ഐപിഎല്ലില് റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ പഞ്ചാബ് കിങ്സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ബാംഗ്ലൂര് ക്യാപ്റ്റന് ഫാഫ് ഡുപ്ലെസിസ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബാംഗ്ലൂര് ടീം ഇന്നത്തെ മത്സരത്തില് മാറ്റങ്ങളൊന്നും വരുത്താതെ ഇറങ്ങുമ്പോള് പഞ്ചാബ് ടീം ഒരു മാറ്റം വരുത്തിയിട്ടുണ്ട്. സന്ദീപ് ശര്മ്മയ്ക്ക് പകരം ഹര്പ്രീത് ബ്രാര് പ്ലെയിങ് ഇലവനിലെത്തി.
റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂര്: Virat Kohli, Faf du Plessis(c), Rajat Patidar, Glenn Maxwell, Dinesh Karthik(w), Mahipal Lomror, Shahbaz Ahmed, Wanindu Hasaranga, Harshal Patel, Mohammed Siraj, Josh Hazlewood
12 മത്സരത്തില് നിന്ന് ഏഴ് ജയവും അഞ്ച് തോല്വിയുമടക്കം 14 പോയിന്റുള്ള ബാംഗ്ലൂര് നാലാം സ്ഥാനത്താണ്. പഞ്ചാബ് 11 മത്സരത്തില് നിന്ന് അഞ്ച് ജയവും ആറ് തോല്വിയുമടക്കം 10 പോയിന്റുമായി എട്ടാം സ്ഥാനത്തുമാണ്.
പഞ്ചാബിന് ഇന്ന് തോറ്റാല് പ്ലേ ഓഫില് ഇനി പ്രതീക്ഷ വേണ്ടെന്ന് പറയാം. ആര്സിബിയോട് തോറ്റാല് രണ്ട് മത്സരമാവും പിന്നീട് പഞ്ചാബിന് ശേഷിക്കുന്നത്. രണ്ട് മത്സരം ജയിച്ചാലും 14 പോയിന്റാവും പഞ്ചാബിന് പരമാവധി ലഭിക്കുക.
നിലവിലെ ആദ്യ നാല് സ്ഥാനക്കാരില് രണ്ട് ടീമിന് 14ല് കൂടുതലും മൂന്നും നാലും ടീമുകള്ക്ക് 14 പോയിന്റു വീതവുമാണുള്ളത്. അതുകൊണ്ട് തന്നെ ബാംഗ്ലൂരിനോട് തോറ്റാല് പിന്നെ പഞ്ചാബിന് പ്ലേ ഓഫില് കടക്കാന് അത്ഭുതം സംഭവിക്കണം. അതേസമയം, ഇന്ന് വിജയിച്ചാല് ബാംഗ്ലൂരിന് പ്ലേ ഓഫ് ഉറപ്പിക്കാം.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.