ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ പഞ്ചാബിന് കൂറ്റന്‍ സ്കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സാണ് നേടിയിരിക്കുന്നത്. അര്‍ദ്ധസെഞ്ച്വറികള്‍ നേടിയ ജോണി ബെയര്‍സ്റ്റോയുടെയും (29 പന്തില്‍ 66) ലിയാം ലിവിങ്സ്റ്റണിന്റെയും (42 പന്തില്‍ 70) പ്രകടനങ്ങളാണ് പഞ്ചാബിനെ മികച്ച സ്കോറിലെത്തിച്ചത്.
ബാംഗ്ലൂരിനായി ഹര്‍ഷല്‍ പട്ടേല്‍ നാല് വിക്കറ്റും വനിന്ദു ഹസരംഗ രണ്ട് വിക്കറ്റും വീഴ്ത്തി.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് കിംഗ്സിന് വേണ്ടി ജോണി ബെയര്‍സ്റ്റോ പവര്‍പ്ലേയില്‍ തകര്‍ത്തടിച്ചപ്പോള്‍ 5 ഓവറില്‍ 60 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ ഈ കൂട്ടുകെട്ട് നേടിയത്. 21 റണ്‍സ് നേടിയ ശിഖര്‍ ധവാനെയാണ് ആദ്യം ടീമിന് നഷ്ടമായത്. ജോണി ബെയര്‍സ്റ്റോ വീണ്ടും അടിച്ച് തകര്‍ത്തപ്പോള്‍ രണ്ടാം വിക്കറ്റില്‍ താരം ഭാനുക രാജപക്സയുമായി 25 റണ്‍സ് കൂടി നേടി. ഇതില്‍ 1 റണ്‍സ് മാത്രമായിരുന്നു രാജപക്സയുടെ സംഭാവന. ധവാനെ മാക്സ്വെല് പുറത്താക്കിയപ്പോള്‍ രാജപക്സയെ ഹസരംഗയാണ് വീഴ്ത്തിയത്.
29 പന്തില്‍ 66 റണ്‍സ് നേടിയ ബെയര്‍സ്റ്റോയെ ഷഹബാസ് അഹമ്മദ് പുറത്താക്കുമ്പോള്‍ പഞ്ചാബ് 101/3 എന്ന നിലയിലായിരുന്നു. നാലാം വിക്കറ്റില്‍ മയാംഗും(19) ലിയാം ലിവിംഗ്സ്റ്റണും ചേര്‍ന്ന് 51 റണ്‍സ് കൂടി നേടിയപ്പോള്‍ 15 ഓവറില്‍ 152 റണ്‍സായിരുന്നു പഞ്ചാബിന്റെ സ്കോര്‍. മായങ്കിനെ ഹര്‍ഷല്‍ പട്ടേലാണ് വീഴ്ത്തിയത്.
മയാംഗിന് പിന്നാലെ ജിതേഷ് ശര്‍മ്മയെയും ഹര്‍പ്രീത് ബ്രാറിനെയും പഞ്ചാബിന് നഷ്ടമായപ്പോള്‍ ടീം 173/6 എന്ന നിലയിലേക്ക് വീണു. ഇതിനിടെ ലിയാം ലിവിംഗ്സ്റ്റണ് തന്റെ മികവാര്‍ന്ന ബാറ്റിംഗ് തുടര്‍ന്ന് തന്റെ അര്‍ദ്ധ ശതകം നേടി.
അവസാന ഓവറില്‍ ഹര്‍ഷല്‍ പട്ടേലിന് വിക്കറ്റ് നല്കി ലിയാം ലിവിംഗ്സ്റ്റണ് മടങ്ങുമ്പോള്‍ താരം 42 പന്തില്‍ 70 റണ്‍സാണ് നേടിയത്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.