IPL 2022 | സർപ്രൈസ് ഫിഫ്റ്റിയുമായി അശ്വിൻ (50), പിന്തുണച്ച് പടിക്കലും (48); രാജസ്ഥാന് ഭേദപ്പെട്ട സ്‌കോര്‍
- Published by:Naveen
- news18-malayalam
Last Updated:
വീണ്ടുമൊരിക്കൽ കൂടി ടോസ് നഷ്ടമായ ബാറ്റിങ്ങിനയയ്ക്കപ്പെട്ട രാജസ്ഥാന് മോശം തുടക്കമാണ് ലഭിച്ചത്. അശ്വിനും പടിക്കലും ചേർന്നാണ് രാജസ്ഥാനെ കരകയറ്റിയത്
ഐപിഎല്ലില്‍ (IPL 2022) രാജസ്ഥാന്‍ റോയല്‍സിനെതിരെ (Rajasthan Royals) ഡല്‍ഹി ക്യാപിറ്റല്‍സിന് (Delhi Capitals) 161 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ 20 ഓവറില്‍ ആറ് വിക്കറ്റിന് 160 റണ്‍സെടുത്തു. ജോസ് ബട്‌ലറും സഞ്ജു സാംസണും നിറം മങ്ങിയ മത്സരത്തിൽ ബാറ്റിംഗ് ഓർഡറിൽ സ്ഥാനക്കയറ്റം നേടിയെത്തി സർപ്രൈസ് ഫിഫ്റ്റി നേടിയ രവിചന്ദ്രൻ അശ്വിൻ (38 പന്തിൽ 50), ദേവ്‌ദത്ത് പടിക്കൽ (30 പന്തിൽ 48) എന്നിവരുടെ ഇന്നിങ്‌സുകളാണ് രാജസ്ഥാന് ഭേദപ്പെട്ട സ്കോർ നൽകിയത്. ബൗളിങ്ങിൽ ചേതന്‍ സക്കരിയ, ആന്‍റിച്ച് നോര്‍ക്യ, മിച്ചല്‍ മാര്‍ഷ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
വീണ്ടുമൊരിക്കൽ കൂടി ടോസ് നഷ്ടമായ ബാറ്റിങ്ങിനയയ്ക്കപ്പെട്ട രാജസ്ഥാന് മോശം തുടക്കമാണ് ലഭിച്ചത്. സീസണിൽ റൺവേട്ടക്കാരിൽ ഒന്നാമനായ ജോസ് ബട്‌ലറെ (11 പന്തില്‍ 7) മൂന്നാം ഓവറില്‍ ചേതന്‍ സക്കരിയ ഷാർദുളിന്റെ കൈകളിലെത്തിച്ചു. ഐപിഎല്ലിൽ ഡൽഹിക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച മത്സരത്തിൽ മുൻ രാജസ്ഥാൻ താരം കൂടിയായ സക്കരിയ തന്റെ ടീമിന് നിർണായക ബ്രേക്ത്രൂ ആണ് നൽകിയത്. ബട്ലർക്ക് ശേഷം പടിക്കൽ ക്രീസിലെത്തുമെന്ന് പ്രതീക്ഷിച്ച ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് സഞ്ജുവും രാജസ്ഥാനും അശ്വിന് സ്ഥാനക്കയറ്റം നൽകി ബാറ്റിങ്ങിനയച്ചു. പവർപ്ലേ ഓവറുകളിൽ യശ്വസി ജയ്‌സ്വാളിനൊപ്പം തകർത്തടിച്ച് അശ്വിൻ സ്കോർ ഉയർത്തിയതോടെ രാജസ്ഥാന് പ്രതീക്ഷയായി. എന്നാൽ ഒമ്പതാം ഓവറില്‍ രാജസ്ഥാൻ സ്കോർ 54 നിൽക്കേ ജയ്‌സ്വാൾ (19 പന്തില്‍ 19) മിച്ചല്‍ മാര്‍ഷിന് വിക്കറ്റ് നൽകി മടങ്ങി.
advertisement
ജയ്‌സ്വാൾ പോയശേഷം ക്രീസിലെത്തിയ ദേവ്‌ദത്ത് പടിക്കൽ അശ്വിനൊപ്പം മികച്ച രീതിയിൽ ബാറ്റ് ചെയ്തതോടെ 14-ാം ഓവറില്‍ രാജസ്ഥാന്‍ 100 കടന്നു. പിന്നാലെ തന്നെ ഇരുവരും 50 റണ്‍സ് കൂട്ടുകെട്ട് പൂര്‍ത്തിയാക്കി. 37 പന്തിൽ അർധസെഞ്ചുറി പൂർത്തിയാക്കിയ അശ്വിനെ പക്ഷെ തൊട്ടടുത്ത പന്തിൽ മാര്‍ഷ് പറഞ്ഞയച്ചു.38 പന്തിൽ നിന്നും നാല് ഫോറും രണ്ട് സിക്‌സും സഹിതം 50 റൺസ് നേടിയാണ് അശ്വിൻ മടങ്ങിയത്. പിന്നാലെ വന്ന സഞ്ജുവിനെ (നാല് പന്തില്‍ ആറ്) നോര്‍ക്യ ഷാർദുളിന്റെ കൈകളിലെത്തിച്ചു.
advertisement
അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാനുള്ള ശ്രമത്തിനിടെ റിയാന്‍ പരാഗ് (5 പന്തില്‍ 9) സക്കരിയയുടെ പന്തില്‍ പവലിന് ക്യാച്ച് നൽകി മടങ്ങി. പിന്നീടങ്ങോട്ട് വിക്കറ്റുകൾ കൃത്യമായ ഇടവേളകളിൽ വീഴ്ത്തി ഡൽഹി ബൗളർമാർ രാജസ്ഥാനെ നിയന്ത്രിച്ച് നിർത്തുകയായിരുന്നു. നോര്‍ക്യയുടെ 19-ാം ഓവറിലെ ആദ്യ പന്തില്‍ പടിക്കലിനെ (30 പന്തില്‍ 48) കമലേഷ് നാഗര്‍കോട്ടി ഒരു മികച്ച ക്യാച്ചിലൂടെ പുറത്താക്കി. പിന്നീട് റാസി വാന്‍ഡര്‍ ഡസ്സന്റെ (10 പന്തില്‍ 12*), പ്രകടനമാണ് രാജസ്ഥാനെ 150 കടത്തിയത്. വാൻഡർ ഡസ്സനൊപ്പം ട്രെന്‍റ് ബോള്‍ട്ട് (3 പന്തില്‍ 3*) പുറത്താകാതെ നിന്നു.
Location :
First Published :
May 11, 2022 10:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2022 | സർപ്രൈസ് ഫിഫ്റ്റിയുമായി അശ്വിൻ (50), പിന്തുണച്ച് പടിക്കലും (48); രാജസ്ഥാന് ഭേദപ്പെട്ട സ്‌കോര്‍