ഐപിഎല്ലില്‍ (IPL 2022) റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ (Royal Challengers Banglore) ടോസ് നേടി ചെന്നൈ സൂപ്പര്‍ കിംഗ്സ് (Chennai Super Kings). ടോസ് നേടിയ ചെന്നൈ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി ബൗളിംഗ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമിൽ നിന്നും ഒരു മാറ്റം വരുത്തിയാണ് ചെന്നൈ ഇറങ്ങുന്നത്. ചെറിയ ഇടവേളയ്ക്ക് ശേഷം മൊയീൻ അലി ചെന്നൈയുടെ അന്തിമ ഇലവനിൽ ഇടം നേടി. അതേസമയം, കഴിഞ്ഞ മത്സരം കളിച്ച ടീമിൽ നിന്നും മാറ്റങ്ങളില്ലാതെയാണ് ബാംഗ്ലൂർ ഇറങ്ങുന്നത്.
ജഡേജയിൽ നിന്നും ചെന്നൈയുടെ ക്യാപ്റ്റൻസി വീണ്ടും ഏറ്റെടുത്ത മത്സരത്തിൽ ജയം നേടി തുടങ്ങിയ ധോണി ഈ മത്സരത്തിലും അത് തുടരാൻ തന്നെയാകു൦ ലക്ഷ്യമിടുന്നത്. ക്യാപ്റ്റനായി ധോണി എത്തിയതോടെ ചെന്നൈ ടീമിന്‍റെ തലവര മാറിയെന്നാണ് ആരാധകർ പറയുന്നത്. ഈ പ്രതീക്ഷ കാക്കുവാനും ധോണി ലക്ഷ്യമിടുന്നുണ്ടാകും. നിലവിൽ ഒമ്പത് മത്സരങ്ങളിൽ നിന്നും കേവലം മൂന്ന് മത്സരങ്ങൾ മാത്രം ജയിച്ച ചെന്നൈ ആറ് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ്. പ്ലേഓഫ് സാധ്യത നിലനിർത്താൻ അവർക്ക് എല്ലാ മത്സരങ്ങളിലും വിജയം അനിവാര്യമാണ്.
അതേസമയം, കഴിഞ്ഞ രണ്ടാഴ്ചയായി വിജയം നേടാൻ ബാംഗ്ലൂരിന് കഴിഞ്ഞിട്ടില്ല. 10 മത്സരങ്ങളിൽ 10 പോയിന്‍റുള്ള ബാംഗ്ലൂരിനും ഇനിയുള്ള മത്സരങ്ങളിൽ വിജയം അനിവാര്യമാണ്. ബൗളിങ്ങിൽ ഇക്കുറി തിളങ്ങുമ്പോഴും ബാറ്റിംഗിലെ സ്ഥിരതയില്ലായ്മയാണ് അവരെ അലട്ടുന്നത്. ഹൈദരാബാദിനെതിരെ അർധസെഞ്ചുറി നേടി വിരാട് കോഹ്ലി ഫോമിലേക്ക് തിരിച്ചെത്തിയതിന്റെ സൂചന നൽകിയെങ്കിലും കുറേക്കൂടി വേഗത്തിൽ താരം സ്കോര്‍ ചെയ്യേണ്ടതും അത്യാവശ്യം. ക്യാപ്റ്റൻ ഡുപ്ലെസി തുടക്കത്തിൽ മിന്നിയെങ്കിലും പിന്നീട് നിറം മങ്ങി. ഇതുവരെ കളിച്ച 10 മത്സരങ്ങളിൽ അഞ്ചിലും ബാംഗ്ലൂർ ക്യാപ്റ്റൻ രണ്ടക്കം കണ്ടില്ല.
#CSK have won the toss and they will bowl first against #RCB.
ചെന്നൈ സൂപ്പർ കിംഗ്‌സ് (പ്ലേയിംഗ് ഇലവൻ): ഋതുരാജ് ഗെയ്‌ക്‌വാദ്, ഡെവൺ കോൺവേ, മൊയീൻ അലി, റോബിൻ ഉത്തപ്പ, അമ്പാട്ടി റായിഡു, എംഎസ് ധോണി (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, ഡ്വെയ്ൻ പ്രിട്ടോറിയസ്, സിമർജീത് സിംഗ്, മുകേഷ് ചൗധരി, മഹേഷ് തീക്ഷണ.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.