ഐപിഎല്ലില്‍ (IPL 2022) പഞ്ചാബിനെതിരെ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ കൊല്‍ക്കത്ത ബൗളിംഗ് തിരഞ്ഞെടുത്തു. സൂപ്പര്‍ താരം കാഗിസോ റബാഡ പഞ്ചാബ് ടീമില്‍ ഇന്ന് കളിക്കുന്നുണ്ട്. കൊല്‍ക്കത്തയില്‍ ഷെല്‍ഡണ്‍ ജാക്സണ് പകരം ശിവം മവി ടീമിലെത്തി.
#KKR have won the toss and they will bowl first at the Wankhede.
ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരുവിന്റെ വമ്പന്‍ സ്കോറിനെ മറികടന്ന് ജയിച്ച ആത്മവിശ്വാസത്തില്‍ പഞ്ചാബ് എത്തുമ്പോള്‍ ആദ്യ മത്സരത്തില്‍ സിഎസ്കെയെ തോല്‍പ്പിക്കുകയും രണ്ടാം മത്സരത്തില്‍ ആര്‍സിബിയോട് തോല്‍വി വഴങ്ങുകയും ചെയ്ത ക്ഷീണത്തിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വരവ്.
ഇരു ടീമും 29 തവണയാണ് നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ 19 തവണയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായിരുന്നു ജയം. പഞ്ചാബ് കിങ്സിന് ജയിക്കാനായത് 10 മത്സരത്തിലാണ്. കണക്ക് പ്രകാരം പഞ്ചാബിനെതിരേ കെകെആറിന് മുന്‍തൂക്കമുണ്ട്. എന്നാല്‍ ടീമുകളില്‍ വലിയ മാറ്റങ്ങളുള്ളതിനാല്‍ കണക്കുകള്‍ക്ക് വലിയ പ്രസക്തിയില്ല.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.