |അവസാന പന്ത് വരെ ആവേശം; പൊരുതിവീണ് മുംബൈ; ഹൈദരാബാദിനോട് മൂന്ന് റണ്‍സ് തോല്‍വി
- Published by:Sarath Mohanan
- news18-malayalam
Last Updated:
18 പന്തില്‍ 46 റണ്‍സ് നേടിയ ടിം ഡേവിഡ് ഉയര്‍ത്തിയ വെല്ലുവിളിയെ അതിജീവിച്ചാണ് സണ്‍റൈസേഴ്‌സിന്റെ വിജയം.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ മൂന്ന് റണ്‍സിന് തോല്‍പ്പിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് 193 റണ്‍സ് നേടിയപ്പോള്‍ മുംബൈയ്ക്ക് 7 വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് മാത്രമേ നേടാനായുള്ളു. ജയത്തോടെ പ്ലേ ഓഫിലേക്കുള്ള നേരിയ സാധ്യത നിലനിര്‍ത്താന്‍ ഹൈദരാബാദിന് കഴിഞ്ഞു.
മറുപടി ബാറ്റിംഗില്‍ 18 പന്തില്‍ 46 റണ്‍സ് നേടിയ ടിം ഡേവിഡ് ഉയര്‍ത്തിയ വെല്ലുവിളിയെ അതിജീവിച്ചാണ് സണ്‍റൈസേഴ്‌സിന്റെ വിജയം. ഹൈദരാബാദിനായി ഉമ്രാന്‍ മാലിക് മൂന്ന് വിക്കറ്റ് വീഴ്ത്തി.
ഒന്നാം വിക്കറ്റില്‍ 95 റണ്‍സാണ് രോഹിത് ശര്‍മ്മയും ഇഷാന്‍ കിഷനും ചേര്‍ന്ന് നേടിയത്. ഇരുവരുടെയും വിക്കറ്റുകള്‍ അടുത്തടുത്ത ഓവറുകളില്‍ നഷ്ടമായത് മുംബൈയ്ക്ക് തിരിച്ചടിയായി. രോഹിത് ശര്‍മ്മ 48 റണ്‍സും ഇഷാന്‍ കിഷന്‍ 43 റണ്‍സും നേടിയാണ് ടോപ് ഓര്‍ഡറില്‍ മികച്ച തുടക്കം മുംബൈയ്ക്ക് നല്‍കിയത്.
advertisement
പിന്നീട് തുടരെ വിക്കറ്റുകള്‍ മുംബൈയ്ക്ക് നഷ്ടമായപ്പോള്‍ ടീമിന്റെ പ്രതീക്ഷയായി ടിം ഡേവിഡ് ആണ് ബാറ്റ് വീശിയത്. അവസാന മൂന്നോവറില്‍ വിജയത്തിനായി 44 റണ്‍സായിരുന്നു മുംബൈ നേടേണ്ടിയിരുന്നത്.
നടരാജന്‍ എറിഞ്ഞ 18ആം ഓവറില്‍ നാല് സിക്‌സ് അടിച്ച് ടിം ഡേവിഡ് മുംബൈയെ മത്സരത്തിലേക്ക് തിരികെ എത്തിച്ചുവെങ്കിലും അവസാന പന്തില്‍ സിംഗിള്‍ നേടി സ്‌ട്രൈക്ക് നേടുവാനായി ശ്രമിച്ച ഡേവിഡ് റണ്ണൗട്ടായതോടെ രണ്ടോവറില്‍ 19 റണ്‍സായി ലക്ഷ്യം മാറി. 26 റണ്‍സാണ് നടരാജന്റെ ഓവറില്‍ പിറന്നത്.
advertisement
19ാം ഓവര്‍ എറിഞ്ഞ ഭുവനേശ്വര്‍ കുമാര്‍ സഞ്ജയ് യാദവിനെ പുറത്താക്കുകയും ഓവറില്‍ നിന്ന് ഒരു റണ്‍സ് പോലും വിട്ട് നല്‍കാതെയും ഇരുന്നപ്പോള്‍ ലക്ഷ്യം അവസാന ഓവറില്‍ 19 റണ്‍സായി മാറി. 15 റണ്‍സ് നേടുവാന്‍ രമണ്‍ദീപ് സിംഗിന് സാധിച്ചുവെങ്കിലും ഹൈദരാബാദ് 3 റണ്‍സ് ജയം നേടുകയായിരുന്നു.
Location :
First Published :
May 17, 2022 11:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2022 |അവസാന പന്ത് വരെ ആവേശം; പൊരുതിവീണ് മുംബൈ; ഹൈദരാബാദിനോട് മൂന്ന് റണ്‍സ് തോല്‍വി