IPL 2022 |പഞ്ചാബ് ബാറ്റര്‍മാരെ എറിഞ്ഞൊതുക്കി ഉമേഷ് യാദവ്; കൊല്‍ക്കത്തയ്ക്ക് 138 റണ്‍സ് വിജയലക്ഷ്യം
- Published by:Sarath Mohanan
- news18-malayalam
Last Updated:
ഉമേഷ് യാദവാണ് പഞ്ചാബ് ബാറ്റിംഗ് നിരയുടെ കഥ കഴിച്ചത്. നാലോവറില്‍ 23 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.
ഐപിഎല്ലില്‍ (IPL 2022) കൊല്‍ക്കത്തയ്‌ക്കെതിരെ തകര്‍ന്നടിഞ്ഞ് പഞ്ചാബ് കിങ്സ് (Punjab Kings). ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് 137 റണ്‍സ് നേടുമ്പോഴേക്കും എല്ലാ വിക്കറ്റുകളും നഷ്ടമായി. സ്റ്റാര്‍ പേസര്‍ ഉമേഷ് യാദവാണ് പഞ്ചാബ് ബാറ്റിംഗ് നിരയുടെ കഥ കഴിച്ചത്. നാലോവറില്‍ 23 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.
31 റണ്‍സ് നേടിയ ഭാനുക രാജപക്‌സയാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. വാലറ്റത്ത് 16 പന്തില്‍ 25 റണ്‍സ് നേടിക്കൊണ്ട് കാഗിസോ റബാട ശ്രദ്ധേയ പ്രകടനം കാഴ്ച്ചവെച്ചു. കൊല്‍ക്കത്തയ്ക്കായി സൗത്തി രണ്ട് വിക്കറ്റും ശിവം മവി, സുനില്‍ നരേയ്ന്‍, ആന്‍ഡ്രേ റസ്സല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
Innings Break!@y_umesh leads the charge with the ball as #PBKS are bowled out for 137 in 18.2 overs 👏 👏#KKR chase to begin shortly.
Scorecard - https://t.co/lO2arKbxgf #KKRvPBKS #TATAIPL pic.twitter.com/tLLPAAKXKv
— IndianPremierLeague (@IPL) April 1, 2022
advertisement
ആദ്യ ഓവറില്‍ തന്നെ പഞ്ചാബിന് ക്യാപ്റ്റന്‍ മായങ്കിനെ നഷ്ടമായി. ഉമേഷ് യാദവിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. നാലാം ഓവറില്‍ ശിഖര്‍ ധവാനും മടങ്ങി. 16 റണ്‍സെടുത്ത ധവാനെ ടിം സൗത്തി വിക്കറ്റ് കീപ്പര്‍ സാം ബില്ലിംഗ്സിന്റെ കൈകളിലെത്തിച്ചു. പവര്‍ പ്ലേ തീരുന്നതിന് മുമ്പ് രജപക്സയും മടങ്ങി. കേവലം ഒമ്പത് പന്തില്‍ നിന്നാണ് രജപക്സ 31 റണ്‍സെടുത്തു. ഇതില്‍ മൂന്ന് വീതം സിക്സും ഫോറും ഉള്‍പ്പെടും.
advertisement
ഉമേഷിന്റെ പന്തില്‍ ലോംഗ് ഓഫില്‍ സൗത്തിക്ക് ക്യാച്ച് നല്‍കി ലിവിംഗ്സറ്റണ്‍ മടങ്ങി. രാജ് ബാവയെ(11) സുനില്‍ നരെയ്ന്‍ ബൗള്‍ഡാക്കി. ഷാരുഖ് ഖാന് (0) അഞ്ച് പന്ത് മാത്രമായിരുന്നു ആയുസ്. സൗത്തിയുടെ പന്തില്‍ കൂറ്റന്‍ ഷോട്ടിന് ശ്രമിച്ച് നിതീഷ് റാണയ്ക്ക് ക്യാച്ച് നല്‍കി താരവും മടങ്ങി. 14 റണ്‍സുമായി അല്‍പനേരം പിടിച്ചുനിന്ന ഹര്‍പ്രീത് ബ്രാര്‍ ഉമേഷിന്റെ പന്തില്‍ ബൗള്‍ഡായി. അതേ ഓവറില്‍ രാഹുല്‍ ചാഹറും റണ്‍സൊന്നും നേടാതെ മടങ്ങി.
പിന്നീട് ക്രീസിലെത്തിയ റബാടയാണ് പഞ്ചാബിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. 16 പന്തില്‍ നാല് ഫോറും ഒരു സിക്സും ഉള്‍പ്പെടെയാണ് താരം 25 റണ്‍സെടുത്തത്. അര്‍ഷദീപ് അതേ ഓവറില്‍ റണ്ണൗട്ടായതോടെ പഞ്ചാബിന്റെ സ്‌കോര്‍ 137ന് അവസാനിച്ചു. ഒഡെയ്ന്‍ സ്മിത്ത് (9) പുറത്താവാതെ നിന്നു.
advertisement
പഞ്ചാബ് കിങ്സ്: മായങ്ക് അഗര്‍വാള്‍, ലിയാം ലിവിംഗ്സറ്റണ്‍, ഭാനുക രജപക്സ, ഷാരുഖ് ഖാന്‍, ഒഡെയ്ന്‍ സ്മിത്ത്, രാജ് ബാവ, അര്‍ഷ്ദീപ് സിംഗ്, ഹര്‍പ്രീത് ബ്രാര്‍, കഗിസോ റബാദ, രാഹുല്‍ ചാഹര്‍.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് : അജിന്‍ക്യ രഹാനെ, വെങ്കടേഷ് അയ്യര്‍, നിതീഷ് റാണ, ശ്രേയസ് അയ്യര്‍, സാം ബില്ലിംഗ്സ്, ആന്ദ്രേ റസ്സല്‍, സുനില്‍ നരെയ്ന്‍, ടിം സൗത്തി, ഉമേഷ് യാദവ്, ശിവം മാവി, വരുണ്‍ ചക്രവര്‍ത്തി.
ഇരു ടീമും 29 തവണയാണ് നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ 19 തവണയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായിരുന്നു ജയം. പഞ്ചാബ് കിങ്സിന് ജയിക്കാനായത് 10 മത്സരത്തിലാണ്.
Location :
First Published :
April 01, 2022 9:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2022 |പഞ്ചാബ് ബാറ്റര്‍മാരെ എറിഞ്ഞൊതുക്കി ഉമേഷ് യാദവ്; കൊല്‍ക്കത്തയ്ക്ക് 138 റണ്‍സ് വിജയലക്ഷ്യം