ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സിനെ 54 റണ്‍സിന് തകര്‍ത്ത് പഞ്ചാബ് കിങ്സ്. പഞ്ചാബ് ഉയര്‍ത്തിയ 210 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂരിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. 22 പന്തില്‍ 35 റണ്‍സ് നേടിയ ഗ്ലെന്‍ മാക്സ്വെല് ആണ് ബാംഗ്ലൂരിന്റെ ടോപ് സ്കോറര്‍.
പഞ്ചാബിനായി കാഗിസോ റബാട മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. രാഹുല്‍ ചാഹര്‍, റിഷി ധവാന് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി. വിജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമായി നിലനിര്‍ത്താന്‍ പഞ്ചാബിന് കഴിഞ്ഞു. ജയത്തോടെ പഞ്ചാബിന് 12 മത്സരങ്ങളില്‍ 12 പോയിന്റായി. ആറാം സ്ഥാനത്താണ് അവര്‍. ഒരു മത്സരം മാത്രം ശേഷിക്കുന്ന ബാംഗ്ലൂരിന് 14 പോയിന്റുണ്ട്.
പവര്‍ പ്ലേയില്‍ തന്നെ ആര്‍സിബിക്ക് വിരാട് കോലി (20), ഫാഫ് ഡു പ്ലെസിസ് (10), മഹിപാല്‍ ലോംറോണ്‍ (6) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. ഗ്ലെന്‍ മാക്സ്വെല് (22 പന്തില്‍ 35) ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ദിനേശ് കാര്‍ത്തിക് (11) പരാജയപ്പെട്ടതോടെ ആര്‍സിബി തോല്‍വി സമ്മതിച്ചു.
.@jbairstow21 set the ball rolling for @PunjabKingsIPL and bagged the Player of the Match award for his stunning knock. 👌 👌
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സാണ് നേടിയിരിക്കുന്നത്. അര്‍ദ്ധസെഞ്ച്വറികള്‍ നേടിയ ജോണി ബെയര്‍സ്റ്റോയുടെയും (29 പന്തില്‍ 66) ലിയാം ലിവിങ്സ്റ്റണിന്റെയും (42 പന്തില്‍ 70) പ്രകടനങ്ങളാണ് പഞ്ചാബിനെ മികച്ച സ്കോറിലെത്തിച്ചത്.
ബാംഗ്ലൂരിനായി ഹര്‍ഷല്‍ പട്ടേല്‍ നാല് വിക്കറ്റും വനിന്ദു ഹസരംഗ രണ്ട് വിക്കറ്റും വീഴ്ത്തി.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.