IPL 2022 |രാഹുലും മായങ്കും നേര്‍ക്കുനേര്‍; ടോസ് നേടിയ പഞ്ചാബ് ബൗളിംഗ് തിരഞ്ഞെടുത്തു
- Published by:Sarath Mohanan
- news18-malayalam
Last Updated:
പഞ്ചാബ് ടീം ഇന്നത്തെ മത്സരത്തില്‍ മാറ്റങ്ങളൊന്നും വരുത്താതെ ഇറങ്ങുമ്പോള്‍ ലക്നൗ ഒരു മാറ്റം വരുത്തി.
ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരെ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍ ലക്നൗവിനെ ബാറ്റിംഗിനയക്കുകയായിരുന്നു. പഞ്ചാബ് ടീം ഇന്നത്തെ മത്സരത്തില്‍ മാറ്റങ്ങളൊന്നും വരുത്താതെ ഇറങ്ങുമ്പോള്‍ ലക്നൗ ഒരു മാറ്റം വരുത്തിയിട്ടുണ്ട്. ലക്‌നൗവില്‍ മനീഷ് പാണ്ഡെയ്ക്ക് പകരം ആവേശ് ഖാന്‍ ടീമിലെത്തി.
കെ എല്‍ രാഹുലിന്റെ മുന്‍ ടീമാണ് പഞ്ചാബ് കിങ്സ്. അതുകൊണ്ട് തന്നെ ലക്നൗ- പഞ്ചാബ് പോരാട്ടത്തിന് ആവേശം കൂടും. പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാന്‍ രണ്ട് ടീമിനും ജയം അനിവാര്യമായതിനാല്‍ മികച്ചൊരു പോരാട്ടം പ്രതീക്ഷിക്കാം.
#PBKS have won the toss and they will bowl first against #LSG.
Live - https://t.co/fhL4hICkLZ #PBKSvLSG #TATAIPL pic.twitter.com/iwWj6sJ6Nr
— IndianPremierLeague (@IPL) April 29, 2022
advertisement
എട്ടു മല്‍സരങ്ങളില്‍ നിന്നും അഞ്ചു ജയവും മൂന്നു തോല്‍വിയുമടക്കം 10 പോയിന്റുമായി ലീഗില്‍ നാലാം സ്ഥാനത്താണ് ലക്‌നൗ. പഞ്ചാബിനെ തോല്‍പ്പിക്കാനായാല്‍ കെ. എല്‍ രാഹുലിനും സംഘത്തിനും മൂന്നാം സ്ഥാനത്തേക്കു കയറാനാവും. പഞ്ചാബാവട്ടെ ലീഗില്‍ ആറാം സ്ഥാനത്തു നില്‍ക്കുകയാണ്. എട്ടു കളികളില്‍ നാലു വീതം ജയവും തോല്‍വിയുമാണ് അവരുടെ പേരിലുള്ളത്. മായങ്ക് അഗര്‍വാള്‍ നയിക്കുന്ന ടീമിന്റെ സമ്പാദ്യം എട്ടു പോയിന്റാണ്.
ഈ സീസണില്‍ രണ്ടു ടീമുകളും ആദ്യമായി നേര്‍ക്കുനേര്‍ വരുന്ന മല്‍സരം കൂടിയാണിത്. ഇത്തവണ ഒരു തവണ മാത്രമേ പഞ്ചാബും ലക്നൗവും ഏറ്റുമുട്ടുകയും ചെയ്യുന്നുള്ളൂ.
advertisement
പഞ്ചാബ് കിങ്‌സ്- മായങ്ക് അഗര്‍വാള്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ജോണി ബെയര്‍സ്റ്റോ, ലിയാം ലിവിങ്സ്റ്റണ്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ഭാനുക രാജപക്‌സെ, റിഷി ധവാന്‍, കാഗിസോ റബാഡ, രാഹുല്‍ ചാഹര്‍, സന്ദീപ് ശര്‍മ, അര്‍ഷ്ദീപ് സിങ്.
ലക്നൗ സൂപ്പര്‍ ജയന്റ്‌സ്- ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ക്രുനാല്‍ പാണ്ഡ്യ, ദീപക് ഹൂഡ, ആയുഷ് ബദോനി, മാര്‍ക്കസ് സ്റ്റോയ്‌നിസ്, ജാസണ്‍ ഹോള്‍ഡര്‍, ദുഷ്മന്ത ചമീര, രവി ബിഷ്‌നോയ്, ആവേശ് ഖാന്‍, മൊഹ്‌സിന്‍ ഖാന്‍
Location :
First Published :
April 29, 2022 7:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2022 |രാഹുലും മായങ്കും നേര്‍ക്കുനേര്‍; ടോസ് നേടിയ പഞ്ചാബ് ബൗളിംഗ് തിരഞ്ഞെടുത്തു